Kottayamad

St. Kuriakose Knanaya Catholic Church, Ernakulam

St. Kuriakose Knanaya Catholic Church, Ernakulam

St. Kuriakose Knanaya Catholic Church Ernakulamകേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലി നും മറ്റുമായി എറണാകുളത്തും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നവരും അടിസ്ഥാനപരമായി ക്‌നാനായ തനിമയില്‍ ജീവിക്കുന്നവരുമായ 25 ഓളം കുടുംങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വിശാല കൊച്ചിയില്‍ ഒരു അസോസിയേഷനിലൂടെ രൂപം കൊണ്ട്‌ ഇന്ന്‌ ശക്തമായി വളര്‍ന്നുവന്ന ചരിത്രമാണ്‌ കാക്കനാട്‌ സെന്റ്‌ കുര്യാക്കോസ്‌ ഇടവകയ്‌ക്കുള്ളത്‌.

“കൊച്ചിന്‍ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ” എന്ന സംഘടന പിന്നീട്‌ “ഗ്രേറ്റര്‍ കൊച്ചിന്‍ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ” എന്നായി. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സന്ദര്‍ശനവേളയില്‍ ഭാരവാഹികള്‍ , അസോസിയേഷന്‍ അംഗങ്ങള്‍ക്ക്‌ ഒരുമിച്ചുകൂടുന്നതിനും ദിവ്യലി അര്‍പ്പിക്കുന്നതിനുമായി കോട്ടയം രൂപതയുടെതായ ഒരു സ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ധരിപ്പിക്കുകയും, അതിന്റെ ഫലമായി ഇപ്പോഴത്തെ ദേവാലയം സ്ഥിതി ചെയ്യുന്ന 10സെന്റ്‌ സ്ഥലം രൂപതവാങ്ങി തരികയും ചെയ്‌തു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം അവിടെ അസോസിയേഷന്റെ ചെലവിലും നേത്യത്വത്തിലും കെട്ടിടം പണിയണമെന്നും ധാരണയായി. അസോസിയേഷന്റെ സ്ഥലത്തോട്‌ ചേര്‍ന്നുള്ള ഭാഗത്ത്‌ വിസിറ്റേഷനന്‍
കോണ്‍വെന്റും ഹോസ്റ്റലും ഉണ്ടായപ്പോള്‍ എല്ലാ മാസവും നാലാമത്തെ ഞായറാഴ്‌ച കോണ്‍വെന്റ്‌ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിക്കുവാനും ഹോസ്റ്റല്‍ ഹാളില്‍ യോഗം നടത്തുവാനുമുള്ള അനുവാദവും കുന്നശ്ശേരി പിതാവ്‌ നല്‌കി. 50 ഓളം കുടുംബങ്ങളുടെ ആദ്ധ്യാത്മിക നേത്യത്വത്തിനായി വെള്ളൂര്‍ പള്ളി വികാരിയായിരുന്ന ബഹു. സൈമണ്‍ ഊരാളിലച്ചന്റെ സേവനം ലഭിച്ചു. പിന്നീട്‌ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായിരുന്ന ബഹു. തറയില്‍ ജോസച്ചന്‍ ഈ ചുമതല തുടര്‍ന്നു പോന്നു. 1989 ഡിസംര്‍ 14ന്‌ അഭിവന്ദ്യ കുന്നശ്ശേരി പിതാവ്‌ കമ്മൂണിറ്റി ഹാളിന്റെ ശിലാസ്ഥാപനം നടത്തി.എല്ലാവരുടെയും സഹായസഹകരണങ്ങളാല്‍ 1993 ജനുവരി 26ന്‌ വേദസാക്ഷിയായ വി.കുര്യാക്കോസിന്റെ നാമത്തില്‍ കമ്മ്യൂണിറ്റി ഹാള്‍ അഭിവന്ദ്യ പിതാവ്‌ വെഞ്ചരിക്കുകയും ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ എല്ലാ വര്‍ഷവും ജനുവരി 26 വാര്‍ഷികദിനമായി കൊണ്ടാടിയിരുന്നു.

പിന്നീട്‌ വെള്ളൂര്‍ പള്ളി വികാരിയായിരുന്ന ദിവംഗതനായ ബഹു. ടൈറ്റസ്‌ താന്നിയാനിക്കലച്ചന്‍ ഇവിടെ ചാര്‍ജ്ജെടുത്തു. പിന്നീട്‌ 2005 മെയ്‌ 27 ന്‌ ബഹു. സാബു മാലിത്തുരുത്തിലച്ചനെ ഒരു മുഴുവന്‍ സമയ വൈദികനായി നിയമിച്ചു കിട്ടി. കാക്കനാട്‌, കളമശ്ശേരി, തൃപ്പൂണിത്തുറ, പാലാരിവട്ടം, വൈറ്റില, തേവര, എന്നീ 6 കൂടാരയോഗങ്ങളും തുടങ്ങി. അങ്ങനെ ബഹു. സാബു അച്ചന്റെയും ഭാരവാഹികളുടെയും ശ്രമഫലമായി കോട്ടയം അതിരൂപതാ മെത്രാസനകച്ചേരിയില്‍ നിന്ന്‌ കൂട്ടായ്‌മയ്‌ക്ക്‌ അനുമതി ലഭിക്കുകയും 2006 ജൂണ്‍ 4 ന്‌ അഭിവന്ദ്യ മാത്യു മൂലക്കാട്ട്‌ പിതാവ്‌ ദിവ്യബലി മദ്ധ്യേ ഈ കൂട്ടായ്‌മയെ എറണാകുളത്തിനു വടക്കോട്ട്‌ ആലുവ- അങ്കമാലി വരെയും തെക്കോട്ട്‌ മുളന്തുരുത്തി- പൂത്തോട്ട വരെയും പടിഞ്ഞാറോട്ട്‌ ഫോര്‍ട്ടുകൊച്ചിവരെയും കിഴക്കോട്ട്‌ കിഴക്കമ്പലം വരെയും അതിര്‍ത്തികളുള്ള ഒരു സ്വതന്ത്ര ഇടവകയൂണിറ്റായി പ്രഖ്യാപിക്കയും ചെയ്‌തു. ബഹു.സാബു അച്ചന്‍ പിന്നീട്‌ ഉപരിപഠനാര്‍ത്ഥം സ്ഥലം മാറിയപ്പോള്‍ 2006 ജൂണ്‍ 17 ന്‌ ബഹു. റെന്നി കട്ടേലച്ചന്‍ പുതിയ വികാരിയായി ചാര്‍ജ്ജെടുത്തു. ജൂലൈ രണ്ടാം തീയതി ദിവ്യലിക്കുശേഷം പ്രഥമ പൊതുയോഗം കൂടി അസോസിയേഷന്‍ പിരിച്ചുവിട്ട്‌ എല്ലാ സ്വത്തുക്കളും സെന്റ്‌ കുര്യാക്കോസ്‌ ദേവാലയത്തിന്റെ അടിസ്ഥാനമൂലധനമായി മാറ്റുവാന്‍ തീരുമാനിക്കുകയും 2 കൈക്കാരന്മാരെയും 13 പാരിഷ്‌ കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുക്കുകയും ചെയ്‌തു.

ഇടവക മദ്ധ്യസ്ഥന്റെ തിരുനാള്‍ എല്ലാവര്‍ഷവും പുതുഞായറിനുശേഷം വരുന്ന ഞായറാഴ്‌ച നടത്താന്‍ തീരുമാനിച്ചതനുസരിച്ച്‌ ആദ്യ തിരുനാള്‍ 2007 ഏപ്രില്‍ 22 ന്‌ ഭക്തിപൂര്‍വ്വം കൊണ്ടാടി. പിന്നീട്‌ ബഹു. റെന്നിയച്ചന്‍ സ്ഥലം മാറിയപ്പോള്‍ ബഹു. ജിബില്‍ കുഴിവേലിലച്ചന്‍ 2008 മെയ്‌ 24 ന്‌ പുതിയ വികാരിയായി ചാര്‍ജ്ജെടുത്തു. ജിബിലച്ചന്‍ ഇടവകയ്‌ക്ക്‌ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്‌മയുണ്ടാക്കി, പുതിയ ഒരു ദേവാലയനിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതിന്‌ നിലവിലുള്ള ദേവാലയത്തിന്റെ പിറകിലുള്ള 15 സെന്റ്‌ സ്ഥലം രൂപത വാങ്ങി. കലൂര്‍ കേന്ദ്രമായി ഏഴാമത്തെ കൂടാരവും ആരംഭിച്ചു. ബഹു.ജിിലച്ചന്‍ സ്ഥലം മാറിയപ്പോള്‍ അഭിവന്ദ്യ പിതാവ്‌ പുതിയ പള്ളി നിര്‍മ്മാണച്ചുമതല നല്‌കി, ബഹു റെന്നി കട്ടേലച്ചനെ വീണ്ടും ഇവിടെ വികാരിയായി നിയമിച്ചു. റെന്നിയച്ചന്‍ ചാര്‍ജ്ജെടുത്ത്‌ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നേത്യത്വമേറ്റെടുത്തു. എറണാകുളത്തെ ക്‌നാനായ മക്കളുടെ ചിരകാല സ്വപ്‌നമായ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം ആഗസ്റ്റ്‌ മാസം 15-ാം തീയതി അഭിവന്ദ്യ മൂലക്കാട്ട്‌ പിതാവ്‌ നിര്‍വഹിക്കയും ചെയ്‌തു.