1976-ല്‍ തങ്ങള്‍ക്ക് സ്വന്തമായിട്ടുള്ള ഒരു ദേവാലയ നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കാന്‍ ശ്രീ.നന്ദികുന്നേല്‍ജോസിന്റെ ഭവനത്തില്‍ എളുപ്പറമ്പില്‍ മത്തായി, മുല്ലപ്പള്ളില്‍ തൊമ്മന്‍ , നന്ദികുന്നേല്‍ കുഞ്ഞേപ്പ്, ചേത്തലില്‍ ചാക്കോ, മുളഞ്ചിറ തൊമ്മന്‍, നെടുംതൊട്ടിയില്‍ ചാക്കോ എന്നിവര്‍ ഒത്തുചേര്‍ന്ന് ശ്രീ.ചേത്തലില്‍ ചാക്കോ, മുളഞ്ചിറ തൊമ്മന്‍ , നന്ദികുന്നേല്‍ ജോസ് എന്നിവഴി അഭി. പിതാവിനെ അറിയിച്ചു. ഇതിനായി വേണ്ട നടപടി എടുക്കാന്‍ അന്നത്തെ പടമുഖം വികാരിയായിരുന്ന ബഹു. ചേത്തലില്‍ ജോണച്ചനെ അഭി. പിതാവ് അറിയിക്കുകയും അച്ചന്റെ നിര്‍ദ്ദേശ പ്രകാരം ശ്രീ.വര്‍ഗീസ് കാഞ്ഞമലയുടെ നാല് ഏക്കര്‍ സ്ഥലം 18000 രൂപ വിലയ്‌ക്ക് തെള്ളിത്തോട്ട് പള്ളിക്കു വേണ്ടി തീറായി വാങ്ങിക്കുകയും ചെയ്‌തു.
1977 ജനുവരി മാസം 31-ാം തീയതി പള്ളിയുടെ കല്ലീടില്‍ കര്‍മ്മം അഭി. കുന്നശ്ശേരി പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പിതാവിന്റെ നിര്‍ല്ലോഭമായ സഹകരണത്താല്‍ ബഹു.ജോണച്ചന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം കൊണ്ട് പള്ളിയുടെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. എന്‍ .ആര്‍ .സിറ്റിയില്‍ മാതാവിന്റെ നാമത്തിലും പടമുഖത്ത് തിരുഹൃദയനാമത്തിലും പിന്നാലെ തെള്ളിത്തോട്ടില്‍ തിരുക്കുടുംബത്തലവനായ വി.യൗസേപ്പിതാവിന്റെ നാമത്തിലും ദേവാലയം പണിയണമെന്നുള്ള കുന്നശ്ശേരിപിതാവിന്റെ ആഗ്രഹം അങ്ങനെ പൂര്‍ത്തീകരിക്കപ്പെട്ടു. 1978 ജനുവരി 29-ാം തീയതി അഭി. കുന്നശ്ശേരി പിതാവ് ദേവാലയം ആശീര്‍വദിച്ചു. ഈ ദേവാലയത്തിന്റെ പ്രഥമവികാരി എന്ന നിലയില്‍ ബഹു. ചേത്തലില്‍ ജോണച്ചന്‍ സ്‌തുത്യര്‍ഹമായ സേവനമാണ് കാഴ്‌ചവച്ചത്.
1978-ല്‍ 95 ഇടവകക്കാരുമായി ആരംഭംകുറിച്ച തെള്ളിത്തോട് ദേവാലയം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ് ഇപ്പോള്‍ 120 കുടുംബങ്ങളും 650 ഇടവകാംഗങ്ങളും ഉണ്ട്. സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്‌സിന്റെ ഒരു ഭവനവും പ്രവര്‍ത്തിച്ചുവരുന്നു.