കോട്ടയം ജില്ലയുടെ വടക്കേ അതിര്‍ത്തിയിലും എറണാകുളം ജില്ലയുടെ തെക്കേ അതിര്‍ത്തിയിലും സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ കാര്‍ഷിക ഗ്രാമമാണ് പുതുവേലി. ബ.മാക്കീല്‍ മത്തായി മെത്രാന്‍ കോട്ടയം അരമനയില്‍ നിന്നും വാരപ്പെട്ടിക്ക് കാളവണ്ടിയില്‍ യാത്ര ചെയ്‌തപ്പോള്‍ പുതുവേലില്‍ വിശ്രമിക്കവേ, ബ. പിതാവിനെ കാണുവാന്‍ വന്ന കാരണവന്മാരോട് പള്ളി പണിയാന്‍ യോജിച്ച സ്ഥലമാണ് ഇതെന്നു പിതാവ് അഭിപ്രായപ്പെട്ടു. അതിനുശേഷം പുതുവേലി നിവാസികളായ കാരണവന്മാര്‍ പള്ളിക്ക് സ്ഥലം വാങ്ങുന്നതിനെപ്പറ്റി വെള്ളച്ചാലില്‍ നിന്നും പുതിയകുന്നേല്‍ താമസിച്ചിരുന്ന തൊമ്മനോട് പള്ളി പണിയുന്നതിനു വേണ്ടി സ്ഥലം ആവശ്യപ്പെടുകയും അദ്ദേഹം ആ സ്ഥലം അഭിവന്ദ്യ ചൂളപ്പറില്‍ പിതാവിന്റെ പേര്‍ക്ക് ദാനമായി എഴുതി കൊടുക്കുകയും ചെയ്‌തു.കുറച്ചുനാളുകള്‍ക്ക് ശേഷം ചൂളപ്പറമ്പില്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം മോനിപ്പള്ളി വികാരിയച്ചന്‍ പുതുവേലി ഇടവക ജനങ്ങളെ വിളിച്ച് ടി സ്ഥലം അടവാക്കി ഓരോ വീട്ടുകാരും തെങ്ങും തൈകള്‍ വച്ച് പിടിപ്പിക്കുവാന്‍ ആവശ്യപ്പെടുകയും അതനുസരിച്ച് അവര്‍ അങ്ങനെ ചെയ്യുകയും ചെയ്‌തു. ബ. നിരവത്ത് മത്തായി അച്ചന്‍ മോനിപ്പള്ളി വികാരി ആയിരിക്കവേ, പുതുവേലി പള്ളി പണിയുവാന്‍ ആരംഭിച്ചു. അതിന് ശേഷം വന്ന രാമച്ചനാട്ട് എബ്രാഹം അച്ചന്റെ നേത്യത്വത്തില്‍ ഇടവക ജനങ്ങളുടെ ഒത്തൊരുമയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി പള്ളി പണി പൂര്‍ത്തീകരിച്ചു. `1936 ഡിസംബര്‍ 31-ാം തീയതി അഭിവന്ദ്യ ചൂളപ്പറമ്പില്‍ പിതാവ് വി.യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള പള്ളി വെഞ്ചരിച്ചു.
ഈ ഇടവകയില്‍ 24 വീട്ടുകാര്‍ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. അതിനുശേഷം വന്ന ബഹു. വികാരിമാരുടെയും ഇടവക ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനഫലമായി ഈ ചെറിയ ഇടവക ദൈവസഹായത്താല്‍ വളര്‍ന്ന് വലുതായി. 130 ഭവനങ്ങളിലായി 1000 ത്തില്‍പ്പരം അംഗങ്ങള്‍ ഇവിടെ ഉണ്ട്. 2 ഇടവക വൈദികരും 4 മിഷനറി വൈദികരും 30തില്‍ പരം സിസ്റ്റേഴ്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദൈവിക ശൂശ്രൂഷ നടത്തിവരുന്നു. ഈ ചെറിയ ദൈവാലയം ബ.മാത്യു ചെള്ളക്കണ്ടത്തില്‍ അച്ചന്റെ നേത്യത്വത്തില്‍ 1973-ല്‍ പുതുക്കിപ്പണിതു. 1984- ല്‍ സെന്റ് ജോസഫ്‌സ് കന്യകാസമൂഹത്തിന്റെ ശാഖാഭവനവും അതിനോടനുബന്ധിച്ച് സാന്‍ ജോസ് നേഴ്‌സറി സ്‌കൂളും ബ. തോമസ് നെടുംകൊമ്പില്‍ അച്ചന്റെ കാലം മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. കോട്ടയം അതിരൂപതയിലെ ഔദ്യോഗികമായ എല്ലാ ഭക്തസംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട