9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Joseph’s Knanaya Catholic Church, Nuchiyad, Kannur

St. Joseph’s Knanaya Catholic Church, Nuchiyad, Kannurചമതച്ചാലിനും ഉളിക്കല്ലിനും ഇടയ്ക്കാണ് വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള നുച്ചിയാട് പള്ളി സ്ഥാപിതമായിരിക്കുന്നത്. 1951- ല്‍ 21 വീട്ടുകാര്‍ ഈ ഭാഗത്തേക്ക് കുടിയേറി. തലശ്ശേരി രൂപതയില്‍പ്പെട്ട നെല്ലിക്കാംപൊയ് പള്ളിയിലാണ് ഇവര്‍ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. സ്വന്തമായി ഒരു പള്ളിയുണ്ടാകണമെന്ന വിശ്വാസികളുടെ ആഗ്രഹത്തെ പ്രതി ചമതച്ചാല്‍ പള്ളി വികാരിയായിരുന്ന ഫാ.തോമസ് വട്ടോത്തുപറമ്പില്‍ ഇവിടെ വന്ന് അന്വേഷിക്കുകയും വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു. 1978- ല്‍ പള്ളിക്കായി സ്ഥലം വാങ്ങി. അതേവര്‍ഷം നവംബര്‍ 11 ന് അന്നത്തെ എപ്പിസ്‌ക്കോപ്പല്‍ വികാരി മോണ്‍.സൈമണ്‍ കൂന്തമറ്റത്തില്‍ പള്ളിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
ചമതച്ചാല്‍ പള്ളി വികാരിയായിരുന്ന ഫാ. മാത്യു എടാട്ടിന്റെ കാലത്ത് പള്ളിപണി നടന്നു. 1980 ഡിസംബര്‍ 8 ന് മോണ്‍. സൈമണ്‍ കൂന്തമറ്റത്തില്‍ പള്ളി വെഞ്ചരിച്ചു. ലൂക്കോസ് പുലിയന്നൂര്‍ , ജോസ് ഇളംകുളം എന്നീ അല്മായര്‍ പള്ളി പണിക്ക് നേത്യത്വം നല്കി. 1981-ല്‍ മുണ്ടാനുരും 2006 -ല്‍ നുച്ചിയാടും വി. എസ്തപ്പാനോസ് സഹദായുടെ നാമത്തില്‍ ഓരോ കുരിശടികള്‍ സ്ഥാപിച്ചു. ഇപ്പോള്‍ ഇവിടെ 51 കുടുബങ്ങളിലായി 300 ലധികം ഇടവകാംഗങ്ങളുണ്ട്.

Golden Jubilee Celebrations
Micro Website Launching Ceremony