കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ നിന്നും രണ്ടരകിലോമീറ്റര്‍ അകലെയാണ് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള മഞ്ഞക്കാട് പള്ളി നാലുകിലോമീറ്റര്‍ അകലെയുള്ള പെരിങ്ങാലയാണ് ഏറ്റവും അടുത്ത കോട്ടയം രൂപതവകപള്ളി.
മഞ്ഞക്കാട്ടിലും കാനാവയലിലും കുടിയേറ്റം നടന്നത്. ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ്. ഇടവകസ്ഥാപനത്തിനും പള്ളിയുടെ നിര്‍മ്മാണത്തിനും ഫാ.സിറിയക് മാന്തുരുത്തിയിലും പോത്തന്‍ വേണാട്, ചാക്കോ കുന്നുംപുറത്ത്, മാത്യു കുരിശിമശ്ശേരില്‍ , ജേക്കബ് പുതുപ്പറമ്പില്‍ എന്നീ അല്മായരും നേതൃത്വം നല്കി.പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1980 മെയ് 1-ാം തീയതി അന്നത്തെ ഏപ്പിസ്‌ക്കോപ്പല്‍ വികാരി ഫാദര്‍ ജോസഫ് പൂഴിക്കാലാ നിര്‍വഹിച്ചു. പെരിങ്ങാല പള്ളി വികാരിക്കാണ് ഈ പള്ളിയുടെ ചുമതല.
പത്തൊമ്പത് കുടുംബങ്ങളിലായി എഴുപത്തിയൊന്‍പതോളം ഇടവകാംഗങ്ങളുണ്ടിവിടെ. കൂടാതെ തലശ്ശേരി രൂപതയില്‍പ്പെട്ട മുപ്പതോളം വീട്ടുകാര്‍ ഈ ഇടവകയുമായി സഹകരിക്കുന്നുണ്ട്. ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പ് പിതാവിന്റെ തിരുനാള്‍ മെയ് ഒന്നാം തീയതി ഇവിടെ ആഘോഷിക്കുന്നു.