ഇരവിപേരൂര്‍ ക്‌നാനായ കത്തോലിക്കാ പള്ളി 1926 ലാണു സ്ഥാപിതമായത്. ക്‌നാനായ യാക്കോബായ വിഭാഗത്തില്‍ നിന്നും പുനരൈക്യപ്പെട്ടു കോട്ടയം രൂപതാംഗങ്ങളായ ജനങ്ങള്‍ക്കുവേണ്ടി പുതു തായി രൂപം പ്രാപിച്ചതാണ് ഈ ദൈവാലയം. വി. യൗസേപ്പും വി. ഫ്രാന്‍ സിസുമാണ് ഇടവക മദ്ധ്യസ്ഥന്മാര്‍ .പരേതനായ ഇരണിയ്ക്കല്‍ ബ. കുര്യാ ക്കോസച്ചന്‍ , കിഴക്കേതില്‍ കുഞ്ഞ്, പാലന്തറ കുരുവിള തുടങ്ങിയവരാണ് ഈ ദേവാലയസ്ഥാപനത്തിനു നേതൃത്വം നല്കിയത്.
1974-ല്‍ ഫാ.സിറിയക് പടപുരയ്ക്കല്‍ വികാരിയായിരുന്നപ്പോള്‍ പള്ളിക്കു ചില അറ്റകുറ്റപണികള്‍ നടത്തുകയുണ്ടായി. 1989-ല്‍ ബഹു. കുരിശുംമൂട്ടില്‍ ജോര്‍ജ് അച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ പുതിയ പള്ളിയുടെ പണി ആരംഭിച്ചു. 1991-ല്‍ ബഹു. ജോസ് കന്നുവെട്ടിയേല്‍ അച്ചന്‍ വികാരിയാരിക്കുമ്പോള്‍ അഭി. കുന്നശ്ശേരി പിതാവ് പുതിയപള്ളിയുടെ കൂദാശകര്‍മ്മം നിര്‍വ്വഹിച്ചു. തുടര്‍ന്ന് അഭി. ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് പിതാവ് മലങ്കര റീത്തില്‍ ബലി അര്‍പ്പിച്ചു. ഇപ്പോള്‍ 17 ഭവനങ്ങളിലായി 70 അംഗങ്ങളാണ് ഈ ഇടവകയിലുള്ളത്.