അറുനൂറ്റിമംഗലം, പാറശ്ശേരി, കീഴൂര്‍ , കുന്നപ്പള്ളി, കുലശേഖരപുരം, എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കടുത്തുരുത്തി വലിയ പള്ളിയിലും പിറവം പള്ളിയിലും ഇടവകക്കാരായ കുറെ ക്‌നാനായക്കാര്‍ക്കു വേണ്ടി 1901 കര്‍ക്കടകം 25-ന് ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്ക മാക്കീല്‍ മത്തായി മെത്രാന്റെ കല്‌പനപ്രകാരം
വി.യൗസേപ്പിതാവിന്റെ നാമത്തില്‍ പള്ളിക്ക് കല്ലിട്ട് പണി ആരംഭിക്കുന്നതിന് അനുവദിച്ചു. ശ്രീ. തച്ചേട്ട് ഉതുപ്പിന്റെ നേതൃത്വത്തിലും കടുത്തുരുത്തി വലിയ പള്ളി വികാരി കട്ടപ്പുറത്ത് ബഹു. യാക്കോബ് കത്തനാരുടെ മേല്‍നോട്ടത്തിലും പള്ളി പണി പൂര്‍ത്തിയായി. 1903 മേടം 26-ന് പള്ളി വെഞ്ചരിച്ച് ചങ്ങനാശ്ശേരി വികാരി അപ്പസ്‌തോലിക്ക മാര്‍ മത്തായി മാക്കീല്‍ ആദ്യലി അര്‍പ്പിച്ചു. ഇതിന്റെ സ്‌മാരക ഫലകം ഇപ്പോഴും പള്ളിയില്‍ സൂക്ഷിക്കുന്നു.
1918 നവംര്‍ 26-ാം തീയതി ഈ പള്ളിയെ ഒരു സ്വതന്ത്ര ഇടവകയായി മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് ഉയര്‍ത്തി. 1920 -ന് എല്‍ .പി. സ്‌കൂള്‍ അനുവദിക്കുകയും, 1982-83-ല്‍ ഈ സ്‌കൂള്‍ യു.പി. സ്‌കൂളായി ഉയര്‍ത്തു കയും ചെയ്‌തു. സെന്റ് ജോസഫ് സമൂഹത്തിന്റെ ഒരു മഠം 1980 ഓഗസ്റ്റ് 21-ന് ആരംഭിക്കുകയും `ഈശോയുടെ തിരുരക്തത്തിന്റെ ഉപവിയുടെ മക്കള്‍ ` എന്ന സമൂഹത്തിന്റെ ഭവനം 1989 ജനുവരി 6-ന് ആരംഭിക്കുകയും ചെയ്‌തു. ഈ മഠത്തോട് ചേര്‍ന്ന് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നു. ഇടവകയിലെ കുടുംബങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ഇടവക ദേവാലയം പുതുക്കി പണിയാന്‍ തീരുമാനിക്കുകയും ആ കാലഘട്ടത്തിലെ വികാരിമാരായിരുന്ന പോളയ്‌ക്കല്‍ ബഹു.മാത്യു അച്ചന്റെയും ഇടത്തിപറമ്പില്‍ ബഹു. തോമസ് അച്ചന്റെയും നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ ഉദാരമായ സഹകരണത്തോടെ 2000-മാണ്ട് മെയ് 10-ാം തീയതി കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പള്ളി കൂദാശ ചെയ്‌തു.
ഈ ഇടവകയുടെ ശതാബ്‌ദി സ്‌മാരകമായി ഒരു പാരിഷ് ഹാള്‍ പണിയുവാന്‍ തീരുമാനിക്കുകയും 2002 ജൂണ്‍ 2-ന് കോട്ടയം രൂപതയുടെ മെത്രാപ്പോലീത്താ മാര്‍ മാത്യു മൂലക്കാട്ട് ഇതിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്‌തു. 2003 മാര്‍ച്ച് 27-ന് ശതാബ്‌ദി സ്‌മാരകഹാള്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വെഞ്ചരിച്ചു. ഇടവക സ്ഥാപനത്തിന്റെ ശതാബ്‌ദി ആഘോഷം 2003 മാര്‍ച്ച് 27 മുതല്‍ മെയ് 10 വരെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.
2011 സെപ്‌റ്റംര്‍ 8ന് കൊഹിമ രൂപതയുടെ തൃതീയ മെത്രാനായി ഈ ഇടവകാംഗമായ ജയിംസ് തോപ്പില്‍ പിതാവ് സ്ഥാനാരോഹണം ചെയ്യപ്പെട്ടു. ഇപ്പോള്‍ 400 ഓളം കുടുംങ്ങള്‍ ഈ ഇടവകയില്‍ ഉണ്ട്. ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ നൊവേന എല്ലാ ബുധനാഴ്‌ചയും, ഊട്ടുനേര്‍ച്ച തിരുനാള്‍ മാര്‍ച്ച് 19-ാം തീയതിയും കൊണ്ടാടുന്നു.