മാര്‍ യൗസേപ്പിതാവിന്റെ വണക്കമാസത്തിന്റെ സമാപനമാണ് മാര്‍ച്ച് 31 ന്. തിരുക്കുടുംബത്തിന്റെ നാഥനായ മാര്‍ യൗസേപ്പിനോട് ക്രൈസ്തവലോകത്തില്‍ വണക്കമുണ്ടായിരുന്നു. അതിന്റെ മാതൃകയാണ് മാര്‍ച്ച് മാസത്തില്‍ പ്രചാരത്തിലിരിക്കുന്ന വണക്കമാസം. എന്താണ് യൗസേപ്പ് എന്ന വാക്കിനര്‍ത്ഥം? പഴയനിയമത്തില്‍ യൗസേപ്പിനെ കാണുന്നതെവിടെയാണ്?
ഉല്‍പത്തി പുസ്തകത്തില്‍ പൂര്‍വപിതാവായ ഇസ്രായേലിന്റെ 12 മക്കളില്‍ ഒരാളുടെ പേര് യൗസേപ്പ് ആണെന്ന് കാണാം. യൗസേഫ് എന്ന വാക്കിന്റെ അര്‍ത്ഥം ദൈവം വര്‍ദ്ധിപ്പിക്കുന്നു (വളര്‍ത്തുന്നവന്‍) എന്നാണ്. ഉല്‍പത്തി പുസ്തകത്തിലെ യൗസേപ്പും ഈശോയുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പും വി. ഗ്രന്ഥത്തില്‍ നിര്‍വഹിച്ചത് സംരക്ഷകന്റെ ഭാഗമാണ്. ഈജിപ്തില്‍ വരള്‍ചയുടെ നാളുകളുണ്ടായപ്പോള്‍ യൗസേപ്പാണ് അവരെയും തന്റെ സഹോദരന്മാരെയും സംരക്ഷിച്ചത് (ഉല്പ 41 -42). പ്രസ്തുത അധ്യായങ്ങള്‍ വായിച്ചതിനു ശേഷം താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണാം.
ഹേറോദോസിന്റെ വാളില്‍നിന്ന് തിരുക്കുടുംബത്തെ സംരക്ഷിച്ച മാര്‍ യൗസേപ്പിനെ സഭയുടെ സംരക്ഷകനായി നാം കാണുന്നു. അതുകൊണ്ടുതന്നെ പ്രതിസന്ധിയുടെ നാളുകളില്‍ മാര്‍ യൗസേപ്പിന്റെ സഹായം തേടാം. അനുദിന ജീവിതത്തില്‍ സംരക്ഷകനും വളര്‍ത്തുന്നവനുമായ യൗസേപ്പിന്റെ റോള്‍ നിര്‍വഹിക്കുന്നവരായ അനേകരുണ്ട്; മാതാപിതാക്കളും സഹോദരങ്ങളുമായ പലരും. എന്നാല്‍ ആത്മീയ ജീവിതത്തില്‍ മാര്‍ യൗസേപ്പിന്റെ റോള്‍ നിര്‍വഹിച്ചവരുമായി ബന്ധപ്പെട്ട ഒരു സ്പിരിച്ച്വല്‍ ബയോഡേറ്റ തയ്യാറാക്കാം.
മാര്‍ച്ച് 31 നുള്ള TASK
ചെയ്യാന്‍: സ്പിരിച്വല്‍ ബയോ ഡേറ്റ (SPIRITUAL BIO-DATA) തയ്യാറാക്കുക
സ്പിരിച്വല്‍ ബയോ ഡേറ്റയില്‍ ഉണ്ടാവേണ്ട കാര്യങ്ങള്‍
മാമ്മേദീസാ പേര്‍: തീയതി:
മാമ്മോദീസാ മുക്കിയ വൈദികന്‍:
തലതൊട്ടവര്‍:
ഒന്നാം ക്ലാസുമുതല്‍ വേദപാഠം പഠിപ്പിച്ചവരുടെ പേരുകള്‍:
ആദ്യകുര്‍ബാനയ്ക്ക് ഒരുക്കിയ വ്യക്തി:
ആദ്യകുര്‍ബാന നല്‍കിയ വൈദികന്‍:
നിങ്ങളെ ചെറുപ്പത്തില്‍ കുരിശുവരയ്ക്കാന്‍ പഠിപ്പിച്ചവരും കൂടെയിരുത്തി പ്രാര്‍ത്ഥിപ്പിച്ചവരുമായ വ്യക്തികളുടെ പേരുകള്‍ (ഉദാ. വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും പേരുകള്‍):
Spiritual Bio-data യില്‍ ഏതെങ്കിലും കാര്യം അറിയില്ലെങ്കില്‍ ക്വാറന്റൈന്‍ കാലത്തിനു ശേഷം കണ്ടു പിടിച്ച് പൂരിപ്പിക്കുക
വായിക്കാന്‍: ഉല്പ 41 -42 അധ്യായങ്ങള്‍
പ്രാര്‍ത്ഥിക്കാന്‍: മാര്‍ച്ച് 31 ന് വൈകിട്ടുള്ള പ്രാര്‍ത്ഥനയില്‍ മാര്‍ യൗസേപ്പിന്റെ വണക്കമാസത്തെ സമാപന പ്രാര്‍ത്ഥന ചെല്ലി 1 സ്വര്‍ഗ, 1 നന്മ, 1ത്രിത്വസ്തുതി എന്നിവ Spiritual Bio-data യില്‍ എഴുതിയിട്ടുള്ളവര്‍ക്കായി കാഴ്ചവയ്ക്കുക.
മനപാഠമാക്കാന്‍: കര്‍ത്താവാണെന്റെ ഇടയന്‍. എനിക്കൊന്നിനും കുറവുണ്ടാകുകയില്ല (സങ്കീ 23,1)
ഉത്തരമെഴുതുക
1. പൂര്‍വപിതാവായ ഇസ്രായേലിന്റെ പഴയപേര്?
2. ഇസ്രായേലിന്റെ പിതാവാര്?
3. യൗസേപ്പ് എന്ന വാക്കിനര്‍ത്ഥം എന്ത്?
4. യൗസേപ്പ് പൂര്‍വപിതാവായ ഇസ്രായേലിന്റെ എത്രാമത്തെ മകനാണ്?
5. മാര്‍ യൗസേപ്പിന്റെ വണക്കമാസം നടത്തപ്പെടുന്നത് ഏത് മാസത്തിലാണ്?
6.യൗസേപ്പിതാവിന്റെ തിരുന്നാൾ ആഘോഷിക്കുന്ന രണ്ടു ദിവസങ്ങൾ ഏവ?
(നിങ്ങള്‍ എഴുതുന്നവ/വരയ്ക്കുന്നവ സൂക്ഷിച്ചുവയ്ക്കുകയും ക്വാറന്റൈന്‍ കാലത്തിനു ശേഷം അധ്യാപകരെ കാണിക്കേണ്ടതുമാണ്. ഇടവകതലത്തില്‍ സമ്മാനാര്‍ഹമായവ കണ്ടെത്താം, പ്രസിദ്ധീകരിക്കാം)