പൂതാളിയില്‍ ക്‌നാനായക്കാരുടെ കുടുംബകൂട്ടായ്‌മ രൂപീകരിക്കുകയും ഈ കുടുംബക്കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ കണ്ട് ദേവാലയം പണിയണമെന്നുള്ള ആഗ്രഹം ധരിപ്പിക്കുകയും ചെയ്‌തു. പൂതാളിയില്‍ മാത്രമായി ഒരു പള്ളി പണിത് അച്ചനെ താമസിപ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് പിതാവ് പറഞ്ഞു മനസ്സിലാക്കുകയും സൗകര്യപ്രദമായ തെള്ളിത്തോട്ടില്‍ ഒരു ദേവാലയം പണിത് അച്ചനെ നിയമിക്കുകയും പൂതാളിയിലെ കാര്യങ്ങള്‍കൂടി നടത്താമെന്ന് പിതാവ് നിര്‍ദ്ദേശിക്കുകയും ചെയ്‌തു. പിന്നീട് പൂതാളിയില്‍ ദേവാലയ നിര്‍മ്മാണത്തിനു അനുമതി നല്‍കുകയും ചെയ്‌തു.
ഉറുമ്പില്‍ മത്തായില്‍ നിന്നും ഒരേക്കര്‍ 50 സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി. അയ്യന്‍കുഴയ്‌ക്കല്‍ അബ്രഹാം 28 സെന്റ് സ്ഥലം സംഭാവനനല്‍കി. തുടര്‍ന്ന് ബഹുമാനപ്പെട്ട ജോണ്‍ ചേത്തലില്‍ അച്ചന്റെ കാര്‍മികത്വത്തില്‍ 1976 ഫെബ്രുവരി മാസം 12-ാം തീയതി അവിടെ ഒരു കുരിശ് സ്ഥാപിച്ചു. ദേവാലയത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ കുന്നശ്ശേരി പിതാവ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ബഹു. ചേത്തലില്‍ അച്ചന്റെ നേതൃത്വത്തില്‍ പള്ളിപണി 1978 ജനുവരി ആദ്യം പൂര്‍ത്തീകരിക്കുകയും 1978 ജനുവരി മാസം 29-ാം തീയതി അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തുകയും ചെയ്‌തു. ഫാ.ജോബി കണ്ണാലയില്‍ അച്ചന്റെ കാലഘട്ടത്തചന്റ പുതിയ പള്ളിയുടെ പണി ആരംഭിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്‌തു. വി.യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഈ പള്ളിയില്‍ 57 കുടുംങ്ങളുണ്ട്.