കാഞ്ഞങ്ങാട്ടുനിന്നും രാജപുരം കോളനിയിലേക്കുള്ള യാത്രയില്‍ ആദ്യമായി കാണുന്ന ക്‌നാനായ ദേവാലയമാണ് ഒടയംചാല്‍ പള്ളി. കോളനി സ്ഥാപനത്തിനുശേഷം ആദ്യം 18 -ഉം പിന്നീട് 15- ഉം വീട്ടുകാര്‍ ചുള്ളിക്കരയ്ക്ക് പടിഞ്ഞാറുള്ള ഒടയംചാല്‍ ഭാഗത്ത് സ്ഥലം വാങ്ങി താമസം ആരംഭിച്ചതിനാലും തങ്ങളുടെ ആദ്ധ്യാത്മികാവശ്യങ്ങള്‍ രാജപുരം പള്ളിയില്‍ പോയി നിര്‍വഹിച്ചതിനാലും ഇതും കോളനിയുടെ തന്നെ ഭാഗമായി കണക്കാക്കി തുടങ്ങി. ഇവരില്‍ മിക്കവരും വന്നത് തൊടുപുഴ, മുട്ടം ഭാഗങ്ങളില്‍നിന്നുമാണ്. 1954 ല്‍ തൂക്കംകോട്ടില്‍ ഔസേഫ് പള്ളിക്കാവശ്യമായ രണ്ടേക്കര്‍ സ്ഥലം ദാനം ചെയ്യുകയും എല്ലാവരുടെയും ശ്രമഫലമായി ഒരു ഷെഡ് നിര്‍മ്മിക്കുകയും ചെയ്തു. 1954-്വല്‍ ഇവിടെ പള്ളി ആരംഭിച്ചു എങ്കിലും 1971 മുതലാണ് സ്ഥിരം വികാരിമാര്‍ ഉണ്ടാകുന്നത്. പിന്നീട് പഴയ ഷെഡ് പൊളിച്ചുമാറ്റി കരിങ്കല്ലു കൊണ്ട് പള്ളി പണിയുകയും പള്ളിമുറി നിര്‍മ്മിക്കുകയും പള്ളിയിലും പള്ളിമുറിയിലും ആയി വേദപാഠ ക്ലാസ്സുകള്‍ നടത്തുകയും പള്ളിക്ക് ഒരു സെമിത്തേരി പണിയുകയും ചെയ്തു.
1971 മുതല്‍ ഈ ഇടവകയ്ക്ക് സ്ഥിരം വികാരിമാരെ ലഭിച്ചുതുടങ്ങി. ഫാ. ജോണ്‍ ചേത്തലില്‍ ആയിരുന്നു പ്രഥമ വികാരി, (1971-75) വാരണാം കുഴി എം.സി. ജോസഫ് ചക്കിട്ടടക്കം കവലയില്‍ പള്ളിക്ക് 10 സെന്റ് സ്ഥലം കൊടുക്കുകയും അവിടെ ഒരു കുരിശടി സ്ഥാപിക്കുകയും ചെയ്തു. 1981-83 കാലയളവില്‍ വികാരിയായിരുന്ന ഫാ.ജേക്കബ് വാലേലിന്റെ ശ്രമഫലമായി 1983 ഏപ്രില്‍ 4 ന്St.Joseph Congregation ന്റെ ഒരു ശാഖാഭവനം ഇവിടെ സ്ഥാപിതമായി. പള്ളിയുടെ ഒരേക്കര്‍ സ്ഥലം മഠത്തിന് ദാനമായി നല്കി. അമല നഴ്‌സറി സ്‌കൂള്‍ സിസ്റ്റേഴ്‌സ് സ്വന്തമായി ഇവിടെ നടത്തുന്നു. ഫാ. ജോസഫ് കണിയാപറമ്പില്‍ പള്ളിക്ക് മോണ്ടളം പണിയിച്ചു. പടിമരുതില്‍ ചിറയ്ക്കല്‍ ഉലഹന്നാന്‍ കൊടുത്ത ഒരു സെന്റ് സ്ഥലത്ത് പ. അമ്മയുടെ നാമധേയത്തില്‍ ഒരു ഗ്രോട്ടോ പണി തുടങ്ങി. വികാരിയായി വന്ന ഫാ. ജേക്കബ് കുറുപ്പിനകത്ത് ആ പണി പൂര്‍ത്തിയാക്കി, സെമിത്തേരിയില്‍ 20 കല്ലറ നിര്‍മ്മിച്ചു. ഫാ. ജോസ് ചിറപ്പുറത്തച്ചന്റെ നേത്യത്വത്തില്‍ ചക്കിട്ടടുത്ത് St.Sebastian ന്റെ നാമധേയത്തില്‍ ഒരു ഗ്രോട്ടോ നിര്‍മ്മിക്കുകയുണ്ടായി. കൂടാതെ പള്ളി പുതുക്കി പണിയുവാനുള്ള ശ്രമം ആരംഭിക്കുകയും 1996 മെയ് 3 ന് പുതിയ പള്ളിക്ക് തറക്കല്ലിടുകയും 1997 മെയ് 3 ന് പുതിയ പള്ളി അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് കൂദാശ ചെയ്യുകയും ചെയ്തു. മുന്‍ഭാഗത്ത് പ. അമ്മയുടെ ഗ്രോട്ടോ നിര്‍മ്മിച്ചു. ഫാ. ഫിലിപ്പ് കരിശ്ശേരിക്കലിന്റെ (2002-06) നേത്യത്വത്തില്‍ പുതിയ പള്ളിമുറി പണിയുന്നതിന് 2005 ഏപ്രില്‍ മാസം അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്താ തറക്കല്ലിടുകയും അഭിവന്ദ്യ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്താ പള്ളിമുറി വെഞ്ചരിക്കുകയും ചെയ്തു. ഫാ. ബേബിപാറ്റിയാലിന് വി. അല്‍ഫോന്‍സാമ്മയുടെയും, വി. ഗീവര്‍ഗീസ് സഹദായുടെയും, കാല്‍വരിയുടെയും ഗ്രോട്ടോയും ഗ്രൗണ്ട്, സ്റ്റേജ് എന്നിവയും നിര്‍മ്മിക്കുവാന്‍ സാധിച്ചു. ഒടയംചാല്‍ കവലയില്‍ ഒരു കുരിശടിക്കു വേണ്ടി ചെമ്പകത്തടത്തില്‍ ഏലിയാമ്മ ഒരു സെന്റ് സ്ഥലം പള്ളിക്ക് ദാനമായി നല്കി.
വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമധേയത്തിലുള്ള ഈ പള്ളിയുടെ പ്രധാനതിരുനാള്‍ ഏപ്രില്‍ 23 -നോ, അതിനുശേഷം വരുന്ന ശനി, ഞായര്‍ ദിവസങ്ങളോ ആയിരിക്കും. ഈ പള്ളിയുടെ കൊച്ചുതിരുനാള്‍ St.Jude, St.Alphonsa തിരുനാളുകള്‍ ആണ്. ഈ തിരുനാളുകള്‍ St.Alphonsa നാമകരണ ദിവസമായ ഒക്. 12 നോട് അനുബന്ധിച്ച് നടത്തുന്നു. കൂടാതെSt.Stephen ന്റെയും St.Sebastian ന്റെയും തിരുനാളുകള്‍ ജനുവരി മാസത്തില്‍ നടത്തുന്നു.കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുതല്‍ പടിമരുത് വരെ 206 കുടുംബങ്ങള്‍ ഈ ഇടവകയിലുണ്ട്.