1985 ആഗസ്റ്റ് 28ന് ല്‍ വെച്ചൂര്‍ നിവസിച്ചിരുന്ന ക്‌നാനായ കുടുംബനായകന്മാര്‍ ശ്രീ. തോമസ് പാക്കുവെട്ടിത്തറയുടെ വസതിയില്‍ ഒന്നിച്ചു ചേരുകയും `ക്‌നാനായ കാത്തലിക് യൂണിറ്റ് വെച്ചൂര്‍ ‘ എന്ന പേരില്‍ ഒരു കുടുംയോഗം ആരംഭിക്കുകയും ചെയ്‌തു. സ്വന്തമായി ഒരു ആരാധനാലയം വേണമെന്ന ആവശ്യം ഉന്നയിച്ച് കല്ലറപ്പള്ളി വികാരിയ്‌ക്കും കോട്ടയം രൂപതാദ്ധ്യക്ഷനും അപേക്ഷ സമര്‍പ്പിക്കുവാനും എല്ലാ മാസത്തിന്റെയും ആദ്യ ഞായറാഴ്‌ചകളില്‍ ഉച്ചയ്‌ക്കുശേഷം ഓരോ വീട്ടിലും മാറി മാറി പ്രാര്‍ത്ഥനകളും കുടുംയോഗവും നടത്തുവാനും തീരുമാനിച്ചു.
കല്ലറ സെന്റ് തോമസ് പള്ളി വികാരി റവ.ഫാ.ജോസ് ചാഴികാട്ട് 1985 ല്‍ വെച്ചൂര്‍കാര്‍ക്ക് സ്വന്തമായി ഒരു ആരാധനാലയം വേണം എന്ന അപേക്ഷയുമായി അഭിവന്ദ്യ കുന്നശ്ശേരി പിതാവിനെ സന്ദര്‍ശിച്ചപ്പോള്‍ പിതാവ് സാധാരണക്കാരും കൂലിപ്പണിക്കാരുമായിരുന്ന വെച്ചൂര്‍ നിവാസികളുടെ കാര്യങ്ങള്‍ക്ക് ബഹുമാനപ്പെട്ട, വികാരി ജനറാള്‍ ആയിരുന്ന കൂന്തമറ്റത്തില്‍ അച്ചനെയും പുലിക്കൂട്ടില്‍ അച്ചനെയും ചുമതലപ്പെടുത്തി വിവരങ്ങള്‍ ശേഖരിച്ചു.
1986 ഡിസംര്‍ 10 -ാം തീയതി കല്ലറ വെച്ചൂര്‍ റോഡ് സൈഡില്‍ തോട്ടാപ്പള്ളി പാലത്തിനു പടിഞ്ഞാറു ഭാഗത്ത് 42 സെന്റ് സ്ഥലം വാങ്ങി തന്നു. സ്ഥലം താഴ്‌ച പ്രദേശമായിരുന്നതിനാല്‍ വേമ്പനാട്ടുകായലില്‍ നിന്നും വള്ളത്തില്‍ മണ്ണിറക്കി നൂറ് (100) മീറ്റര്‍ ദൂരം തലച്ചുമടായി എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതല്‍ രാത്രി 9.30 വരെ തദ്ദേശവാസികള്‍ ശ്രമദാനം ചെയ്‌ത് നികത്തി എടുത്തു. 22.02.1990 ല്‍ പള്ളിക്ക് കല്ലിടില്‍ നടത്തുകയും പണി ആരംഭിക്കുകയും ചെയ്‌തു. 24.04.1994 ല്‍ ദേവാലയം വെഞ്ചരിക്കുകയും അഭിവന്ദ്യ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് സെന്റ് ജോര്‍ജ്ജിന്റെ നാമധേയം നല്‍കുകയും ചെയ്‌തു. ദേവാലയനിര്‍മ്മാണവും ശ്രമദാനമായാണ് ചെയ്‌തത് എന്നത് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു.1995 മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും ചില ഇടദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനഅര്‍പ്പിക്കുന്നു.