1989 ല്‍ ഫാ. ഫിലിപ്പ് തൊടുകയില്‍ പള്ളിക്കുവേണ്ടി 65 സെന്റ് സ്ഥലം ആദ്യമായി വാങ്ങിയത്. അതിനുശേഷം വന്ന ഫാ. മൈക്കിള്‍ നെടൂം തുരുത്തിയില്‍ ആണ് പള്ളിക്ക് വേണ്ടി താല്കാലിക ഷെഡ് ഉണ്ടാക്കിയത്. ഫാ. ജോര്‍ജ് പുതുപ്പറമ്പിന്റെ കാലത്താണ് പുതിയ പള്ളി പണി കഴിപ്പിച്ചത്. എങ്കിലും ഫാ. ജോര്‍ജു കപ്പുകാലായിലച്ചനാണ് പള്ളിയുടെ മുഖവാരം പണി തീര്‍ത്തത്. 2010 ല്‍ ആണ് ഈ പള്ളിയുടെ സെമിത്തേരിക്ക് വേണ്ടി 45 സെന്റ് സ്ഥലം പുതിയപറമ്പില്‍ സിറിയക്കിനോട് വാങ്ങിയത്. സെമിത്തേരി പണിയാനുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പള്ളിയുടെ കീഴില്‍ ഏതാണ്ട് 60 ഓളം കുടുംബങ്ങള്‍ ഉണ്ട്.
പള്ളിയുടെ ആരംഭം വി.സെബസ്ത്യാനോസ് സഹദായുടെ നാമത്തിലായിരുന്നെങ്കിലും പിന്നീട് പള്ളി പുതുക്കിപണിതു കഴിഞ്ഞപ്പോള്‍ മുതല്‍ വി. ഗീവര്‍ഗീസിന്റെ നാമത്തിലാണ് ഈ ദേവാലയം ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ ദേവാലയത്തിന്റെ ഇപ്പോഴത്തെ വികാരി ഫാ. ഫിലിപ്പ് ആനിമൂട്ടിലാണ്.