1940 ജനുവരി 26-ാം തീയതി തിരുവന്‍വണ്ടൂര്‍ തൈക്കകത്ത് ബ. ഏബ്രഹാം കത്തനാരുടെ നേതൃത്വത്തിന്‍ 85 വീട്ടുകാര്‍ കത്തോലിക്കാ സഭയില്‍ പുനരൈക്യപ്പെട്ടു. അന്നുതന്നെ വന്ദ്യ തോമസ് തറയില്‍ പിതാവിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ അഭിവന്ദ്യ ചൂളപ്പറമ്പില്‍ തിരുമേനി ദൈവാലയത്തിനുള്ള ശില ആശീര്‍വദിച്ച് പണി ആരംഭിച്ചു. പള്ളിയുടെ പണി പൂര്‍ത്തീകരിക്കുന്നതു വരെ ബ. തൈക്കകത്തച്ചന്റെ ഭവനത്തില്‍ വച്ചായി രുന്നു ദൈവാലയ ശുശ്രൂഷകള്‍ നടത്തി യിരുന്നത്. ബ. ഉണ്ണി വിളകത്തച്ചന്‍ വികാരിയും, ബ. തൈക്കകത്തച്ചന്‍ സഹവികാരിയുമായിരുന്നു. സര്‍ സി.പി. യുടെ കാലത്ത് പള്ളി പണിക്ക് അനുവാദമില്ലാത്തതിനാല്‍ സാധാരണ ഒരു വീടിന്റെ മാതൃകയില്‍ (പള്ളിയുടെ ഇപ്പോഴുള്ള അവസ്ഥയില്‍ ) ദൈവാലയം പണിതീര്‍ത്തു. പള്ളിയുടെ കാലപ്പഴക്കത്തിന്റെ പരാധീനത ഇപ്പോള്‍ വളരെ ശോചനീയമായതിനാല്‍ ദൈവാലയം പുതുക്കി പണിയുന്നതിനുള്ള ഫണ്ട് ശേഖരിച്ചു കൊണ്ടിരിക്കുന്നു.
33 വര്‍ഷം മുമ്പ് ബ. തേവര്‍മണ്ണിലച്ചന്‍ ആരംഭിച്ച നഴ്‌സറിയില്‍ ഇപ്പോള്‍ 100 ല്‍ പരം കുട്ടികള്‍ പഠിക്കുന്നുണ്ട്. 33 കുടുംബങ്ങളാണ് ഇപ്പോള്‍ ഇടവകാംഗങ്ങളായി ഉള്ളത്. 40 ല്‍പരം വീട്ടുകാര്‍ കാലക്രമേണ യാക്കോബായ സമൂഹത്തിലേക്കും മറ്റു ക്രിസ്തീയ കൂട്ടായ്മകളിലേക്കും തിരുച്ചുപോയി. കഥാപ്രസംഗകലയുടെ ജനയിതാവ് എന്നറിയപ്പെട്ടിരുന്ന ഓച്ചാലില്‍ പി.സി. ഏബ്രഹാം ഈ ഇടവക യുടെ സന്താനമായിരുന്നു.