വിശുദ്ധ അന്നാ ഉമ്മയുടെ നാമത്തിലുള്ള ഈ ദൈവാലയം കോട്ടയം അതിരൂപതയുടെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ NH 47 ന്റെ സൈഡില്‍ സ്ഥിതി ചെയ്യുന്നു. കടുത്തുരുത്തി പന്നിവേലില്‍ ശ്രീ.പി.സി ലൂക്കോസിന്റെ പരിശ്രമത്തില്‍ 1941 മെയ് 1-ാം തീയതി ഇവിടെ ഒരു പ്രാര്‍ത്ഥാനാലയം ആരംഭിച്ചു. 1942 ജൂലൈ 26-ാം തീയതി മണപ്പള്ളില്‍ ബ. ജോസഫച്ചന്‍ ആദ്യമായി ഇവിടെ ദിവ്യബലി അര്‍പ്പിച്ചു. 1945-ല്‍ ഈ പ്രാര്‍ത്ഥാനാലയം പുതുക്കി പണിതു. 1946 ഒക്‌ടോബര്‍ 18-ാം തീയതി വെഞ്ചരിപ്പു നടത്തി. 1956 -ല്‍ ഈ ദൈവാലയം ഇടവകയായി ഉയര്‍ത്തു കയും ചെയ്‌തു. പിന്നീട്, ചെറുശ്ശേരില്‍ ബ. ജോസച്ചന്റെ പരിശ്രമത്താല്‍ ഈ ദൈവാലയം പുതുക്കി പണിയുകയും 1981 ഏപ്രില്‍ 28 ന് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ഇതിന്റെ കൂദാശകര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു. കരിമ്പില്‍ ബ. ലൂക്ക് അച്ചന്റെ നേത്യത്വത്തില്‍ ഇടവകാംഗങ്ങളുടെ സഹകരണത്തോടെ മോണ്ടളത്തോടുകൂടിയ മുഖവാരം നിര്‍മ്മിക്കുകയും മദ്‌ബഹാ പുതുക്കി പണിയുകയും 2008 ജനുവരി 6-ാം തീയതി അഭിവന്ദ്യ മൂലക്കാട്ട് മാത്യു മെത്രാപ്പോലീത്താ കൂദാശകര്‍മ്മം നിര്‍വഹിക്കുകയും ചെയ്‌തു.
68 ഭവനങ്ങളിലായി 291 അംഗങ്ങളാണ് ഈ ഇടവകയ്‌ക്കുള്ളത്. `ഈശോയുടെ തിരുരക്തത്തിന്റെ ഉപവിയുടെ മക്കള്‍ ‘ എന്ന സന്യാസ സഭയുടെ ഒരു കോണ്‍വെന്റ് 1999 ല്‍ ഇവിടെ സ്ഥാപിതമായി. ജനുവരിയില്‍ രണ്ടാം ശനി കഴിഞ്ഞുവരുന്ന ഞായറാഴ്‌ചയിലാണ് പ്രധാനതിരുനാള്‍ ആഘോഷിക്കുന്നത്.