കാഞ്ഞങ്ങാട് തിരുഹൃദയ ദൈവാലയം രാജപുരം ഫൊറോനാ യുടെ കവാടമായി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് തെക്കുവശത്ത് കാരിത്താസ് ഭവനോട് ചേർന്ന് സ്ഥിതിചെയ്യുന്നു. കാഞ്ഞങ്ങാടിന് 17 കിലോമീറ്റർ ചുറ്റളവിലുള്ള ക്നാനായ കുടുംബങ്ങളെ ഒന്നിച്ചുചേർത്ത് 1998 ജനുവരി പതിനെട്ടാം തീയതി (18) ക്നാനായ കൾച്ചറൽ അസോസിയേഷൻ ആരംഭിച്ചു. 2000 ൽ പള്ളിക്ക് വേണ്ടി 29 സെന്റ് സ്ഥലം വാങ്ങിച്ചു. 2010 മെയ് 3 ന് പള്ളി പണിയാൻ കല്ല് ഇട്ടു. 2014 മെയ് 12ന് മാർ മാത്യു മൂലക്കാട്ട് പിതാവ് പള്ളിയുടെ കൂദാശാ കർമ്മം നടത്തി. 2015 സെപ്റ്റംബർ 29ന് കാഞ്ഞങ്ങാട് തിരുഹൃദയ ദൈവാലയം സ്വതന്ത്ര ഇടവകയായി. ആകെ കുടുംബങ്ങൾ -51. ആകെ അംഗങ്ങൾ -233. കൂടാര യോഗങ്ങൾ — 3. വികാരി — ഫാദർ ജോസഫ് തറപ്പുതൊട്ടിയിൽ.