ദൈവത്തിന്റെ കരുണ സമഗ്രമായി ലഭിക്കുന്ന കൂദാശയാണ് വി. കുമ്പസാരം. നഷ്ടപ്പെട്ട കുഞ്ഞാടിനെ തേടിയലയുന്ന ഇടയനെപ്പലെയും ധൂര്‍ത്ത പുത്രനെ കാത്തിരിക്കുന്ന പിതാവിനെപ്പോലെയും ഈശോ അവിടെ കാത്തിരിക്കുന്നു.
നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ അവന്‍ ഏറ്റെടുക്കുകയും മരിക്കുകയും ചെയ്തവനാണ്. അവന്റെ മുറിവുകളാല്‍ നമ്മെ സുഖപ്പെടുത്താനാണ് അവന്‍ കാത്തിരിക്കുന്നത്
എങ്ങനെയാണ് കുമ്പസാരിക്കേണ്ടത്?
– പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കണം
– പാപങ്ങളെക്കുറിച്ച് മനസ്തപിക്കണം
– ഇനി പാപം ചെയ്യില്ലെന്ന് പ്രതിഞ്ജ എടുക്കണം
– പാപങ്ങളൊക്കെ വൈദികനോട് ഏറ്റുപറയണം
– പ്രായശ്ചിത്തം നിറവേറ്റണം