9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Protest against Love Jihad attempt in Kozhikode: Jagratha Samithy Kottayam

  • September 28, 2019

കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്‌ മതം മാറ്റാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചു കോട്ടയം അതിരൂപത ജാഗ്രത സമിതി. മയക്കുമരുന്ന് നല്‍കിയും പ്രണയം നടിച്ചും ക്രിസ്റ്റ്യന്‍ പെണ്‍കുട്ടികളെ മതംമാറ്റുന്ന സംഘാതമാ യ പ്രവര്‍ത്തനങ്ങള്‍ ലവ് ജിഹാദെന്ന പേരില്‍ കേരളത്തില്‍ ശക്തി പ്രാപിച്ചിരിക്കുന്നുവെന്നത് ആശങ്കാജനകമാണെന്ന് ജാഗ്രതാ സമിതി വിലയിരുത്തി.

ഡല്‍ഹിയില്‍ ക്രൈസ്തവ പെണ്‍കുട്ടിയെ മതംമാറ്റി വിദേശത്തേക്ക് കടത്തിയ സംഭവത്തിനും കോഴിക്കോട്ട് സരോവരം പാര്‍ക്കില്‍ പെണ്‍കുട്ടിയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഉപദ്രവിച്ചശേഷം ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തിനും പിന്നില്‍ മതപരിവര്‍ത്തന മാഫിയയുടെ കരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാണ്. പ്രതിയ്ക്കുവേണ്ടി ഉന്നതതലത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ ശ്രമിച്ചവര്‍ ലവ് ജീഹാദെന്ന ആസൂത്രിത പ്രവര്‍ത്തിയെ ന്യായീകരിക്കുന്നവരാണ്. കുറ്റക്കാരെ മാതൃക പരമായി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ നിയമപാലകർക്ക് കടമയുണ്ട്.  നീതിക്കുവേണ്ടിയുള്ള പെണ്‍കുട്ടിയുടെ പോരാട്ടത്തില്‍ സുമനസ്സുകളായ ഏവരും ഒപ്പമുണ്ടാകും.
പ്രസ്തുത നീച പ്രവര്‍ത്തിയെ തള്ളിപറയാന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണം. ഇത് മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധയായി കണക്കാക്കി കൂടാ. എന്നാൽ, ലൗ ജിഹാദുകള്‍ തുടരുവാനുള്ള പരിശ്രമങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാഗരൂകതയോടെ കേരള ക്രൈസ്തവ സമൂഹം അതിനെ ശക്തമായി പ്രതിരോധിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്ന് ജാഗ്രത സമിതി കൂട്ടിച്ചേര്‍ത്തു.

Golden Jubilee Celebrations
Micro Website Launching Ceremony