നാഥാന്‍ ദാവീദിനെ കുറ്റപ്പെടുത്തുന്നു
1 കര്‍ത്താവ് നാഥാന്‍പ്രവാചകനെ ദാവീദിന്റെ അടുക്കലേക്കയച്ചു. അവന്‍ രാജാവിനോടു പറഞ്ഞു: ഒരു നഗരത്തില്‍ രണ്ടാളുകളുണ്ടായിരുന്നു; ഒരുവന്‍ ധനവാനും അപരന്‍ ദരിദ്രനും.2 ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.3 ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങിയ ഒരു പെണ്ണാട്ടിന്‍കുട്ടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവന്‍ അതിനെ വളര്‍ത്തി. അത് അവന്റെ കുട്ടികളോടൊപ്പം വളര്‍ന്നു. അവന്റെ ഭക്ഷണത്തില്‍നിന്ന് അതു തിന്നു; അവന്റെ പാനീയത്തില്‍നിന്ന് അതു കുടിച്ചു; അത് അവന്റെ മടിയില്‍ ഉറങ്ങി; അത് അവനു മകളെപ്പോലെയായിരുന്നു.4 അങ്ങനെയിരിക്കേ, ധനവാന്റെ ഭവനത്തില്‍ ഒരുയാത്രക്കാരന്‍ വന്നു. അവനുവേണ്ടി സ്വന്തം ആടുകളിലൊന്നിനെ കൊന്നു ഭക്ഷണമൊരുക്കാന്‍ ധനവാനു മനസ്‌സില്ലായിരുന്നു. അവന്‍ ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ പിടിച്ചു തന്റെ അതിഥിക്കു ഭക്ഷണമൊരുക്കി.5 ഇതു കേട്ടപ്പോള്‍ ക്രുദ്ധനായി ദാവീദ് പറഞ്ഞു: കര്‍ത്താവാണേ, ഇതു ചെയ്തവന്‍മരിക്കണം.6 അവന്‍ നിര്‍ദയം ഇതു ചെയ്തതുകൊണ്ട് നാലുമടങ്ങു മടക്കിക്കൊടുക്കണം.7 നാഥാന്‍ പറഞ്ഞു: ആ മനുഷ്യന്‍ നീ തന്നെ. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. സാവൂളില്‍നിന്നു നിന്നെ രക്ഷിച്ചു.8 നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ട് തൃപ്തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു.9 പിന്നെ, എന്തുകൊണ്ട് നീ എന്നെ അനുസരിക്കാതെ, എന്റെ മുന്‍പാകെ ഈ തിന്‍മ ചെയ്തു? അമ്മോന്യരുടെ വാള്‍കൊണ്ട് ഹിത്യനായ ഊറിയായെ നീ കൊല്ലിച്ചു; അവന്റെ ഭാര്യയെ നീ അപഹരിച്ചു.10 എന്നെ നിരസിച്ച് ഹിത്യനായ ഊറിയായുടെ ഭാര്യയെ നീ സ്വന്തമാക്കിയതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള്‍ ഒഴിയുകയില്ല.11 കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവ നത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവ മുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച് ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്തു.12 ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍മുന്‍പില്‍ വച്ച് പട്ടാപ്പകല്‍ ചെയ്യിക്കും.
ദാവീദ് അനുതപിക്കുന്നു
13 ഞാന്‍ കര്‍ത്താവിനെതിരായി പാപം ചെയ്തു പോയി, ദാവീദു പറഞ്ഞു. നാഥാന്‍ പറഞ്ഞു: കര്‍ത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.14 എങ്കിലും, ഈ പ്രവൃത്തികൊണ്ട് നീ കര്‍ത്താവിനെ അവഹേളിച്ചതിനാല്‍, നിന്റെ കുഞ്ഞു മരിച്ചുപോകും.15 നാഥാന്‍ വീട്ടിലേക്കു മടങ്ങി.
സങ്കീർത്തനം 51