Pre Marriage Course 2024
January – 11,12,13
February – 08,09,10
March – 07,08,09
April – 11,12,13
May – 09,10,11
June – 06,07,08
July – 11,12,13
August – 08,09,10
September – 12,13,14
October – 10,11,12
November – 07,08,09
December – 22,23,24
Click above link to Register
Computer Based Course Guidelines
3 to 5 days
10 Lessons
8 Hours
Exam on the last day
SCHEMA
Introduction: Marriage – a call to love. Importance, aim and objectives of MPC
Topics:
- വിവാഹം: ഉടമ്പടിയും കൂദാശയും (Covenant and Sacrament)
- ലൈംഗികത സ്നേഹത്തിന്റെ പ്രകാശനം (Growth in Passionate Love-Sexual Health)
Aim:
- വിവാഹം സ്നേഹിക്കാനും ജീവന് നല്‍കാനുമുള്ള വിളിയാണെന്നും, വിവാഹജീവിതത്തെ വിജയകരമാക്കുന്ന പല ഘടകങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിവാഹമെന്ന കൂദാശാസ്വീകരണത്തിലൂടെ ദമ്പതികള്‍ സ്വന്തമാക്കുന്ന ദൈവികകൃപാവരമാണെന്നും (Sacramental Grace) മുള്ള അറിവ് നല്കുന്നു.
- സ്നേഹത്തിന്റെ പ്രകാശനമായ ലൈംഗികതയുടെ രണ്ട് ലക്ഷ്യങ്ങളാണ് ഐക്യവും ജീവനും (Union and procreation) എന്ന ബോധ്യം നല്കുന്നു.
Topics:
- വിവാഹവും വിശുദ്ധിയും (Marriage and Holiness- Preparation for confession)
Aim:
- വിവാഹജീവിതത്തിന് വ്യക്തിഗതവിശുദ്ധി അനിവാര്യമാണെന്നും അയോഗ്യമായ മനസ്സോ, ആത്മാവോ ഉള്ള വ്യക്തി ജീവിതപങ്കാളിയെ സ്നേഹിക്കുമ്പോള്‍ ആ വ്യക്തിയിലെ അശുദ്ധികൂടി കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നതെന്നും, ആയതിനാല്‍ കൂടെക്കൂടെയുള്ള കുമ്പസാരം വിവാഹജീവിതവിജയത്തിന് ആവശ്യമാണെന്നുമുള്ള ബോധ്യം നല്കുന്നു.
Topics:
- സ്ത്രീ-പുരുഷ വ്യത്യാസം: വിവാഹ പൂര്‍ണതയ്ക്ക് (Gender Relationship)
Aim:
- സ്ത്രീയും പുരുഷനും ശാരീരികമായും, മാനസികമായും, വൈകാരികമായും, വ്യത്യസ്തരാണെന്നുള്ള യാഥാര്‍ഥ്യം വിവാഹത്തിന് മുമ്പു തന്നെ മനസ്സിലാക്കിയിരിക്കണം. ഈ അറിവിന്റെ അഭാവമാണ് വിവാഹജീവിതത്തില്‍ ഗൗരവകരമായ പല തെറ്റിധാരണകള്ക്കും ഇടയാക്കുന്നത് എന്ന ബോധ്യം നല്കുന്നു.
Topics:
- വിവാഹം: സഭാനിയമങ്ങളും സിവില്‍ നിയമങ്ങളും (Canonical and Civil elements)
Aim:
- സഭാനിയമമനുസരിച്ച് വിവാഹതടസ്സങ്ങള് (Impediments), വിവാഹതടസ്സങ്ങളില്‍ നിന്നുള്ള ഒഴിവ് (Dispensation), സാധുവായ വിവാഹസമ്മതം, കനോനികക്രമം എന്നിവയെക്കുറിച്ചുള്ള അറിവ് നല്കുന്നു.
Topics:
- പ്രജനന ആരോഗ്യം (Reproductive Health)
Aim:
- ദൈവത്തിന്റെ സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളികളായി പുതിയ ജീവന് ജന്മം നല്കി വളര്‍ത്താന്‍ സ്ത്രീ-പുരുഷ പ്രത്യുല്പാദകവ്യവസ്ഥ, ലൈംഗികബന്ധം, അണ്ഡവിസര്‍ജ്ജനം, ഭ്രുണത്തിന്റെ വളര്‍ച്ച, പ്രസവം, ജനനക്രമീകരണം, ശിശുപരിപാലനം എന്നിവയെക്കുറിച്ചുള്ള ശരീരശാസ്ത്ര, വൈദ്യശാസ്ത്ര കാഴ്ചപ്പാടുകള്‍ എന്തെന്ന് പറഞ്ഞുകൊടുക്കുക.
Topics:
- കുടുംബവും സാമ്പത്തിക ഭദ്രതയും (Family & Budgeting)
Aim:
- ഭദ്രമായ സമൂഹം, കുടുംബജീവിതം ഇവയുടെ ആവിര്‍ഭാവത്തിനും നിലനില്‍പ്പിനും ക്രമീകൃതമായ ഒരു ജീവിതശൈലി (Budgeting) അത്യാവശ്യമാണ് എന്ന അറിവു നല്കുന്നു.
Topics:
- വിവാഹവും മറ്റു കുടുംബബന്ധങ്ങളും (Marital Love and Relationship with in – law. – Psychology of Leaving and Cleaving
- വൈകാരിക പക്വത-ദാമ്പത്യജീവിതത്തില്‍ (Growth in Intimate Love-Emotional Health)
Aim:
- ആരോഗ്യകരമായ ഭാര്യാഭര്‍ത്തൃബന്ധം ദമ്പതികളെ മറ്റ് ബന്ധങ്ങളിലും വളര്‍ത്തും. മറ്റ് ബന്ധങ്ങള്‍ ആരോഗ്യകരമാണെങ്കില്‍ അവ ഭാര്യാഭര്‍ത്തൃബന്ധത്തെ വളര്‍ത്താനും സഹായിക്കും എന്ന തിരിച്ചറിവ് നല്കുന്നു.
- സ്ത്രീയും പുരുഷനും തമ്മിലുള്ള വൈകാരിക അടുപ്പം (Intimacy) വൈവാഹിക സ്നേഹത്തിന്റെ പ്രധാന ഘടകമാണെന്നും, ദമ്പതികളുടെ ഇടയിലെ ആശയ വിനിമയം, ഭാവാത്മകമായ സമീപനം എന്നിവയിലൂടെയാണ് വൈകാരികമായ അടുപ്പം ആഴപ്പെടുന്നതെന്നുമുള്ള ബോധ്യം നല്കുന്നു.
Topics:
- ഫലദായകദാമ്പത്യം (The Fruitfulness of Marital Love – Prolife Attitude)
- കുടുംബത്തിന്റെ ആധ്യാത്മികതയും പ്രാര്‍ത്ഥനാജീവിതവും
Aim:
- ദമ്പതികളുടെ സ്നേഹത്തിന്റെ പ്രകാശനമായ ലൈംഗികബന്ധത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ ജനിക്കേണ്ടതെന്നും (ഫ്രാന്‍സിസ് മാര്‍പാപ്പ, അമോരീസ് ലെത്തിസ്യാ), മനുഷ്യോചിതമായി എത്ര മക്കളെ വളര്‍ത്താന്‍ കഴിയുമോ, അത്രയും മക്കള്‍ക്ക് ജന്മം നല്കി വളര്‍ത്തേണ്ടത് ദമ്പതികളുടെ കടമയാണെന്നുമുള്ള ബോധ്യം നല്കുന്നു.
- കുടുംബജീവിതത്തില്‍ അനുദിന പ്രാര്‍ത്ഥനയുടെയും, കൂടെക്കൂടെയുള്ള ബലിയര്‍പ്പ ണത്തിന്റെയും പ്രാധാന്യം ഏതെങ്കിലുമൊരു മാതൃകാദമ്പതികളുടെ ജീവിതാനുഭവത്തെ സാക്ഷിയാക്കി ബോധ്യം നല്കുന്നു.
Topics:
- വിവാഹത്തിന്റെ ലിറ്റര്‍ജിയും ക്നാനായ വിവാഹാചാരങ്ങളും (Liturgy of Marriage and Knanaya wedding Ceremonies)
Aim:
- ബലിയാല്‍ മുദ്രവയ്ക്കപ്പെടുന്ന ഉടമ്പടിയാണ് വിവാഹം. ക്നാനായ തനിമ പാലിക്കുന്നതിന്റെ ശ്രേഷ്ഠതയെപ്പറ്റി ബോധ്യം നല്കുന്നു.
LESSON REFERENCES
VIEW RECORDED VIDEOS & PDF's
Kindly login to to get access to these videos.
To be accessed only by registered users.
×
Login!
Skip to main content

