ദീര്‍ഘകാലമായി ക്‌നാനായ സമുദായത്തില്‍ അകാരണമായി അനിശ്‌ചിതത്വവും ആശങ്കയും സൃഷ്‌ടിച്ചുകൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ടാണ് 2014 ആഗസ്റ്റ് 18 മുതല്‍ 30 വരെ കാക്കനാട്ടു നടന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡ് സാമാപിച്ചത്. അമേരിക്കയില്‍ സ്ഥാപിതമായ സീറോ മലബാര്‍ രൂപതയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്കു മാത്രമെ അംഗത്വം ഉണ്ടായിരിക്കുകയുള്ളു എന്നും, ആ ഇടവകകളിലുള്ള ഏതെങ്കിലും ക്‌നാനായക്കാര്‍ സമുദായത്തിനു പുറത്തിനിന്നും വിവാഹം കഴിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതപങ്കാളിയും മക്കളും ക്‌നാനായ ഇടവകയിലല്ല മറിച്ച് സ്ഥലത്തെ ക്‌നാനായക്കാരുടേതല്ലത്ത സീറോ മലബാര്‍ ഇടവകയില്‍ അംഗങ്ങളായിരിക്കുമെന്നും മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും കോട്ടയം മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടും ചിക്കാഗോ രൂപതാദ്ധ്യക്‌ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും ഒപ്പു വെച്ച പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.