ചന്ദനം പൂക്കുന്ന നാട് എന്നു വിശേഷിപ്പിച്ചിരുന്ന വയനാട്. വയനാട്ടിലെ ഒരു പ്രധാനപ്പെട്ട കുടിയേറ്റ കേന്ദ്രമായ പെരിക്കല്ലൂര്‍ ഇടവകയുടെ പുത്രി എന്നു വിളിക്കപ്പെടുന്ന കാപ്പിസെറ്റ് പരിശുദ്ധകന്യകമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം അന്‍പതോളം വരുന്ന ക്‌നാനായ കുടുംബങ്ങളുമായി കാപ്പിസെറ്റിന്റെ ഹൃദയഭാഗത്ത് തലയെടുപ്പോടെ നിലകൊള്ളുന്നു. 1957 ല്‍ പുല്‍പ്പള്ളിയിലും പെരിക്കല്ലൂരും ആദ്യമായി ക്‌നാനായ കുടിയേറ്റക്കാര്‍ കാലുകുത്തി. 1968-ല്‍ ആദ്യമായി കാപ്പിസെറ്റ് തേടി വന്നവരാണ് കോതാട്ടുകാലായില്‍ ജോസഫ്, പാണംകുന്നേല്‍ ഫിലിപ്പ്, ഇണ്ടിക്കുഴി ചാക്കോ, പാലകുന്നേല്‍ ഉതുപ്പാന്‍ താഴപ്പിള്ളില്‍ ജോണ്‍, കുറിഞ്ഞീട്ടില്‍ ജോസഫ്, എരുമത്തറ മത്തായി, മേക്കാട്ടേല്‍ മത്തായി തുടങ്ങിയവര്‍ .
1975-ല്‍ പെരിക്കല്ലൂര്‍ പള്ളി വികാരിയായി ഫാ. ഫിലിപ്പ് തൊടുകയില്‍ ചാര്‍ജെടുത്തു. അദ്ദേഹം കാപ്പിസെറ്റ്, വണ്ടിക്കടവ്, ദേവര്‍ഗദ്ദ, കന്നാരംപുഴ, അമരക്കുനി, പ്രദേശങ്ങളിലെ ക്‌നാനായ കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും, അവരുടെ ഹൃദയാഭിലാഷങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. കാപ്പിസെറ്റ് കേന്ദ്രീകരിച്ച് ഒരു പള്ളി പണിയുന്നതിനുള്ള അനുവാദവും സഹായസഹകരണവും ചെയ്തു തരണമെന്ന് തൊടുകയിലച്ചന്‍ കോട്ടയം രൂപതാദ്ധ്യക്ഷനോട് അപേക്ഷിക്കുകയും അദ്ദേഹം അത് അനുവദിക്കുകയും ചെയ്തു. സ്ഥലം വാങ്ങുന്നതിനാ വശ്യമായ പണവും അനുവദിച്ചു തന്നു. കൂടാതെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതി നായി മോണ്‍ .സൈമണ്‍ കൂന്തമറ്റത്തി നെയും ഇവിടേക്ക് വിട്ടുതന്നു. തൊടുകയിലച്ചന്റെയും കൂന്തമറ്റത്തിലച്ചന്റെയും നേതൃത്വത്തില്‍ ഒരു സംഘമാളുകള്‍ പള്ളിക്കുപറ്റിയ വിവിധ സ്ഥലങ്ങള്‍ കണ്ടു. ഈ സന്ദര്‍ഭത്തിലാണ് കോട്ടയം രൂപതയില്‍പ്പെട്ട താഴപ്പിള്ളില്‍ റോക്കി എന്നയാള്‍ സ്ഥലം കൊടുക്കുവാന്‍ തയ്യാറായത്. മേല്‍പ്പറഞ്ഞയാളുടെ 2 ഏക്കര്‍ 10 സെന്റ് സ്ഥലം പള്ളിക്കുവേണ്ടി വാങ്ങി. 1975 നവംബര്‍ മാസം 18-ാം തീയതി മോണ്‍ .സൈമണ്‍ കൂന്തമറ്റത്തിലച്ചന്‍ പരിശുദ്ധ കന്യക മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന് അടിസ്ഥാന ശിലയിട്ടു. അന്നുമുതല്‍ മാതാവിന്റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ട് വീടുകളില്‍ പ്രത്യേകമായ പ്രാര്‍ത്ഥനയും ആരംഭിച്ചു. ജനങ്ങള്‍ കൈമെയ്യ് മറന്ന് സഹകരിച്ചു. നാനാജാതി മതസ്ഥരുടെയും സഹകരണം ഈ ദേവാലയത്തിന് ലഭിച്ചു.
1976 ഓഗസ്റ്റ് മാസം 15-ാം തീയതി രൂപതാദ്ധ്യക്ഷന്‍ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ കല്പനപ്രകാരം തൊടുകയിലച്ചന്‍ പ്രഥമബലിയര്‍പ്പിച്ചു. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും കുര്‍ബാന ചൊല്ലി വന്നു.
പിന്നീട് വന്ന ജേക്കബ് കളപ്പുരയിലച്ചന്‍ പള്ളിയുടെ ബാക്കി പണി പൂര്‍ത്തിയാക്കുകയും, പള്ളിക്ക് വരുമാനത്തിനായി കാപ്പിസെറ്റ് കവലയില്‍ 5 സെന്റ് സ്ഥലം വാങ്ങി രണ്ടു മുറിയുള്ള ഒരു കെട്ടിടവും പണികഴിപ്പിച്ചു. കൂടാതെ കുരിശുപള്ളിക്കായി 1 സെന്റ് സ്ഥലം വാങ്ങി കുരിശു സ്ഥാപിച്ചു. ഇതിനുശേഷം ജേക്കബ് മുല്ലൂര്‍ അച്ചന്‍ പുതിയ വികാരിയായി വന്നു. അദ്ദേഹം കാപ്പിസെറ്റ് പള്ളിക്ക് മുഖവാരവം പണിയിക്കുകയും സക്രാരി വാങ്ങി സ്ഥാപിക്കുകയും ചെയ്തു. ഈഴറാത്ത് ബ. ജോസപ്പച്ചന്റെ ശ്രമഫലമായി 1990-ല്‍ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനു വേണ്ടി 3 ഏക്കര്‍ സ്ഥലം വാങ്ങി. 1991-ല്‍ സ്ഥാപിതമായ സെന്റ് ജോസഫ് മഠത്തിലെ സന്യാസിനികള്‍ തദ്ദേശീയരുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് വേണ്ടി പ്രോത്സാഹനം നിര്‍ല്ലോഭം നല്‍കി വരുന്നു.
1991-ല്‍ വികാരിയായി വന്ന കണ്ടാരപ്പള്ളി സ്റ്റീഫനച്ചന്‍ പള്ളിക്കും ഈ പ്രദേശത്തേക്കുമായി കറന്റ് എത്തിക്കാന്‍ പ്രയത്‌നിച്ചത് നന്ദിയോടെ അനുസ്മരിക്കുന്നു. പള്ളിമുറിയുടെ തറക്കല്ലിടീല്‍ അഭി. കുന്നശ്ശേരി പിതാവാണ് നിര്‍വഹിച്ചത്. 1993 -ല്‍ വികാരിയായി വന്ന മുരിയംകോട്ടുനിരപ്പിലച്ചന്‍ പള്ളിമുറിയുടെ പണി ആരംഭിച്ചു. 1995-ല്‍ കാപ്പിസെറ്റ് സെന്റ് മേരീസ് പള്ളിയുടെ ഔദ്യോഗിക വികാരിയായി ഫാ. ബേബി പാറ്റിയാല്‍ ചാര്‍ജെടുത്ത അദ്ദേഹം പള്ളിമുറിയുടെ പണി പൂര്‍ത്തീകരിക്കുകയും പള്ളി മുറിയില്‍ താമസമാരംഭിക്കുകയും ചെയ്തു. പള്ളിമുറിയുടെ വെഞ്ചരിപ്പ് മോണ്‍. സ്റ്റീഫന്‍ ജയരാജ് നിര്‍വഹിച്ചു. എല്ലാ ദിവസവും ബലിയര്‍പ്പണവും ശനിയാഴ്ചകളില്‍ നിത്യസഹായമാതാവിന്റെ നൊവേനയും ആരംഭിച്ചത്. ബേബിയച്ചന്റെ കാലത്താണ്. അദ്ദേഹത്തിന്റെ ശ്രമഫലമായി പള്ളിയുടെയും ഇടവകക്കാരുടെയും ആവശ്യത്തിനായി ഫോണ്‍ കണക്ഷന്‍ ലഭിച്ചു. പിന്നീട് വന്ന ജയിംസ് പ്ലാത്തോട്ടത്തില്‍ അച്ചന്‍ ബേബിച്ചന്‍ തുടങ്ങി വച്ച എല്ലാ കാര്യങ്ങളും ഏറെ ഭംഗിയായി മുമ്പോട്ടു കൊണ്ടുപോയി. പള്ളിയുടെ അകം സീലിംഗ് ചെയ്ത്, മനോഹരമാക്കിയ ജയിംസച്ചനെ നന്ദിയോടെ സ്മരിക്കുന്നു.
തുടര്‍ന്ന് വന്ന, ഫാ. ബേബി പെരിങ്ങേലില്‍ , ഫാ. അബ്രഹാം പൂവത്തുംമൂട്ടില്‍ , ഫാ. സജി പിണര്‍കയില്‍ ഫാ. സജി ചാഴിശ്ശേരില്‍ , ഫാ. ടൈറ്റസ് താന്നിയാനിക്കല്‍ ഫാ. ജോബി പാറക്കച്ചെരുവില്‍ എന്നിവര്‍ കുടിയേറ്റ ജനഹൃദയങ്ങളെ കീഴടക്കുകയും ഇടവകയുടെ സര്‍വ്വതോമുഖമായ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ബഹു. മുന്‍ വികാരിമാര്‍ ചെയ്ത എല്ലാ നന്മകളേയും നന്ദിയോടെ ഈ നിമിഷം സ്മരിക്കുന്നു. മണ്‍മറഞ്ഞ ബ. ടൈറ്റസച്ചന്‍ ഇന്നും ജനഹൃദയങ്ങളില്‍ നീറുന്ന ഓര്‍മ്മയായി ജീവിക്കുന്നു.
ഇന്ന് ഇടവകയില്‍ തിരുബാലസംഖ്യം,CML, K.C.Y.L, K.C.C, K.C.W.A, മാതൃസംഘം, വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയ ഭരണസംഘടനകളോടൊപ്പം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ങഅടടട ന്റെ കീഴില്‍ 2 വനിതാ സംഘങ്ങളും കര്‍ഷകസംഘവും സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പും ഭംഗിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.