9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

Palanilkummuriyil Scholarship

  • June 28, 2021

പാലനില്‍ക്കുമ്മുറിയില്‍ സ്‌കോളര്‍ഷിപ്പ്: 19 വര്‍ഷമായി തുടരുന്ന കരുതലും കാരുണ്യവും.

 

കോട്ടയം അതിരൂപതയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമര്‍ത്ഥരായ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 2002 ല്‍ ആരംഭിച്ചതാണ് പാലനില്‍ക്കുമ്മുറിയില്‍ സ്‌കോളര്‍ഷിപ്പ്. രണ്ടുതവണകളായി ഒരുകോടി പത്തുലക്ഷം രൂപ നിക്ഷേപിച്ചിട്ടുള്ള പദ്ധതിയാണിത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്ന പാലനില്‍ക്കുമ്മുറിയില്‍ ശ്രീ തോമസ് ജോണ്‍ ആരംഭിച്ചതാണ് മഹത്തായ ഈ സംരംഭം. അഭിനന്ദനാര്‍ഹമായ ആ കുടുംബത്തിന്റെ ഈ പ്രവര്‍ത്തനത്തെ ക്‌നാനായ സമുദായം എന്നും നന്ദിയോടെ അനുസ്മരിക്കുന്നു.

ഒരു ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്‌കോളര്‍ഷിപ്പു പദ്ധതി തുടര്‍ന്നുകൊണ്ടുപോരുന്നത്. അതിരൂപതയിലെ ഇടവകകളില്‍ നിന്നും വികാരിയച്ചന്മാരുടെ സാക്ഷിപ്പോടെ ലഭിക്കുന്ന മിടുക്കരായ കുട്ടികളുടെ അപേക്ഷകള്‍ക്ക് മേല്‍പ്പറഞ്ഞ തുകയ്ക്ക് ഓരോവര്‍ഷവും ലഭിക്കുന്ന പലിശ ഓരോ കുട്ടിയും പഠിക്കുന്ന കോഴ്‌സിന്റെ അടിസ്ഥാനത്തിലാണ് ലഭ്യമാക്കുക. ഓരോ വര്‍ഷവും ലഭിക്കുന്ന അപേക്ഷകള്‍ ട്രസ്റ്റ് കമ്മിറ്റി പരിഗണിച്ച് തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുകയും എല്ലാ വര്‍ഷവും പ്രസ്തുത ലിസ്റ്റ് അപ്നാദേശില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നു.

ബൃഹത്തായ ഈ പദ്ധതിയുടെ ഗുണഫലം ഇന്നോളം ആയിരക്കണക്കിനു കുട്ടികള്‍ അനുഭവിക്കുന്നുവെന്നത് അഭിമാനകരമാണ്. ഈ പദ്ധതിയുടെ വരവു ചെലവും കണക്കുകള്‍ ഓഡിറ്റുചെയ്തു ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തുവരുന്നു. ട്രസ്റ്റിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഈ സംരംഭം ഇപ്പോഴും തുടരുന്നത്. നാളിതുവരെയുള്ള പ്രവര്‍ത്തനത്തില്‍ ഈ സ്‌കോളര്‍ഷിപ്പ് വാങ്ങിയ ആരില്‍ നിന്നും അവര്‍ കൈപ്പറ്റിയ തുക തിരിച്ചു തരണമെന്ന് അതിരൂപത ആവശ്യപ്പെട്ടിട്ടില്ല.

മീഡിയ കമ്മീഷന്‍
കോട്ടയം അതിരൂപത

Golden Jubilee Celebrations
Micro Website Launching Ceremony