9567789732, 0481 - 2790948 (Reception) | 9400331281 (Office)

Our Lady or Lourde’s Knanaya Catholic Church, Malakkallu, Kasargod

Our Lady or Lourde’s Knanaya Catholic Church, Malakkallu, Kasargodകാര്‍ഷിക സമൃദ്ധിയിലും, ദൈവവിളിയുടെ സമ്പന്നതയിലും മലബാറിന്റെ പവിഴക്കല്ലെന്ന് അറിയപ്പെടുന്ന അനുഗൃഹീത നാടാണ് മാലക്കല്ല്. ലൂര്‍ദ് മാതാ പള്ളി ഈ പ്രദേശത്തിന്റെ തൊടുകുറിയായി പ്രശോഭിക്കുന്നു; 1943 ഫെബ്രുവരി 2 ന് തിരുവിതാംകൂറില്‍ നിന്ന് അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ അനുഗ്രഹാശീര്‍വ്വാദത്തോടു കൂടി ഫാ. ലൂക്ക് കട്ടപ്പുറത്ത്, ഫാ. ജേക്കബ് മുടക്കാലില്‍ , ഷെവലിയര്‍ വി. ജെ. ജോസഫ് കണ്ടോത്ത് എന്നിവരുടെ നേത്യത്വത്തില്‍ 72 കുടുംബക്കാര്‍ രാജപുരത്തും, കള്ളാറിലും, മാലക്കല്ലിലുമായി വാസമുറപ്പിക്കുകയും, ഈ ദേശത്തിന്റെ അഭിവൃദ്ധിക്ക് നാന്ദികുറിക്കുകയും ചെയ്തു. 1960 -കളില്‍ പറക്കയം, ചെരിമ്പച്ചാല്‍ പ്രദേശങ്ങളിലേക്ക് സംഘടിതമായ രണ്ടാംകുടിയേറ്റവും നടത്തപ്പെട്ടു.
ദൈവജനത്തിന്റെ വിശ്വാസവളര്‍ച്ചയ്ക്കായി മാല്ലക്കല്ലില്‍ 1943 മാര്‍ച്ച് 15 ന് ഒരു ഷെഡ് പണിത് വി. കുര്‍ബ്ബാനഅര്‍പ്പിക്കാന്‍ ആരംഭിച്ചു. പനമ്പുകൊണ്ട് മറച്ച 3 മുറികളും, ഒരു ചാപ്പലും ഉള്‍പ്പെട്ടുന്നതായിരുന്നു ഈ ഷെഡ്. ഫാ. ലൂക്ക് കട്ടപ്പുറത്തച്ചനാണ് ഇവിടുത്തെ ആദ്യകാല ആദ്ധ്യാത്മിക പിതാവ്. 1957 ഏപ്രില്‍ 14 -ന് രാജപുരം പള്ളിയുടെ ഭാഗമായിരുന്ന മാല്ലക്കല്ല് പള്ളിയെ ഇടവകപ്പള്ളിയായി ഉയര്‍ത്തി. ഇപ്പോഴത്തെ പള്ളിക്ക് അഭി. തോമസ് തറയില്‍ പിതാവ് 1961 ഡിസംബര്‍ 12 ന് തറക്കല്ലിടുകയും, 1965 ഡിസം. 12ന് കൂദാശ ചെയ്യുകയും ചെയ്തു. ഫാ. മാത്യു നടുവിലേപ്പറമ്പില്‍ ആരംഭിച്ച പള്ളിപണി പൂര്‍ത്തിയാക്കിയത് ഫാ. ജോസഫ് കണിയാംപറമ്പിലാണ്. നാളിതുവരെ വികാരിമാരായി ഫാ. മാത്യു കറുകക്കുറ്റിയില്‍ മുതല്‍ ഫാ. റ്റോമി പട്ടുമാക്കീല്‍ വരെ ആകെ 18 വൈദികര്‍ ഇവിടെ സ്തുത്യര്‍ഹമായ ശൂശ്രൂഷ ചെയ്ത് ഇടവകയെ വളര്‍ത്തി. ഇടവകയോടനുബന്ധിച്ച് ഫാ. ജോര്‍ജ് കപ്പുകാലായില്‍ വികാരിയായിരിക്കുമ്പോള്‍ ആദ്യത്തെ ഷോപ്പിംഗ് കോംപ്ലക്‌സും, ഫാ. സണ്ണിവേങ്ങച്ചേരില്‍ വികാരിയായിരിക്കുമ്പോള്‍ 2007 – ല്‍ പള്ളിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് പുതിയ ഷോപ്പിംഗ് കോപ്ലക്‌സും, പാരീഷ്ഹാളും, ഫാ. സജി മെത്താനത്ത് വികാരിയായിരിക്കുമ്പോള്‍ 2005 – ല്‍ പുതിയ പള്ളിമുറിയും പണിയുകയുണ്ടായി.
ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്കായി 1948 – ല്‍ എല്‍ . പി. സ്‌കൂള്‍ ആരംഭിച്ചു. 1962 – ല്‍ St.Mary’s U.P സ്‌കൂളായി ഉയര്‍ത്തി. 1979 – ല്‍ ഫാ.സ്റ്റീഫന്‍ നിരവത്ത് വികാരിയായിരിക്കുമ്പോള്‍ പള്ളി വകയായി നിര്‍മ്മല നേഴ്‌സറി സ്‌ക്കൂള്‍ ആരംഭിച്ചു. വിസിറ്റേഷന്‍ സിസ്റ്റേഴ്‌സിന്റെ നേത്യത്വത്തില്‍ നേഴ്‌സറി നന്നായി പ്രവര്‍ത്തിച്ചു വരുന്നു.ആത്മീയ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകാന്‍ 1978 സെപ്റ്റംബര്‍ 8 ന് വിസിറ്റേഷന്‍ സന്യാസ ഭവനം മാല്ലക്കല്ലില്‍ ആരംഭിച്ചു. മാലക്കല്ലില്‍ ആതുരശൂശ്രൂഷയ്ക്കായി 1978 – ല്‍ മര്‍ത്തമറിയം ആശുപത്രി, പള്ളിയോട് ചേര്‍ന്നുള്ള ബംഗ്ലാവില്‍ ആരംഭിക്കുകയുണ്ടായി. 20 വര്‍ഷക്കാലം ഈ ആശുപത്രി പ്രവര്‍ത്തിച്ചു. പിന്നീട് മാലക്കല്ല് – ചണ്ണക്കാട് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. മാല്ലക്കല്ല് മുതല്‍ പാണത്തൂര്‍ വരെ വ്യാപിച്ചു കിടക്കുന്ന ഈ ഇടവകയില്‍ 24 കൂടാരയോഗങ്ങളിലായി 590 കുടുംബങ്ങളും, 2542 വിശ്വാസികളും ഉണ്ട്. K.C.C., K.C.W.A, K.C.Y.Lഎന്നീ സമുദായസംഘടനകളോടൊപ്പം, തിരുബാലസഖ്യം, മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍ , ഫ്രാന്‍സിസ്‌ക്കന്‍ മൂന്നാംസഭ എന്നീ ഭക്തസംഘടനകളും പ്രവര്‍ത്തിച്ചുവരുന്നു. 11 വൈദികരും, നിത്യവ്രതം സ്വീകരിച്ച 2 ബ്രദേഴ്‌സും , 64 സിസ്റ്റേഴ്‌സും ഉള്‍പ്പെടെ ആകെ 77 സമര്‍പ്പിതര്‍ മാലക്കല്ല് ഇടവകയില്‍ നിന്ന് ദൈവവിളി സ്വീകരിച്ച് ശൂശ്രൂഷ ചെയ്തുവരുന്നു. ഇവരില്‍ 3 വൈദികരും, 44 സിസേറ്റേഴ്‌സും അതിരൂപതയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ 8 ന് ശേഷം വരുന്ന ഞായറാഴ്ച കല്ലിട്ട തിരുനാളും, (അമലോത്ഭവ തിരുന്നാള്‍), ജനുവരി അവസാനത്തെ ഞായറാഴ്ച പ്രധാനതിരുനാളും (ലൂര്‍ദ് മാതാവിന്റെയും , വി. സെബസ്ത്യാനോസിന്റെയും), മാതാവിന്റെ 8-നോമ്പ് തിരുനാളും ആഘോഷിച്ചുവരുന്നു.

 

Golden Jubilee Celebrations
Micro Website Launching Ceremony