ഹൈറേഞ്ചിലെ തെക്കുംഭാഗരുടെ ആദ്യ ദൈവാലയമാണിത്. കുര്യന്‍ പള്ളത്തു വാക്കന്‍ , ലൂക്കാ കുന്നത്തേട്ട് ജോസഫ് പീഠത്തട്ടേല്‍ , ഫിലിപ്പ് മുളവനാല്‍ തുടങ്ങിയവര്‍ 1957-ല്‍ മാര്‍ തറയില്‍ തിരുമേനിയെക്കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 1965 മുതല്‍ മരിയാഗിരി സ്‌കൂളിലെ വൈദികര്‍ ഇവിടുത്തെ സണ്‍ഡേ സ്‌കൂള്‍ ഷെഡില്‍ ബലിയര്‍പ്പിച്ചു തുടങ്ങിയത് അവരില്‍ ബഹു. ചൂളപ്പറമ്പില്‍ തോമാച്ചന്‍ , മേക്കര ജോസഫച്ചന്‍ , പുതിയ കുന്നേല്‍ ലൂക്കാച്ചന്‍ , ഇളപ്പാനിക്കല്‍ മാത്യു അച്ചന്‍ , തടത്തില്‍ ജേക്കബ് അച്ചന്‍ മണപ്പിള്ളി ജോസഫച്ചന്‍ , പൂത്തൃക്കയില്‍ ജയിംസച്ചന്‍ എന്നിവരെ പ്രത്യേകം നന്ദിപൂര്‍വ്വം അനുസ്‌മരിക്കുന്നു. 1984-ല്‍ ഫാദര്‍ മാത്യു മൂലക്കാട്ട് ചക്കുപള്ളത്ത് പള്ളി മുറി പണിയുന്നതിന് നേതൃത്വം നല്‍കി. ആദ്യത്തെ റസിഡന്റ് വികാരി ഫാദര്‍ ജോസഫ് പണ്ടാരശ്ശേരിയാണ്. ഫാ. സണ്ണി വേങ്ങച്ചേരിയുടെ കാലത്ത് പള്ളി പുതുക്കി പണിയണമെന്നുള്ള ആശയം ഉടലെടുത്തു. പിന്നീട് വന്ന ഫാ. ജോസഫ് കീഴങ്ങാട്ടിന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്കാരുടെ അക്ഷീണ പരിശ്രമത്താല്‍ മനോഹരമായ ദൈവാലയം നിര്‍മ്മിക്കുവാന്‍ സാധിച്ചു. പള്ളി പണിക്ക് സഹായം ചെയ്‌ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയെ പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. ഇടവകയില്‍ ഇപ്പോള്‍ മൊത്തം അറുപത് കുടുംബങ്ങളുണ്ട്.