കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠ പുരം വില്ലേജില്‍ തളിപ്പറമ്പ് ഇരിട്ടി സ്റ്റേറ്റ് ഹൈവേയിലുള്ള മടമ്പം കവലയില്‍നിന്നും ഒരുകിലോ മീറ്റര്‍ അകലെയാണ് ലൂര്‍ദ്ദ് മാതാവിന്റെ നാമധേയത്തിലുള്ള മടമ്പം പള്ളി.
കോട്ടയം അതിരൂപതയുടെ നേത്യത്വ ത്തില്‍ മലബാറിലേക്ക് നടത്തിയ രണ്ടാം സംഘടിത കുടിയേറ്റത്തോടുകൂടി ആരംഭിച്ച പള്ളിയാണിത്. കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി കുടിയേറി പാര്‍ത്തവരുടെ ആധ്യാത്മികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് 1943 മെയ് 9 ന് രാവിലെ കുടിയേറ്റക്കാര്‍ ആദ്യത്തെ താത്ക്കാലിക ദേവാലയം നിര്‍മ്മിച്ചു. ഫാ. മാത്യു ചെറുശ്ശേരിയും ഷെവലിയര്‍ വി ജെ. ജോസഫ് കണ്ടോത്തുമാണ് കുടിയേറ്റത്തിനും ഇടവക സ്ഥാപനത്തിനും നേതൃത്വം നല്‍കിയത്. ഫാദര്‍ മാത്യു ചെറുശ്ശേരിക്കു ശേഷം വികാരിയായി വന്ന മോണ്‍ സിറിയക് മറ്റത്തില്‍ ഇന്നത്തെ ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് രണ്ടാമത്തെ താത്കാലിക ദേവാലയം പണികഴിപ്പിച്ചു. ആയത്തില്‍ മത്തായി അച്ചന്റെ കാലത്ത് ആ ദേവാലയം ഒന്നുകൂടി പരിഷ്‌കരിച്ചു. ഇന്ന് കാണുന്ന മനോഹരമായ ദേവാലയം പണികഴിപ്പിച്ചത് മുതുകാട്ടില്‍ സ്റ്റീഫനച്ചന്റെ കാലത്താണ്.
1965 ഡിസംബര്‍ 13 ന് കൂദാശചെയ്യപ്പെട്ട പുതിയ ദേവാലയത്തെ 1968 ല്‍ അഭി. തറയില്‍ പിതാവ് ഒരു ഫൊറോനദേവാലയമായി ഉയര്‍ത്തി. ഫെബ്രുവരി11 ന് ശേഷം വരുന്ന ഞായറാഴ്ച ഇടവക മധ്യസ്ഥയായ ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 13 നാണ് കല്ലിട്ട തിരുനാള്‍ ആഘോ ഷിക്കുന്നത്. ഈ ഇടവകയില്‍ 341 ഭവനങ്ങളിലായി 1793 ഓളം ഇടവകാംഗങ്ങളുണ്ട്. ഇടവകയെ വിവിധ വാര്‍ഡുകളായി തിരിച്ച് മാസത്തിലൊരിക്കല്‍ കൂടാരയോഗങ്ങള്‍ നടത്തിവരുന്നു. തലശ്ശേരി അതിരൂപതയിലെ കോട്ടൂര്‍ പള്ളി ഇടവകക്കാരായ നിരവധിവീട്ടുകാര്‍ ഈ ഇടവകയുമായി സഹകരിച്ച് തങ്ങളുടെ ആധ്യാത്മിക കാര്യങ്ങള്‍ നടത്തിവരുന്നു.
കപ്പുകാലായില്‍ ജോര്‍ജച്ചന്റെ കാലത്ത് ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ച് ഇപ്പോഴത്തെ വികാരി ആനിമൂട്ടില്‍ ഫിലിപ്പച്ചന്റെ കാലത്ത് പൂര്‍ത്തീകരിച്ച സണ്‍ഡേസ്‌കൂള്‍ ഹാള്‍ ഇടവക കൂട്ടായ്മയുടെ പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്നു. 1945 മുതല്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ ഒരു ശാഖാ ഭവനവും 1985 മുതല്‍ ഒരു ഹോസ്റ്റലും ഈ ഇടവകയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു 1995 ല്‍ പ്രൊഫ. വി ജെ ജോസഫ് കണ്ടോത്തിന്റെ നാമധേയത്തി ലുള്ള ഒരു ബി. എഡ് കോളേജും 1943 മുതല്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളോടു കൂടിയ മേരിലാന്‍ഡ് ഹെസ്‌കൂളും, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നേഴ്‌സറി സ്‌കൂളും ഈ ഇടവകയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. 2005 മുതല്‍ പണി ആരംഭിച്ച മടമ്പം റെഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യം ആകുമ്പോഴേക്കും മടമ്പം പ്രദേശത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. ഈ ശതാബ്ദി വര്‍ഷത്തില്‍ തന്നെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുമ്പോള്‍ മടമ്പത്തുകൂടെ ഗതാഗത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ടാകും