9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

How Archdiocese Reacted to the Oriental Congregation Report

  • February 20, 2018

‘The membership of the parishes should not be restricted to the people of knanaya lineage’ എന്നുളള പരാമർശമാണ് നൽകിയ ലെറ്ററിൻ്റെ രണ്ടാം ഭാഗത്തുണ്ടായിരുന്നത്. ഇതൊരു അപകടം പിടിച്ച പരാമർശമാണ്.ക്നാനായ സമൂഹത്തിൻ്റെ അംഗത്വത്തിനെയും ക്നാനായ പള്ളികളുടെ നിലനിൽപ്പിനെയും അപ്രസക്തമാക്കുന്ന ഒരു പരാമർശമാണിത്. കാരണം ക്നാനായ ലീനേജിലുള്ളവർക്ക്‌ മാത്രമായി അംഗത്വം ലിമിറ്റ് ചെയ്യരുത് എന്നുപറയുമ്പോൾ അത് ആർക്കുവേണേലും കൊടുക്കാം എന്നതാണ് അതിൻ്റെ മറുവശം. അതായത് വേറെ ഏതു വിഭാഗത്തിലുള്ള ആളുകൾ വന്നു അംഗത്വം ആവശ്യപ്പെട്ടാലും അത് നൽകേണ്ടി വരും. പ്രസ്തുത പരാമർശം ക്നാനായ പാരിഷിൻ്റെ നിലനിൽപ്പിനെ തന്നെ അപ്രസക്തമാകും എന്ന് ആദ്യം തന്നെ കണ്ടുപിടിച്ച് നമ്മോടു പറഞ്ഞത് മാർ മാത്യു മൂലക്കാട്ട് പിതാവാണ്. ഈ പ്രകാരമുള്ള കത്തുമായി വരുന്നവർക്ക് അംഗത്വം നൽകാൻ പാടില്ല എന്ന് അമേരിക്കയിലുള്ള വൈദികരെ പിതാവ് അറിയിക്കുകയും ചെയ്തു. ഒരു ഷോർട്ട് നോട്ടീസിൽ രൂപതയിലെ ഔദ്യോഗിക ബോഡികൾ വിളിച്ചു ചേർക്കുകയും ഇപ്രകാരം ഒരു കത്തുവരുകയുണ്ടായെന്നും ഈ കത്തിലെ അപകടം വ്യക്തമാക്കുകയും ചെയ്തു.ഓറിയൻറ്റൽ കോൺഗ്രിഗേഷൻ നൽകിയ കത്ത് അംഗീകരിക്കാൻ ആവില്ല എന്ന പ്രമേയം പാസാക്കുകയും ചെയ്തു. ഓറിയൻറ്റൽ കോൺഗ്രിഗേഷൻ നൽകിയിരിക്കുന്ന ഈ നിർദ്ദേശം നൂറ്റാണ്ടുകളായി ഞങ്ങൾ പാലിച്ചുപോരുന്ന പാരമ്പര്യത്തിനു വിരുദ്ധമായതിനാൽ ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും പുനപരിശോധിക്കണം എന്നുമുള്ള പ്രമേയം പാസാക്കി.4 ദിവസത്തിനകം pastoral council തീരുമാനം റോമിൽ അറിയിക്കുകയും ചെയ്തു. അല്മായ സംഘടന പ്രതിനിധികളുടെ സമ്മേളനങ്ങളും ആവശ്യമായ ഇതര മീറ്റിങ്ങുകളും വിളിച്ചു ചേർത്ത് അവരുടെ അഭിപ്രായങ്ങളോട് ചേർന്ന് നൂറ്റാണ്ടുകളിലൂടെ ലഭിച്ചിരിക്കുന്ന ഹിസ്റ്റോറിക്കൽ ഡോക്യൂമെൻറ്റുകളും കാനോൻ നിയമവും അടിസ്ഥാനമാക്കി ഒരു സംയുകത പെറ്റിഷൻ തയ്യാറാക്കി KCCNA പ്രതിനിധികളും ചേർന്ന് റോമിൽ നേരിട്ട് നൽകി. അതോടൊപ്പം തന്നെ റോമൻ കോടതിയിൽ പരാതികൊടുക്കാൻ ഉള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.

Golden Jubilee Celebrations
Micro Website Launching Ceremony