9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

 സീറോ മലബാര്‍ സഭയെന്ന പേരു കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമേ ആയിട്ടുള്ളൂവെന്ന് മലയാള അദ്ധ്യാപകന്‍ പറഞ്ഞതിന്റെ യാഥാര്‍ത്ഥ്യം ?

  • October 19, 2022

സീറോ മലബാര്‍ സഭയെന്ന പേരു കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷമേ ആയിട്ടുള്ളൂവെന്ന് മലയാള അദ്ധ്യാപകന്‍ പറഞ്ഞതിന്റെ യാഥാര്‍ത്ഥ്യം ?

സീറോ മലബാര്‍ എന്ന നാമം

19-ാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് പ്രധാനമായും സീറോ-മലബാര്‍ എന്ന നാമം രേഖകളില്‍ കാണുന്നത്. അതിനുമുമ്പും ചില മിഷനറിമാര്‍ മലബാറിലെ സുറിയാനിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ സീറോ-മലബാറുകാര്‍ എന്നു ചില അവസരത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ 1887 ലെ സുറിയാനി വികാരിയത്തുകളുടെ സ്ഥാപനത്തിനു ശേഷമാണു പ്രസ്തുത പേരു കൂടുതലായി കാണുന്നത്. 1887 ലെ സ്ഥാപനകാലങ്ങളില്‍ സുറിയാനികള്‍ എന്ന നാമം കാണുന്നുവെങ്കിലും 1896 ല്‍ മുന്നു തദ്ദേശിയ മെത്രാന്മാരെ സ്ഥാപിച്ചുകൊണ്ട് വികാരിയത്തുകള്‍ പുനക്രമീകരിച്ചപ്പോള്‍ സീറോമലബാര്‍ എന്ന പേര് ഔദ്യോഗികമായി കടന്നുവന്നതു മലബാറിലെ (കേരളത്തിലെ) സുറിയാനി കത്തോലിക്കരെ സൂചിപ്പിക്കാനാണ്.

സീറോ മലബാര്‍ സഭ തുടങ്ങിയത് 1923 ലോ?
1917 ല്‍ ലത്തീന്‍ കാനന്‍നിയമം നിലവില്‍ വരുകയും പിന്നീട് പൗരസ്ത്യ തിരുസംഘം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതുവരെയും എല്ലാ വികാരിയത്തുകളും ലത്തീന്‍ വികാരിയത്തുകളൊ രൂപതകളെപ്പോലെ മാര്‍പാപ്പയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴായിരുന്നു. കോട്ടയം മാത്രമല്ല ചങ്ങനാശേരി, എറണാകുളം, തൃശൂര്‍ എന്നീ വികാരിയത്തുകളുടെയും സ്ഥിതി ഇതായിരുന്നു. തുടര്‍ന്ന് 1923 ല്‍ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടു. അതിനര്‍ത്ഥം സഭ അന്നാണ് സ്ഥാപിച്ചത് എന്നല്ല, മറിച്ച് ഈ സഭയ്ക്കായി ഒരു പുതിയ ഭരണക്രമം നിലവില്‍ വന്നുവെന്നാണ്. പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു മുമ്പേ മര്‍ത്തോമ്മാ സുറിയാനി സഭ – സീറോ മലബാര്‍ സഭ ഉണ്ടായിരുന്നു.

ഇന്‍യൂണിവേഴ്‌സി ക്രിസ്ത്യാനിയും സീറോ മലബാര്‍ സഭയും

തെക്കുംഭാഗനെന്ന് അഭിമാനം കൊള്ളുന്നയാള്‍ സീറോമലബാര്‍ സഭയെന്ന് 25 വര്‍ഷമായേ കേള്‍ക്കുന്നുള്ളൂവെന്നു പറഞ്ഞാല്‍ കോട്ടയം വികാരിയത്ത് സ്ഥാപനത്തിന്റെ അടിസ്ഥാന രേഖയായ ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി എന്ന ബൂള വായിച്ചിട്ടുപോലുമില്ലയെന്നാണ് അര്‍ത്ഥം. പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് 1911 ല്‍ സ്ഥാപിച്ചതു തെക്കുംഭാഗ ജനതയ്ക്കു വേണ്ടിയാണല്ലോ. കൂടാതെ, സീറോമലബാര്‍ വിശ്വാസികളുടെ വിശ്വാസത്തിനും ഭക്തി വര്‍ദ്ധനവിനും വേണ്ടികൂടിയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. ‘Having been prompted by this intention, in order to provide better for the faith and piety of the Syro-Malabar people, we have resolved to constitute a new vicariate apostolic in their region. Indeed, in this nation, our predecessor Pope Leo XIII of happy memory by a letter similar to this dated 28 July 1896 established the three vicariates apostolic of Trichur, Emakulam and Changanacherry, deciding and taking care to appoint three bishops chosen from the Syro-Malabar community itself.’
സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടതനുസരിച്ചു സഭക്കു നല്‍കപ്പെട്ട ഈ ബൂള പ്രകാരം പ്രസ്തുത വികാരിയാത്തു സ്ഥാപനത്തിന്റെ ഏറ്റവും അടുത്ത കാരണവും രേഖയും (കാാലറശമലേ രമൗലെ മിറ റീരൗാലി)േ 1911 ലെ സീറോ മലബാര്‍ വികാരി അപ്പസ്തോലിക്കാമാരുടെ സംയുക്ത അപേക്ഷയാണ്. അതിനെക്കുറിച്ചും ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി വ്യക്തത നല്‍കുന്നുണ്ട്. ”സീറോ മലബാര്‍ മെത്രാന്മാര്‍ മൂവരും കൂടിയാലോചിച്ചശേഷം വിശ്വാസികളുടെ ആദ്ധ്യാത്മികാവശ്യങ്ങളെ തൃപ്തികരമായി പരിപോഷിപ്പിക്കാനും വിഘടിച്ചു നില്‍കുന്നവരുടെ മനസുകളെ രജ്ഞിപ്പിക്കുവാനുമായി കോട്ടയം പട്ടണത്തില്‍ ഒരു പുതിയ വികാരിയാത്തു സ്ഥാപിക്കണമെന്നു നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചതിനെ പരിഗണിച്ചുകൊണ്ട് …. കോട്ടയം പട്ടണത്തില്‍ പുതിയ ഒരു വികാരിയത്ത് സ്ഥാപിക്കുന്നു.” (ശതാബ്ദി സിംപോസിയങ്ങള്‍, പേജ് 167). അതുകൊണ്ടുതന്നെ സീറോ മലബാര്‍ സഭയിലാണു കോട്ടയം വികാരിയത്ത് സ്ഥാപിക്കപ്പെട്ടതും ചങ്ങനാശേരി, എറണാകുളം എന്നീ സീറോമലബാര്‍ വികാരിയാത്തുകളില്‍നിന്നാണ് തെക്കുംഭാഗപള്ളികള്‍ വേര്‍പെടുത്തി പുതിയ വികാരിയത്തിന്റെ കീഴിലാക്കിയതും. (Hac mente ad ducti quo gentis Syro-Malabaricae fidei ac pietati melius consultum sit novum Vicariatum Apostolicum in illorum regione constituere decrevimus. In hac enim natione rec. me. Leo PP. XIII Dec. Noster suis hisce similibus litteris die duodetricesimo Julii anno MDCCCXCVI datis, tres Apostolicos Vicariatus id est Trichurensem, Ernakulamensem et Changanachernsem condidit, eisque tres antistites ex ipso Syro-Malabarico populo delectos praeficiendos censuit et curavit. Nunc vero cum tres Vicarii Apostolici eorumdem, quos supra memoravimus, Vicariatuum, initis inter se consiliis per epistolam diei primi Martii huius vertentis anni a Nobis enixe petierint, ut ad spirituali illarum regionum commoditati satius prospiciendum et ad dissidentium animos consiliandos novus Apostolicus Vicariatus in urbe vulgo ‘Kottayam’ nuncupata erigeretur.)

ചുരുക്കത്തില്‍, സീറോമലബാര്‍ സഭയുടെ ചരിത്രപരമായ അസ്തിത്വത്തെ മനസ്സിലാക്കാന്‍ നമുക്കു കഴിയണം. ആദിമനൂറ്റാണ്ടുകള്‍ മുതല്‍ ഇവിടെ നിലനിന്നിരുന്ന മാര്‍ത്തോമാ നസ്രാണികളാണു സീറോമലബാര്‍ സഭയെന്നകാര്യം നാം അംഗീകരിക്കണം. 1923 മുതലാണു സീറോ മലബാര്‍ സ്ഥാപിതമായതെന്നു പറഞ്ഞാല്‍ 1911 മുതലാണ് ക്‌നാനായര്‍ ഉണ്ടായതെന്ന് അംഗീകരിക്കുന്നതുപോലെയാകും. അതിനു മുന്‍പും നാമിവിടെ ഉണ്ടായിരുന്നുവെന്ന കാര്യം സുവ്യക്തമാണല്ലോ.

Golden Jubilee Celebrations
Micro Website Launching Ceremony