Skip to main content

Kottayamad

October 20: കുരിശിന്റെ വിശുദ്ധ പോൾ

1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് കുരിശിന്റെ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സമൂഹം സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, ചെറുപ്രായത്തിൽ തന്നെ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ത വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ അലക്സാട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു സന്യാസ സമൂഹം താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി.

1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സന്യാസ സമൂഹത്തിന്റെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെസന്യാസ സമൂഹത്തിനു അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു.

അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സന്യാസ സമൂഹത്തിന്റെ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച്‌ കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹത്തെ രൂപപ്പെടുത്തി.

50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, ഒരു ദാസനായും, ഒരു പാപിയായുമാണ്‌ വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽവെച്ച് വിശുദ്ധൻ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

 

Saint Paul of the Cross was born on January 3, 1694, in the town of Ovada in the Republic of Genoa. His childhood and adolescence were marked by remarkable innocence and deep devotion to God. Inspired by the desire to establish a monastic community, he and his companions donned the religious habit from a young age. After consulting with Gastiniar, the Metropolitan of Alexandria, he concluded that God willed him to found a religious community in honor of Jesus’ Passion and suffering.

On November 22, 1720, the Metropolitan vested him with the religious habit he had seen in a vision (similar to that worn by present-day Passionist monks). From that moment, he dedicated himself to drafting the rules for his religious community. In 1721, he traveled to Rome seeking approval for his order but was unsuccessful.

Eventually, between 1741 and 1746, Pope Benedict XIV approved the rules of his religious community. During this period, Saint Paul of the Cross established his first monastery near Ovada. Shortly thereafter, he organized a large religious community in the churches of Saint John and Saint Paul in Rome.

For over fifty years, Saint Paul continued as a tireless missionary throughout Italy. God blessed him with extraordinary abilities, yet he always considered himself a mere servant and sinner. In 1775, at the age of 81, he passed away in Rome. He was canonized by Pope Pius IX in 1867.