9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

New Auxiliary Bishop of Kottayam Archeparchy

  • August 29, 2020

റവ. ഫാദര്‍ ജോര്‍ജ് കുരിശുംമൂട്ടില്‍ (ഗീവര്‍ഗീസ് മാര്‍ അപ്രേം)

കോട്ടയംഅതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍

 

കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതല്‍ ശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന  കുരിശുംമൂട്ടില്‍ ബ.ജോര്‍ജച്ചനെ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായി പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓഗസ്റ്റ്  29ന് നിയമിച്ചു. നിയുക്ത മെത്രാന്‍ കറ്റോട് സെന്റ് മേരിസ് മലങ്കര ക്‌നാനായ കത്തോലിക്കാ ഇടവക കുരിശുംമൂട്ടില്‍ പരേതരായ അലക്സാണ്ടര്‍, അച്ചാമ്മ ദമ്പതികളുടെ മൂന്നാമത്തെ പുത്രനാണ്. റോയി (യു.കെ) റെജി ജോസ് തേക്കുംകാട്ടില്‍, ബ്ലെസി ജോണി എലക്കാട്ടു, ടോമി (ദോഹ) ഡോ.എബി, റെനി അനിമാളിയേക്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്. കോട്ടയം അതിരൂപതയിലെ മലങ്കര സമൂഹത്തിന്റെ മുന്‍ വികാരിജനറല്‍ പരേതനായ തോമസ് കുരിശുംമൂട്ടില്‍ അച്ചന്‍ അദ്ദേഹത്തിന്റെ പിതൃ സഹോദരനാണ്. 1961 ആഗസ്റ്റ് 9 നു ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം തിരുവല്ല എസ്.സി.എസ്.ഹൈസ്‌കൂളിലും മൈനര്‍ സെമിനാരിപരിശീലനം എസ്.എച്ചു.മൗണ്ട് സെന്റ് സ്റ്റനിസ്ലാവൂ സ്മൈനര്‍ സെമിനാരിയിലും, തത്വശാസ്ത്രവും ദൈവശാസ്ത്രവും മംഗലാപുരം  സെന്റ് ജോസഫ്‌സ്സെമിനാരിയിലും പൂര്‍ത്തിയാക്കി 1987 ഡിസംബര്‍ 28ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍വച്ച് അഭി. കുന്നശ്ശേരില്‍ പിതാവിന്റെ കൈവയ്പ്വഴി പുരോഹിതനായി അഭിഷിക്തനായി. തുടര്‍ന്ന് അതിരൂപതാ മൈനര്‍ സെമിനാരി വൈസ്റെക്ടര്‍, ബാംഗ്‌ളൂര്‍ ഗുരുകുലം വൈസ്റെക്ടര്‍ എന്നീ ചുമതലകളിലും തുരുത്തിക്കാട്,  ഇരവിപേരൂര്‍, ചെങ്ങളം, ചിങ്ങവനം, കുറ്റൂര്‍, ഓതറ, തെങ്ങേലി, റാന്നി എന്നീ പള്ളികളില്‍ വികാരിയായും അതിരൂപതയിലെ ഹാദൂസ ക്രൈസ്തവ കലാകേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലെബനോനിലെ (കാസ്ലിക്) മാറോണൈറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഐക്കണോഗ്രാഫിയില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ജോര്‍ജച്ചന്‍ കാക്കനാട് മൗണ്ട് സെന്റ്തോമസ്, വടവാതൂര്‍ സെമിനാരി, തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഉള്‍പ്പെടെയുള്ള വിവിധ ദേവാലയങ്ങള്‍ തുടങ്ങിയവയില്‍ വരച്ചിട്ടുള്ള ഐക്കണുകള്‍ പ്രശസ്തമാണ്. 

Golden Jubilee Celebrations
Micro Website Launching Ceremony