മലബാര്‍ ഇന്‍ഡസ്റ്റ്രീസ് തേയിലക്കമ്പനി സ്ഥിതിചെയ്‌തിരുന്ന പ്രദേശത്താണ് ഇന്ന് ടി കമ്പനി മായല്‍ത്താ മാതാ ദേവാലയം സ്ഥിതി ചെയ്യുന്നത്. സ്വന്തമായ തനിമയും പാരമ്പര്യവും കത്തോലിക്കാ വിശ്വാസവും സംരക്ഷിച്ച് ജീവിക്കുവാന്‍ ഒരു പള്ളി പണിയണമെന്ന ആഗ്രഹം ഇവിടുത്തെ ക്‌നാനായക്കാര്‍ക്കുണ്ടായി. 1980 കളില്‍ എന്‍ .ആര്‍ .സിറ്റി പള്ളിവികാരി ആയിരുന്ന ബഹു. ഊന്നുകല്ലേല്‍ ജോര്‍ജ് അച്ചന്‍ ക്‌നാനായ മക്കളുമായി ആശയവിനിമയം നടത്തി. പടമുഖത്തെ വികാരി ബഹു. മുളവനാല്‍ ജോസഫ് അച്ചനും തെള്ളിത്തോട്ട് വികാരി ആയിരുന്ന ബഹു. പൂത്തൃക്കയില്‍ ജോസ് അച്ചനും കൂടി തങ്ങള്‍ക്ക് പരിചയമുള്ള ഈ പ്രദേശത്തെ ക്‌നാനായ മക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് പള്ളിപണിയാനുള്ള ചിന്ത അവരില്‍ ഉളവാക്കി. ഇവരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി വര്‍ണ്ണാകുഴിയില്‍ ചാക്കോ കുര്യന്റെ വസതിയില്‍ ഈ പ്രദേശത്തെ ക്‌നാനായ മക്കള്‍ ഒന്നിച്ചുകൂടുകയും അവര്‍ പള്ളി ഉണ്ടാകേണ്ടതിന്റെ ആവശ്യകത അഭിവന്ദ്യ പിതാവിനെ ബോധ്യപ്പെടുത്തുകയും ചെയ്‌തു. അവരുടെ നിരന്തരപരിശ്രമത്തിന്റെ ഫലമായി ബൈസണ്‍ വാലിയുടെ നടുമുറ്റത്ത് റ്റീ കമ്പനിയില്‍ പള്ളിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുകയും അതു വാങ്ങുകയും ചെയ്‌തു പിന്നീട് ക്‌നാനായ മക്കളുടെ സംഘടിത ഫലമായി പരി. അമ്മയുടെ `മായല്‍ത്താ മാതാവിന്റെ നാമത്തില്‍ ദേവാലയം പടുത്തുയര്‍ത്തി. ഇവിടെ നടത്തി വരുന്ന `എട്ടുനോമ്പ് തിരുനാള്‍ ‘ ഇടുക്കി ജില്ലയിലെങ്ങും പ്രസിദ്ധമാണ്. 1982 ഡിസംബര്‍ 14 ന് പള്ളി കൂദാശാ കര്‍മ്മം ചെയ്‌തു. 31/08/2001-ല്‍ പുതുക്കി പണിത പുതിയ ദേവാലയത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം നടത്തി. ഇപ്പോള്‍ ഇവിടെ 7 വാര്‍ഡുകളിലായി 125 കുടുംബങ്ങള്‍ ഉണ്ട്. വിസിറ്റേഷന്‍ സന്ന്യാസ സമൂഹത്തിന്റെ ഒരു ശാഖാഭവനവും ഒരു എല്‍ .പി.സ്‌കൂളും ഈ ഇടവകയില്‍ സേവനം ചെയ്യുന്നണ്ട്.