9567789732, 0481 - 2790948 (Reception) | 9400331281 (Office)

Martha Mariam Knanaya Catholic Church, Mangalagiri, Palakkad

Martha Mariam Knanaya Catholic Church, Mangalagiri, Palakkadപാലക്കാട് ജില്ലയില്‍ 1952 ല്‍ അസംഘടിത കുടിയേറ്റമായിരുന്നു. കിഴക്കേപറമ്പില്‍ പാച്ചിയാണ് ആദ്യ കുടിയേറ്റക്കാരന്‍ . ആദ്യം പാലക്കാട് രൂപതയിലെ ഇളവംപാടം പള്ളിയിലും പിന്നീട് മംഗലം ഡാം പള്ളിയിലും ഇടവക ചേര്‍ന്ന് വന്നു. 1980 ല്‍ അന്ന് വികാരി ജനറാളായിരുന്ന സൈമണ്‍ കൂന്തമറ്റത്തിലച്ചന്‍ മൂന്നര ഏക്കര്‍ സ്ഥലം വാങ്ങി.
പ്രഥമ വികാരിയായി ഫാ. ലൂക്ക് കലയത്തുംമൂട്ടില്‍ ആലപ്പാട് ഔസേഫിന്റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചു. 1981 ല്‍ ഓശാനഞായറാഴ്ച സ്വന്തമായ ഷെഡ് ഉണ്ടാക്കിയത് മോണ്‍സിത്തോര്‍ സൈമണ്‍ കൂന്തമറ്റത്തില്‍ വെഞ്ചരിച്ചു. തുടര്‍ന്ന് വികാരിമാരായി വന്ന ഫാ. ജോര്‍ജ് കപ്പുകാലായില്‍ , ഫാ. മൈക്കിള്‍ നെടും തുരുത്തിയില്‍ എന്നിവരുടെ കാലത്ത് പള്ളി പുതുക്കി പണിതു. 85 കുടുംബങ്ങള്‍ മംഗലഗിരി, ഒടുകൂര്‍ , കാന്തളം എന്നീ മൂന്നു വാര്‍ഡുകളിലായിരുന്നു. ഇന്ന് കാന്തളം തിരുഹൃദയ ദേവാലയം സ്വതന്ത്ര്യമായി പ്രവര്‍ത്തി ക്കുന്നു. ലൂര്‍ദ്ദ്മാതാ, സെന്റ് മേരീസ്, സെന്റ് ജോസഫ്, റോസ്‌മേരി എന്നിങ്ങനെ നാലു കൂടാരയോഗങ്ങളായി 90 കുടുംബങ്ങള്‍ കൂട്ടായ്മയില്‍ ഉണ്ട്. പാലക്കുഴി, തിരുവില്ല്വാമല, പീച്ചി എന്നിവടങ്ങളില്‍ താമസിക്കു ന്നവരും ഇടവകക്കാരായി ഉണ്ട്.
മംഗലഗിരി വിശ്വാസ പരിശീലനം
സെന്റ് മേരീസ്, എല്‍ . പി. സ്‌കൂളില്‍ വച്ച്, എല്ലാ ഞായറാഴ്ചയും, വി. കുര്‍ബ്ബാനയ്ക്കു ശേഷം രണ്ടുമണിക്കൂര്‍ പരിശീലനം കൊടുക്കുന്നു. നാലു സെന്റ് ജോസഫ് സിസ്റ്റേഴ്‌സും ആറ് KCWA അംഗങ്ങളും നേതൃത്വം നല്‍കുന്നു.
സംഘടനകള്‍
വിന്‍സന്റ് ഡി പോള്‍ , KCC, KCWA, K.C.Y.L, MAASS മിഷന്‍ ലീഗ്, തിരുബാല സഖ്യം എന്നിവ പ്രവര്‍ത്തിച്ചു വരുന്നു.
സെന്റ് ജോസഫ് കോണ്‍വെന്റ്
1982 മെയ് 31 -ന് മാര്‍കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ”എമ്മേദാലാഹ” എന്ന പേരില്‍ ആരംഭിച്ച ഒരു ശാഖാ ഭവനം മംഗലഗിരിയില്‍ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെതായിട്ടുണ്ട്.
ആശാഭവന്‍
മംഗലഗിരി സെന്റ് മേരീസ് എല്‍ . പി. സ്‌കൂളില്‍ പഠിക്കുന്ന നാനാ ജാതി മതസ്ഥര്‍ക്കായി നടത്തുന്ന ഹോസ്റ്റല്‍ ആണ്. ഇത് രൂപത നല്കിയ രണ്ടേക്കര്‍ സ്ഥലത്ത് സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ നടത്തി വരുന്നു.
മംഗലഗിരി, സെന്റ് മേരീസ് എല്‍ . പി. സ്‌കൂള്‍
കോട്ടയം കോര്‍പറേറ്റ് നടത്തുന്ന A.L.P സ്‌കൂളാണ്. ഇത് 1982 ജൂണ്‍ ഒന്നിന് അന്നത്തെ വികാരി ഫാ. ജോര്‍ജ് കപ്പുകാലായുടെ പ്രത്യേക പരിശ്രമം വഴി ലഭിച്ച ഈ സ്‌കൂളില്‍ 2011 – 2012 വര്‍ഷത്തില്‍ 104 കുട്ടികള്‍ പഠിക്കുന്നു.
മംഗലഗിരി, സെന്റ് മേരീസ് നഴ്‌സറി സ്‌കൂള്‍
കോട്ടയം അതിരൂപതയുടെ ശതാബ്ദി വര്‍ഷത്തില്‍ , പാരീഷ് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരം കോര്‍പ്പറേറ്റിന്റെ കീഴില്‍ 2011 ജൂണ്‍ 6 ന് ഈ സ്‌കൂള്‍ ആരംഭിച്ചു. പ്രഥമ ഡയറക്ടര്‍ സ്റ്റീഫന്‍ കെ. ഇ. ആണ്.
മംഗലഗിരി പള്ളിമേട
പള്ളിയുടെ രജതജൂബിലിയോടനു ബന്ധിച്ച് വികാരി ഫാ. മാത്യു കണ്ണാലയുടെ നേതൃത്വത്തില്‍ പള്ളിമുറി പുതുക്കി പണിതു. 2004 ഡിസംബര്‍ 4ന് ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ ശിലാസ്ഥാപനം നടത്തിയ പള്ളിമേട 2005 ഏപ്രില്‍ 17-ാം തീയതി മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ചു.
MASSS സെന്റര്‍
ഫാ. മൈക്കിള്‍ നെടുംതുരുത്തിയില്‍ MASSS ന് ഏല്പിച്ച രണ്ട് ഏക്കര്‍ റബ്ബര്‍ തോട്ടം MASS ന്റെ നേതൃത്വത്തില്‍ കൃഷി നടത്തി വരുന്നു. അതിന്റെ മേല്‍നോട്ടം പള്ളിവികാരി നിര്‍വ്വഹിച്ചു പോരുന്നു. പള്ളിവക കെട്ടിടത്തില്‍ MASS ന് ഒരു ഓഫീസും പ്രവര്‍ത്തിക്കുവാന്‍ സജ്ജമായിരിക്കുന്നു.
K.D.R.C Trust മംഗലഗിരി
മൂന്നാറിലെ കോട്ടയം രൂപത വക എസ്റ്റേറ്റ് വിറ്റതിന്റെ ഓര്‍മ്മയ്ക്കായി, അഭിവന്ദ്യപിതാവിന്റെ നിര്‍ദ്ദേശപ്രകാരം മംഗലഗിരിയില്‍ പള്ളിയോട് ചേര്‍ന്ന് 18 ഏക്കര്‍ സ്ഥലം എസ്റ്റേറ്റായി പരിപാലിച്ചു പോരുന്നു. റബ്ബര്‍ , തേക്ക്, തെങ്ങ് എന്നിവ കൃഷി ചെയ്തു വരുന്നു. സെന്റ് ജോസഫ്, വിസിറ്റേഷന്‍ , കാരിത്താസ്, തിരുഹൃദയ ദാസസമൂഹം, രൂപത വൈദികര്‍ എന്നിവര്‍ക്കായി Trust രൂപീകരിച്ച് ആരംഭിച്ചു. ഇതിന്റെ ലോക്കല്‍ മാനേജര്‍ പള്ളി വികാരിയാണ്.

 

Golden Jubilee Celebrations
Micro Website Launching Ceremony