ഗ്വാളിയോർ രൂപത ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ അന്തരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും വഴിയാണ് അപകടം.
ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നടത്തിയതിനുശേഷം ഗ്വാളിയോർ സെന്റ്.
ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്‍റ്
ജോസഫ് ക്നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. 2016 ഒക്ടോബർ 18നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തെ
ഗ്വാളിയോര്‍ രൂപത ബിഷപ്പായി നിയമിച്ചത്. സഹോദരങ്ങള്‍: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.
65 കാരനായ ഫാ . തോമസ് തെന്നാട്ട് സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്തലേറ്റിലെ അംഗമാണ് . 1953 നവംബർ 26 – ന് ജനിച്ച ഫാ . തോമസ് പാലോട്ടിഗിരി മൈനർ സെമിനാരിയിൽ ദൈവശാസ്ത്ര വിദ്യാഭ്യാസം ആരംഭിച്ചു.1978 ഒക്ടോബർ 21 – ന് വൈദികപട്ടം
സ്വീകരിച്ചു . പിന്നീട് അമരാവതി , ഏലൂരു രൂപതകളിൽ ചാപ്ലെയിൻ ആയി പ്രവർത്തിച്ചു . പൂന സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻഷിയേറ്റ് നേടി . ഹൈദരാബാദ് അതിരൂപതയിൽപ്പെട്ട മഡ്ഫോർട്ട് സെന്റ് ആന്റണീസ് , ഇൻഡോർ രൂപതയിലെ പുഷ്പനഗർ , ജാബുവയിലെ ഇഷ്നഗർ , നാഗ്പൂർ അതിരൂപതയിലെ മത്താപ്പൂർ ഇടവകകളിൽ വികാരിയായി . കോൺഫ്രൻസ് ഓഫ് റിലിജിയസ് ഇന്ത്യ പ്രസിഡന്റ് , അൽമായർക്കും കുടുംബങ്ങൾക്കും ചെറു ക്രൈസ്തവസമൂഹങ്ങൾക്കുമുള്ള കമ്മീഷന്റെ ഡയറക്ടർ എന്നീ പദവികളിൽ പ്രവർത്തിച്ചു . ഗ്വാളിയർ രൂപത പാസ്റ്ററൽ കമ്മീഷൻ പ്രസിഡന്റായിരുന്നു. 1999 ഫെബ്രുവരി ഒൻപതിന് ഗ്വാളിയർ രൂപത സ്ഥാപിതമായപ്പോൾ അതിന്റെ ആദ്യ ബിഷപ്പായി നിയമിതനായത് ബിഷപ്പ് ജോസഫ് കൈതത്തെറയായിരുന്നു . കൈതത്തെറ കൊച്ചി ഗോതുരുത്തി സ്വദേശിയാണ് . ജോസഫ് കൈതര വിരമിച്ചതോടെയാണ് തോമസ് തെന്നാട്ട് ബിഷപ്പാകുന്നത് . ഭോപ്പാൽ അതിരൂപതയുടെ ഭാഗമാണ് ഗ്വാളിയർ രൂപത . 13 ഇടവകകളിലായി ഏതാണ്ട് 5000ത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്. 18-12-2018 ചൊവ്വാഴ്ച ഗ്വാളിയോർ സെന്റ്. പോൾ ദേവാലയത്തിൽ രാവിലെ 11 മണിക്ക് വി. കുർബാനയും തുടർന്ന് മൃതസംസ്കാര ശുശ്രുഷയും നടത്തപ്പെടും.