ജീവിത വിശുദ്ധി കൊണ്ടും വിശ്വാസദൃഡത കൊണ്ടും സമൂഹത്തെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനുള്ള തീവ്രപരിശ്രമങ്ങളാണ് ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവ് ചെയ്‌തതെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ 101-ാം ചരമ വാര്‍ഷികാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കോട്ടയം ഇടയ്‌ക്കാട്ട് ഫൊറോന പള്ളിയില്‍ അര്‍പ്പിച്ച വി. ബലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചങ്ങനാശേരി- കോട്ടയം വികാരിയാത്തുകളുടെ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും വനിതാ വിദ്യാഭ്യാസ പ്രചാരകനും നവോത്ഥാന നായകനുമായിരുന്ന ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ ചരമ വാര്‍ഷികാചരണ പരിപാടികള്‍ ജനുവരി 26-ാം തിയതി വരെ ഇടയ്‌ക്കാട്ട് ഫൊറോന പള്ളിയില്‍ നടത്തപ്പെടും.