ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവ് തലമുറകള്‍ക്ക് വിശുദ്ധിയുടെ മാതൃക ആയിരുന്നെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാര്‍ മാത്യു മൂലക്കാട്ട്. ദൈവദാസന്‍ മാര്‍ മാക്കീല്‍ പിതാവിന്റെ 101-ാം ചരമ വാര്‍ഷികാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് കോട്ടയം ഇടയ്‌ക്കാട്ട് ഫൊറോന പള്ളിയില്‍ അര്‍പ്പിച്ച വി. ബലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം തനിക്ക് നല്‍കിയ കഴിവുകളെ പ്രയോജനപ്രദമായ രീതിയിലുള്ള പ്രവര്‍ത്തനം വഴി മാക്കീല്‍ പിതാവ് തുടര്‍ന്നു വരുന്ന എല്ലാ തലമുറകള്‍ക്കും വിശുദ്ധിയുടെ വഴികാട്ടിയായി തീര്‍ന്നു.
തിരുസഭയില്‍ സമര്‍പ്പിത വര്‍ഷമായി ആചരിക്കുമ്പോള്‍ മാക്കീല്‍ പിതാവ് സമര്‍പ്പിത ജീവിതത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു എന്നതിന്റെ തെളിവാണ് പല സന്ന്യാസ സമൂഹങ്ങള്‍ക്കും രൂപഭാവം നല്‌കുവാന്‍ സാധിച്ചത്. ജീവിത വിശുദ്ധിക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ നാം പിതാവിന്റെ യഥാര്‍ത്ഥ മക്കളായി തീരുകയാണെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.