കെ. സി. ബി. സി. യുടെ നേതൃത്വത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണത്തിനായി തുടങ്ങിയ കേരള ലേബര്‍ മൂവ്‌മെന്റിന്റെ (കെ.എല്‍.എം) രൂപതാ ഘടകമായി കോട്ടയം അതിരൂപതയിലെ ലേബര്‍ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു. സമകാലിക സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളോടുള്ള സഭയുടെ ക്രിയാത്മക പ്രത്യുത്തരമാണ് ലേബര്‍ മൂവ്‌മെന്റ ്.
തൊഴിലാളികളുടെ ആദ്ധ്യാത്മികവും, സാംസ്‌കാരികവും, സാമൂഹികവുമായ പുരോഗതിക്കു വേണ്ടിയും, തൊഴിലാളികളുടെ കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുകയാണ് ലേബര്‍ കമ്മീഷന്റെ ലക്ഷ്യം. അതിരൂപതയിലെ ലേബര്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഇടവകകളില്‍ നിന്നുള്ള കമ്മീഷന്‍ പ്രതിനിധികളുടെ കൂട്ടായ്‌മ സംഘടിപ്പിച്ച് പ്രത്യേകം മാര്‍ഗ്ഗരേഖ തയ്യാറാക്കി കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തന മാര്‍ഗ്ഗരേഖ
അസംഘടിത തൊഴിലാളികളുടെ ശാക്തീകരണത്തിനാണ് ലേബര്‍കമ്മീഷന്‍ പ്രാധാന്യം നല്‌കുന്നത്. സാമൂഹ്യസുരക്ഷയിലെ വളരെ പ്രധാനപ്പെട്ട ഘടകങ്ങളായ വാര്‍ദ്ധ്യകാലസുരക്ഷ, കുടുംബ സുരക്ഷ അപകടസുരക്ഷ ഈ മൂന്നുഘടകങ്ങളും ഉള്‍പ്പെടുത്തിയുള്ള ഒരു `സുരക്ഷ പദ്ധതി’ നമ്മുടെ ഇടവകയിലെ ദേവാലയ ശുശ്രൂഷകര്‍ക്കും, അക്കൗണ്ടന്റ്‌സിനും പ്രാരംഭമായി നടപ്പിലാക്കാനുള്ള പദ്ധതികള്‍ കമ്മീഷന്‍ ആരംഭിച്ചിരിക്കുന്നു.
The Labour Commission of the Archeparchy of Kottayam is reconstituted with the following members with effect from August 22, 2022.