കോട്ടയം വികാരിയാത്തിന്‍റെ ആരംഭം എങ്ങനെയാണ് ?
സ്വവംശ വിവാഹനിഷ്ഠയുടെ സാമൂഹികവും സാംസ്ക്കാരികവുമായ അടിസ്ഥാനവും പ്രസ്തുത പാരമ്പര്യത്തോട് ക്നാനായ സമുദായാംഗങ്ങള്‍ക്കുള്ള വൈകാരികമായ പ്രതിബദ്ധതയും സഭാതലത്തില്‍ തന്നെ അംഗീകരിക്കിപ്പെട്ടിട്ടുള്ളതാണ്. 1911 -ല്‍ തെക്കുംഭാഗ ജനതയ്ക്കായി കോട്ടയം വികാരിയാത്തിന്‍റെ സ്ഥാപനവും തുടര്‍ന്ന് ഈ വികാരിയാത്തിന്‍റെ സഭാപരമായ വളര്‍ച്ചയും അംഗീകാരത്തിന്‍റെ വ്യക്തമായ അടയാളങ്ങളാണ്. തെക്കുംഭാഗ ജനതയ്ക്ക് വേണ്ടി മാത്രം സ്ഥാപിക്കപ്പെട്ട കോട്ടയം വികാരിയാത്തിലെ അംഗമാകുവാനുള്ള യോഗ്യത ക്നാനായ കത്തോലിക്കനായിരിക്കുക എന്നുള്ളതാണ്.
ക്നാനായ മാതാപിതാക്കളില്‍ നിന്നുള്ള ജനനത്തിലൂടെ മാത്രമേ ഒരു വ്യക്തി ക്നാനായ സമുദായ അംഗം ആവുകയുള്ളൂ. ഇപ്രകാരം മാത്രം ലഭിക്കുന്ന ക്നാനായ അംഗത്വം ജന്മാവകാശം ആകയാല്‍ അതില്ലാതാക്കാന്‍ ആ വ്യക്തി ഉള്‍പ്പടെ ആര്‍ക്കും സാധിക്കുകയില്ല.
“Because Knanaity is acquired by birth from Knanaya parents, and by no other way, it can not be lost also” (letter of Mar Kuriakose Kunnacherry to Rome on 23.05.1997 quoted in Knanaya Pearl page 65). Kart Book n0:2