ക്നാനായ അതിരൂപതയുടെ എല്ലാ ഇടവകകൾക്കും മൊബൈൽ അപ്ലിക്കേഷൻ
കോട്ടയം : കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകൾക്കും വേണ്ടിയുള്ള മൈബൈൽ അപ്പ്ലിക്കേഷന്റെ ഔദ്യോഗികമായ ഉദ്ഘടനം ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 4 മണിക് അഭി മാത്യു മൂലക്കാട്ട് പിതാവ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തി. സിറോ മലബാർ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ Fr. ജോബി , അപ്ലിക്കേഷൻ ഡെവലപ്പേഴ്‌സ് എന്നിവർ ട്രെയിനിങ് നടത്തി .50 ഇടവകകളിൽ നിന്നും ഏകദേശം 65 ആളുകൾ ട്രെയ്നിങ്ങിൽ പങ്കെടുത്തു. അതിരൂപത മീഡിയ കമ്മീഷൻ ചെയർമാൻ ഫാ റ്റീനേഷ് കുര്യൻ പിണർക്കയിൽ മീറ്റിംഗിന് നേത്രത്വം കൊടുത്തു .