യു.കെ യിലെ ക്‌നാനായ മിഷനുകളില്‍ മാമ്മോദീസയും മറ്റു കൂദാശകളും ചിലയവസരങ്ങളില്‍ നിഷേധിക്കുന്നു എന്നു വാര്‍ത്തകള്‍ പ്രചരിക്കുന്നതു ശരിയാണോ?
യു.കെ യിലെ GDPR (General Data Protection Regulation) നിയമമനുസരിച്ച് ഒരാളുടെ ഡേറ്റ (information) ഔദ്യോഗികമായി സൂക്ഷിക്കുവാന്‍ ആ വ്യക്തിയുടെ അനുവാദം (consent) ആവശ്യമാണ്. അത് രാജ്യ നിയമത്തിന്റെ ഭാഗമാണ്. മാമ്മോദീസയും മറ്റു കൂദാശകളും ചെയ്യുമ്പോള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും, ആവശ്യം അനുസരിച്ച് സര്‍ട്ടിഫിക്കറ്റ നല്‍കേണ്ടതുമാണല്ലോ. ഈ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ബുക്കില്‍ എഴുതിച്ചേര്‍ക്കുന്നതിനു രാജ്യ നിയമമനുസരിച്ച് വ്യക്തിയുടെ അനുവാദം ആവശ്യമാണ്. ഇങ്ങനെ സഭാ – രാജ്യ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ആവശ്യമായ കൂദാശകളും മറ്റു അജപാലന ക്രമീകരണങ്ങളും കൃത്യമായി ഓരോ മിഷനുകളിലും നല്‍കിയിട്ടുണ്ട്, നല്‍കുന്നുമുണ്ട്.
നമ്മുടെ ഓരോ അംഗത്തിനും മികച്ച സേവനം നല്‍കുന്നതിനു ഈ ഫോമിലൂടെ നമ്മള്‍ ആവശ്യപ്പെടുന്നത് ആ വ്യക്തിയുടെ /കുടുംബത്തിന്റെ കൗദാശിക വിവരങ്ങളും (Dates of Sacraments) അവരുടെ നാട്ടിലെ ഇടവക വിവരങ്ങളും അതോടൊപ്പം തന്നെ ഈ വിവരങ്ങള്‍ ഓരോ മിഷനിലും സൂക്ഷിക്കുവാനുള്ള അനുവാദവും മാത്രമാണ്. ക്‌നാനായക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം അവരുടെ മാതൃഇടവകയുടെ വിശദാംശങ്ങള്‍ അറിയുന്നതാണല്ലോ നമ്മുടെ ക്‌നാനായത്വം മനസ്സിലാക്കുവാന്‍ ഒരു പ്രധാന മാര്‍ഗം. യു.കെ മിഷനുകളില്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പേരില്‍ ‘ആര്‍ക്കും അവരുടെ മാതൃ ഇടവകാംഗത്വം നഷ്ടപ്പെടില്ല’ എന്ന് അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവ് യു.കെയിലെ ക്‌നാനായക്കാരെ രേഖാമൂലം അറിയിച്ചിട്ടുമുണ്ട്.