9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

കിടങ്ങൂര്‍ ഫൊറോനയിലെ ജൂബിലി ദമ്പതികളെ ആദരിച്ചു

  • December 22, 2021

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് അതിരൂപതാ ഫാമിലി കമ്മീഷനുമായി സഹകരിച്ച് ഫൊറോനകളില്‍ സംഘടിപ്പിക്കുന്ന വിവാഹത്തിന്റെ രജത-സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി കിടങ്ങൂര്‍ ഫൊറോനയിലെ ദമ്പതികളെ ആദരിച്ചു. കിടങ്ങൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ജൂബിലി ദമ്പതികളോടൊത്ത് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ഫൊറോനയിലെ വൈദികര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് പ്രൊഫ. ഷീല സ്റ്റീഫന്‍ ക്ലാസ്സ് നയിച്ചു.
ജൂബിലി ദമ്പതികളുടെ അനുമോദന സമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോയി കട്ടിയാങ്കല്‍, അതിരൂപതാ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ബ്രസണ്‍ ഒഴുങ്ങാലില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, അതിരൂപതാ ജോയിന്റെ സെക്രട്ടറി, ജിജി ഷാജി പൂവേലില്‍, കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രജത-സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന നൂറിലധികം ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Golden Jubilee Celebrations
Micro Website Launching Ceremony