പയ്യാവൂർ: യുവജനങ്ങൾ വിശ്വാസത്തിൽ നിലനിൽക്കണമെന്നും വിശ്വാസത്തിലുള്ള സാക്ഷ്യത്തിലൂടെ എക്കാലവും അവഗണിക്കാൻ പറ്റാത്ത വ്യക്തിയായി നിങ്ങളുടെ നാട്ടിൽ നിങ്ങൾ നിൽക്കണമെന്നും കോട്ടയം അതിരുപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ.
ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (കെസിവൈഎൽ) ഈ വർഷത്തെ കോട്ടയം അതിരുപതാതല യുവജന ദിനാഘോഷം മടമ്പം ഫൊറോന കെ സി വൈ എലിന്റെ ആതിഥേയത്വത്തിൽ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഹായമെത്രാൻ. യുവജനങ്ങൾക്ക് ആഴത്തിലുള്ള അറിവ് കുറയുന്നുവെന്നും വിശ്വാസത്തിലുള്ള സാക്ഷ്യം കൊണ്ട് അറിവ് സമ്പാദിച്ചാൽ മാത്രമേ ശ്രദ്ധിക്കപ്പെടുകയുള്ളുവെന്നും സഭാപരമായ നമ്മുടെ ബന്ധങ്ങളിലുടെ നമ്മൾ അറിവുള്ളവരായി ഉയർന്നു നിൽക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ കെ സി വൈ എൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസ് ഓലിക്കമുറിയിൽ അധ്യക്ഷത വഹിച്ചൂ.കെ.സുധാകരൻ എം.പി.മുഖ്യ പ്രഭാഷണം നടത്തി.ഫാ.സന്തോഷ് മുല്ലമംഗലത്ത്, ഫാ.ലൂക്ക് പുത്തൃക്കയിൽ, ഫാ.ബിബിൻ കണ്ടോത്ത്, ജോബീഷ് ജോസ് ഇരിക്കാലിക്കൽ, ഡാനീഷ് തോമസ് പറത്താനത്ത്, ജോമി ജോസ് കൈപ്പാറേട്ട്, ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു