9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

സമുദായ – സമൂഹ വളര്‍ച്ചയില്‍ വനിതകളുടെ പങ്കു നിസ്തുലം : മാര്‍ മാത്യു മൂലക്കാട്ട്

  • March 10, 2022

കോട്ടയം: കുടുംബം, സമുദായം എന്നിങ്ങനെ സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള വളര്‍ച്ചയില്‍ വനിതകളുടെ പങ്കു നിസ്തുലമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട വനിതാദിനാഘോഷ പരിപാടികളില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അതിരൂപതയിലെ ഇടയ്ക്കാട്ട് ഫൊറോനയുടെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ച ദിനാഘോഷം കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വനിതാദിനസന്ദേശം നല്‍കി. ഫാ. ജോണ്‍ ചേന്നാകുഴി, ഫാ. സൈമണ്‍ പുല്ലാട്ട്,സിസ്റ്റര്‍ സൗമി എസ്. ജെ.സി, വി.,സി മേരിക്കുട്ടി, ഷൈനി ചൊള്ളമ്പേല്‍, ജെയ്‌സി ജേക്കബ്ബ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച വനിതകളെ സമ്മേളനത്തില്‍ ആദരിച്ചു. കെ.സി.ഡബ്ല്യു.എ അതിരൂപതാ, ഫൊറോന, യൂണിറ്റു ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.

Golden Jubilee Celebrations
Micro Website Launching Ceremony