Skip to main content

Kottayamad

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു

കെ.സി.ഡബ്ല്യു.എ തിരുവചന എഴുത്ത് മത്സരം സംഘടിപ്പിച്ചു
കോട്ടയം അതിരൂപതയുടെ വനിതാ അല്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ തിരുവചന എഴുത്തു മത്സരം സംഘടിപ്പിച്ചു. ഗ്ലോബൽ മാതൃവേദി സംഘടിപ്പിക്കുന്ന വചനം എഴുത്തു മത്സരത്തിന്റെ മുന്നോടിയായാണ് അതിരൂപതാതലത്തിൽ മത്സരം സംഘടിപ്പിച്ചത്.  തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച മത്സരം അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ ഫാ. മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു.  അതിരൂപതാ  പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ, സെക്രട്ടറി സിൽജി സജി തുടങ്ങി അതിരൂപതാ ഭാരവാഹികൾ പരിപാടിക്കു നേതൃത്വം നല്കി.  യൂണിറ്റുതലത്തിൽ വചനം എഴുത്തു മത്സരം നടത്തി വിജയികളെ കണ്ടെത്തുകയും പ്രസ്തുത വിജയികളെ ഉൾപ്പെടുത്തി ഫൊറോന മത്സരം നടത്തുകയും ചെയ്തതിന്റെ തുടർച്ചയായാണ്  ഓരോ ഫൊറോനയിൽനിന്നും വിജയികളായവരെ ഉൾപ്പെടുത്തി അതിരൂപതാ തലത്തിൽ വചനമുത്തുകൾ എന്ന പേരിൽ വചന എഴുത്തു മത്‌സരം സംഘടിപ്പിച്ചത്. അതിരൂപതയിൽ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരാകുന്നവർ ജൂൺ 15ന് ആലുവയിൽ വച്ച് നടത്തപ്പെടുന്ന ഗ്ലോബൽ വചന എഴുത്തു മത്സരത്തിൽ പങ്കെടുക്കും.

ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതലത്തിൽ സംഘടിപ്പിച്ച  വചനം എഴുത്തു മത്സരത്തിന്റെ ഉദ്ഘാടനം ഫാ. മാത്യു മണക്കാട്ട് നിർവ്വഹിക്കുന്നു.