September – October. 2021
September 05 – അധ്യാപകദിനാചരണം എല്ലാ യൂണിറ്റുകളിലും ഗുരുഭൂതരെ ആദരിച്ചു.
September 06 – എക്സിക്യൂട്ടീവ് മീറ്റിംഗ് online ആയി നടത്തപ്പെട് 6/9/2021 ൽ ഓൺലൈൻ ആയി കൂടിയ executive meeting ൽ September 12-ാം തീയതി ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 3:30 ന് വർക്കിംഗ് കമ്മറ്റി zoom വഴി നടത്തുവാൻ തീരുമാനിച്ചു.
Working committee agenda
ജൂബിലി പ്രവർത്തന നിർദ്ദേശങ്ങളും ഫണ്ട് സമാഹരണവും.
September 07 – Globel Women council meeting ൽ executive അംഗങ്ങൾ പങ്കെടുത്തു
September 12 അതിരൂപതാ വർക്കിംഗ് കമ്മറ്റി
September 18- സുവർണ്ണ ജൂബിലി ആലോചനയോഗം ഫൊറോന വികാരിമാരും ഫൊറോന ചാപ്ലയിൻ മാരും അതിരൂപതാ executive അംഗങ്ങളും പങ്കെടുത്തു
September 26 – Online Seminar – സ്ത്രീകൾ നന്മയുടെ ചാലക ശക്തികൾ” Class നയിച്ചത് Dr.Ancy George 210 അംഗങ്ങൾ പങ്കെടുത്തു.
September 29 – അതിരൂപതാ ചാപ്ലെയിൻ ബഹു.ഫാ.മൈക്കിൾ വെട്ടിക്കാട്ടിന്റെ നാമ ഹേതുക തിരുനാൾ
October 01 എക്സിക്യൂട്ടീവ് മീറ്റിംഗ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ
October 12 – ജൂബിലി ആപ്തവാക്യ മത്സരപ്രഖ്യാപനം
October 11 – ബാലികാ ദിനാചരണം- യൂണിറ്റുകളിലും ഫൊറോനകളിലും കൂടുതൽ പെൺകുട്ടികളുള്ള കുടുംബങ്ങളെ കണ്ടെത്തി ആദരിച്ചു
October 20- 22 ത്രിദിന ജൂബിലി ഒരുക്ക ധ്യാനം
ഒക്ടോബർ 20 – ജൂബിലി ഒരുക്ക ധ്യാനം- ഒന്നാം ദിവസം ഉദ്ഘാടനം – അഭിവന്ദ്യ. മാർ മാത്യു മൂലക്കാട്ട് വചന സന്ദേശം – റവ ഫാ . ജേക്കഫ് മുള്ളൂർ വിഷയം – ബൈബിളിലെ സ്ത്രീ മാതൃകകൾ ദിവ്യകാരുണ്യ ആരാധന – റവ ഫാ ജിബിൽ കുഴിവേലിൽ
കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്ക് കൂടുതല്‍ വളര്‍ത്തിയെടുക്കുവാന്‍ വനിതകള്‍ക്കു കഴിയണം: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: കുടുംബത്തെയും സമൂഹത്തെയും ദൈവരാജ്യ അനുഭവത്തിലേക്കു കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ വനിതകള്‍ക്കു കഴിയണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണ്‍ലൈന്‍ ധ്യാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോയുടെ ശുശ്രൂഷാദൗത്യം അനുദിനജീവിതത്തില്‍ നിര്‍വ്വഹിക്കുന്നവരാണ് വീട്ടമ്മമാര്‍. കുടുംബവര്‍ഷപശ്ചാത്തലത്തില്‍ കുടുംബത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ വനിതകള്‍ക്കു കഴിയണം. സമകാലിക സമൂഹത്തിലെ കുടുംബങ്ങളിലെ വെല്ലുവിളികളെ തിരിച്ചറിയുവാനും അതിജീവിക്കുവാനും ഏറ്റവും സാധിക്കുന്നത് അമ്മമാര്‍ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈബിളിലെ സ്ത്രീ മാതൃകകള്‍ എന്ന വിഷയത്തില്‍ ഫാ. ജേക്കബ്ബ് മുള്ളൂര്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഫാ. ജിബില്‍ കുഴിവേലില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കു നേതൃത്വം നല്‍കി. ജിജി ജോയി പ്രാരംഭപ്രാര്‍ത്ഥന നടത്തി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ സ്വാഗതം ആശംസിക്കുകയും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കുകയും ചെയ്തു. വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് കൃതജ്ഞതയര്‍പ്പിച്ചു. കുടുംബവര്‍ഷപശ്ചാത്തലത്തില്‍ ഒക്‌ടോബര്‍ 20,21,22 തീയതികളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 4.30 വരെയാണ് ധ്യാനം സംഘടിപ്പിക്കുന്നത്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള 378 വനിതകള്‍ ധ്യാനത്തില്‍്് പങ്കെടുത്തു.
October 20 – സുവർണ്ണ ജൂബിലി ആലോചനയോഗം- മുൻകാല ഭാരവാഹികളും അതിരൂപതാ executive അംഗങ്ങളും പങ്കെടുത്തു
October 21 – ജൂബിലി ഒരുക്ക ധ്യാനം – രണ്ടാം ദിവസം അനുഗ്രഹ സന്ദേശം – അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ
വചന സന്ദേശം – Rev.Fr. Kurian Thattarkunnel വിഷയം – കുടുംബിനിയുടെ രക്ഷാകര സഹനം. ദിവ്യകാരുണ്യ ആരാധന – Rev.Fr.Saji Methanath.
മാതൃത്വം ജാഗ്രതയോടും വിവേകത്തോടും കൂടെ നിര്‍വ്വഹിക്കണം: മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം: മാതൃത്വം ജാഗ്രതയോടും വിവേകത്തോടും കൂടെ അനുദിനം നിര്‍വ്വഹിക്കേണ്ട ദൈവികദൗത്യമാണെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ രണ്ടാംദിവസം വചനസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളക്കു നിറച്ച് എണ്ണ കരുതിയ, ജാഗ്രതയും വിവേകവുമുള്ള കന്യകകളെയാണ് അമ്മമാര്‍ മാതൃകയാക്കേണ്ടത്. വിളക്കു നിറയ്ക്കാത്ത വിവേകശൂന്യകളായ കന്യകകളെ പോലെ ആകരുത് അമ്മമാര്‍. ഈ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍കൊണ്ട് പ്രാര്‍ത്ഥനയുടേയും കൂദാശകളുടേയും ഊര്‍ജ്ജത്തിന്റെ പിന്‍ബലത്തില്‍ വിളക്കുകള്‍ നിറച്ചുവയ്‌ക്കേണ്ടത് ഓരോ അമ്മയുടെയും ഉത്തരവാദിത്വമാണ്. തങ്ങളുടെ കുടുംബത്തിലെ മക്കളുടെ പ്രത്യേകിച്ച് യുവജനങ്ങളുടേയും കുട്ടികളുടേയും ഹൃദയമാകുന്ന വിളക്കില്‍ പ്രാര്‍ത്ഥനയും കൂദാശയും സഭാസ്‌നേഹവും നിറച്ച് വിവേകത്തോടും ജാഗ്രതയോടും കൂടെ അവരെ മുന്‍പോട്ടു നയിക്കാനുള്ള ഉത്തരവാദിത്വത്തിനായി പുനരര്‍പ്പണം ചെയ്യാന്‍ ഓരോ അമ്മയും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബിനിയുടെ രക്ഷാകരസഹനം എന്ന വിഷയത്തില്‍ ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഫാ. സജി മെത്താനത്ത് ദിവ്യകാരുണ്യ ആരാധനയ്ക്കു നേതൃത്വം നല്‍കി. മലങ്കര ഫൊറോന പ്രസിഡന്റ് ബീന ബെന്‍സി, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
October 21 – സുവർണ്ണ ജൂബിലി ആലോചനയോഗം – യൂണിറ്റ്, ഫൊറോന സിസ്റ്റർ അഡ്വൈസേഴ്സും അതിരൂപതാ executive അംഗങ്ങളും പങ്കെടുത്തു
ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സിസ്റ്റര്‍ അഡൈ്വസേഴ്‌സിന്റെ കൂടിവരവ് സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി അതിരൂപതയിലെ എല്ലാ യൂണിറ്റുകളിലെയും ഫൊറോനകളിലെയും സിസ്റ്റര്‍ അഡൈ്വസര്‍മാരുടെ ഓണ്‍ലൈന്‍ കൂടിവരവ് സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രവര്‍ത്തനങ്ങളില്‍ പൊതുവായും പ്രത്യേകിച്ച് ഇടവകതലത്തില്‍ സമര്‍പ്പിതരുടെ വൈവിധ്യമാര്‍ന്ന സേവനസാധ്യതകളെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്തു. ഇടവകതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക, കൂടാരയോഗങ്ങളിലെ സജീവത ഉറപ്പുവരുത്തുക, ഇടവകതലത്തില്‍ ആവശ്യമായ സേവനങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ യോഗത്തില്‍ തീരുമാനമായി. ഫാ. ജേക്കബ് തടത്തില്‍, ഫാ. ഫിലിപ്പ് രാമച്ചനാട്ട്, കെ.സി.ഡബ്ല്യു.എ അതിരൂപതാ സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ സൗമി എസ്.ജെ.സി, സിസ്റ്റര്‍ മാത്യൂസ് എസ്.ജെ.സി, സിസ്റ്റര്‍ ജോളി എസ്.ജെ.സി, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ്, ജിജി ഷാജി എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതാ എക്‌സിക്യൂട്ടീവ് അംഗങ്ങളും അതിരൂപതാ ഭാരവാഹികളും 65 അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
October 22 ജൂബിലി ഒരുക്ക ധ്യാനം – മൂന്നാം ദിവസം അനുഗ്രഹ സന്ദേശം – അഭിവന്ദ്യ മാർ ഗീവർഗീസ് മാർ അപ്രേം
വചന സന്ദേശം – Rev.Fr. വിൻസൻ കുരുട്ടു പറമ്പിൽ വിഷയം – ക്നാനായ വനിതകളുടെ സമരിറ്റിൻ പ്രതിബദ്ധത
ദിവ്യകാരുണ്യ ആരാധന – Rev.Fr. ഫിലിപ്പ് രാമച്ചനാട്ട്
388 അംഗങ്ങൾ പങ്കെടുത്തു
അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണം: ഗീവര്‍ഗീസ് മാര്‍ അപ്രേം
കോട്ടയം: അമ്മമാര്‍ സമരിറ്റന്‍ സന്ദേശവാഹകരാകണമെന്ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം. കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നൊരുക്കമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ധ്യാനത്തിന്റെ സമാപനദിവസം സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹമനുഷ്യര്‍ക്കായി ഈ പ്രതിസന്ധി കാലഘട്ടത്തില്‍ നല്ല അയല്‍ക്കാരനായിതീരുകയെന് ദൗത്യം നിറവേറ്റുവാന്‍ കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ക്കു കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്‌നാനായ വനിതകളുടെ സമരിറ്റന്‍ പ്രതിബദ്ധത എന്ന വിഷയത്തില്‍ ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍ ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് ഫാ. ഫിലിപ്പ് രാമച്ചനാട്ട് ദിവ്യകാരുണ്യ ആരാധനയ്ക്കു നേതൃത്വം നല്‍കി. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, കെ.സി.ഡബ്ല്യു.എ ചാപ്ലെയിനും അതിരൂപതാ വികാരി ജനറാളുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, കടുത്തുരുത്തി ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ കുരീക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
October 22 – ലേഖന മത്സരപ്രഖ്യാപനം വിഷയം – ഓൺലൈൻ ധ്യാനം പ്രബോധനങ്ങളും പഠനങ്ങളും
October 28 – എക്സിക്യൂട്ടീവ് മീറ്റിംഗ്- ജൂബിലി ഓഫീസ് ഉദ്ഘാടനം – അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ഓഫീസ് ഉദ്ഘാടനം ചെയ്തു
കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലിയിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തില്‍ ജൂബിലി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായുള്ള ഓഫീസ് ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അതിരൂപതാ ഭരണസമിതി അംഗങ്ങളുടെ യോഗത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം നടത്തപ്പെട്ടത്. അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, വൈസ് പ്രസിഡന്റ് മറിയാമ്മ തോമസ് പാറാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിജി ഷാജി പൂവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
October 28 – KCWA അതിരൂപതാ സമിതി പ്രതിഷേധിച്ചു. കേരള സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത അപ്പീൽ പിൻവലിക്കണം: ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ.
ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 എന്ന അനുപാതം റദ്ദാക്കിയ നീതിപൂർവകമായ ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രിംകോടതിയിൽ ഫയൽ ചെയ്ത കേസ് പിൻവലിക്കണം എന്ന് ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കോട്ടയം അതിരൂപതാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ക്രൈസ്തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കിയ തീരുമാനം റദ്ദാക്കാനുള്ള ഈ നടപടി സർക്കാരിൻ്റെ മതേതരവിരുദ്ധ നിലപാടിനെയാണ് കാണിക്കുന്നത് എന്ന് KCWA പ്രസിഡൻ്റ് ലിൻസി രാജൻ വടശ്ശേരി കുന്നേൽ അഭിപ്രായപെട്ടു. പ്രസ്തുത യോഗത്തിൽ അതിരൂപതാ വികാരി ജനറാൾ റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷൈനി സിറിയക് ചൊള്ളമ്പേൽ, എൽ സമ്മ സക്കറിയാ,മറിയാമ്മ തോമസ് . ജിജി ഷാജിഎന്നിവർ സംസാരിച്ചു.