ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കോട്ടയം അതിരൂപത മെയ് മാസത്തിൽ
May 01 – ശനിയാഴ്ച, നേതൃ സംഗമം യൂണിറ്റ് ഫൊറോന അതിരൂപതാ ഭാരവാഹികൾ 430 അംഗങ്ങൾ പങ്കെടുത്തു.class- സ്ത്രീകളുടെ നേതൃത്വം സഭയിലും സമുദായത്തിലും
May 06 – വ്യാഴാഴ്ച സംയുക്ത എക്സി കൂട്ടിവ് മീറ്റിംഗ്
May 07 – പ്രാർത്ഥനാദിനം എല്ലാ യൂണിറ്റിലും കുടുംബ വർഷം
May 09 – ഞായറാഴ്ച മാതൃദിനാചരണം – പ്രഥമ പ്രസിഡന്റിനെ ആദരിക്കൽ
May 10 – പടമുഖം ഫൊറോന പ്രവർത്തനോദ്ഘാടനം
May 11 – ദമ്പതി സംഗമം കുടുംബ വർഷം KCC, KCWA യുടെ 492 അoഗങ്ങൾ പങ്കെടുത്തു. Class – ദമ്പതികൾ സമകാലിക സാഹചര്യങ്ങളിൽ
May 17 -KCC, KCWA, KCYL സംയുക്ത executive meeting – കോവിഡ് അതിജീവന പ്രവർത്തനങ്ങൾ- നിർദ്ദേശങ്ങൾ- അഭിപ്രായങ്ങൾ
May 20 – കിടങ്ങൂർ ഫൊറോന പ്രവർത്തനോദ്ഘാടനം
May 22 – KCC, KCWA അതിരൂപതാ ഫൊറോന സംയുക്ത വർക്കിംഗ് കമ്മറ്റി മീറ്റിംഗ് കോവിഡ് അതിജീവന പ്രവർത്തന കർമ്മ പരിപാടികളുടെ പ്രകാശനം
May 25 – ഇടക്കാട്ട് ഫൊറോന പ്രവർത്തനോദ്ഘാടനം
May 28 – മലങ്കര ഫെറോന പ്രവർത്തനോദ്ഘാടനം
ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മാതൃദിനാചരണം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ലോകമാതൃദിനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മാതൃദിനാചരണം സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എയുടെ പ്രഥമ പ്രസിഡന്റ് ശ്രീമതി ലീലാമ്മ മാക്കീല്‍ ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ പ്രസിന്റ് ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ മുന്‍അതിരൂപതാ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എയുടെ പ്രഥമ പ്രസിഡന്റ് ശ്രീമതി ലീലാമ്മ മാക്കീലിനെ ചടങ്ങില്‍ ആദരിച്ചു. കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി സിറിയക് ചൊള്ളമ്പേല്‍, ജോയിന്റ് സെക്രട്ടറി ജിജി ഷാജി പൂവേലില്‍, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
കൂടാതെ മാതൃദിനത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ യുടെ ഓരോ യൂണിറ്റും ഈ പ്രതിസന്ധി ഘട്ടത്തില്‍ അതത് ഇടവകളില്‍ ലഭ്യമാക്കേണ്ട സേവനങ്ങള്‍ക്കായുളള സന്നദ്ധത യൂണിറ്റ് ചാപ്ലെയിന്‍മാരെ അറിയിച്ചു. യൂണിറ്റിന്റെ പരിധിയിലുള്ള ഏതെങ്കിലും വീടുകളിലെ അമ്മമാര്‍ മരണപ്പെട്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ മരണപ്പെട്ട അമ്മമാരുണ്ടെങ്കിലോ അവരുടെ വീടുകളിലേക്ക് യൂണിറ്റ് ഭാരവാഹികളിലൊരാള്‍ വിളിച്ച് പിന്തുണ വാഗ്‌ദാനം ചെയ്‌തു. കെ.സി.ഡബ്ല്യു.എ അംഗങ്ങള്‍ സ്വന്തം അമ്മയെ വിളിക്കുകയും നന്ദിപ്രകാശിപ്പിക്കുകയും സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്‌തു. യൂണിറ്റിലെ ഏതെങ്കിലും അമ്മമാര്‍ രോഗപശ്ചാത്തലത്തിലുള്ളവരെന്ന് അറിയുന്നുവെങ്കില്‍ അവരെ വിളിച്ച് ക്ഷേമം അന്വേഷിക്കുകയും സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തു.
കോട്ടയം അതിരൂപതാ അല്‍മായ സംഘടനകളുടെ നേതൃസംഗമം സംഘടിപ്പിച്ചു
കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിലും പ്രത്യേകിച്ച് ഇടവക കേന്ദ്രീകൃതമായി നടപ്പിലാക്കാന്‍ പറ്റുന്ന പ്രവര്‍ത്തന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ എന്നിവയുടെ നേതൃസംഗമം സംഘടിപ്പിച്ചു. ഓണ്‍ലൈനായി സംഘടിപ്പിച്ച സംഗമത്തില്‍ അതിരൂപതാ വികാരി ജനറാളും കെ.സി.സി കെ.സിഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിഷയാവതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ കെ.സി.സി നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ കര്‍മ്മരേഖയും കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും കര്‍മ്മരേഖകള്‍ പ്രകാശനം ചെയ്‌തു. കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര കെ.സി,സിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. കെ.സിഡബ്ല്യു.എയുടെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ലിന്‍സി രാജനും അവതരിപ്പിച്ചു. അതിരൂപതയിലെ ടാസ്‌ക്ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെ.സി.വൈ.എല്‍ ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴി, പ്രസിഡന്റ് ലിബിന്‍ പാറയില്‍ എന്നിവര്‍ വിശദീകരിച്ചു. അതിരൂപതാ ഹെല്‍ത്ത് കമ്മീഷന്‍ കോവിഡ് കാലത്തു നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയര്‍മാന്‍ ഡോ. ബിനു കുന്നത്ത് വിശദീകരിച്ചു. ജനറല്‍ സെക്രട്ടറിമാരായ ബിനോയി ഇടയാടിയില്‍, ഷൈനി ചൊള്ളമ്പേല്‍ എന്നിവര്‍ സംസാരിച്ചു. കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള നൂതനകര്‍മ്മപദ്ധതികള്‍ക്കു യോഗത്തില്‍ രൂപം നല്‍കി. കെ.സി.സി, കെ.സി.ഡബ്ല്യു.എ സംഘടനകളുടെ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും, ഫൊറോന ഭാരവാഹികളും സംഗമത്തില്‍ പങ്കെടുത്തു.
കോവിഡ് അതിജീവന കര്‍മ്മപദ്ധതികളുമായി ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സും ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനും
കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനായി കര്‍മ്മരേഖ തയ്യാറാക്കി. വിവിധ ആലോചനകള്‍ക്കുശേഷം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു നല്‍കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് പ്രായോഗിക കര്‍മ്മപരിപാടികള്‍ക്കു സംഘടനകള്‍ രൂപം നല്‍കിയത്.
കോവിഡ് അനുബന്ധ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കു അതിരൂപതയിലുടനീളം സഹായകമാകത്തക്കവിധം ക്‌നാനായ ഹെല്‍പ്പു ഡെസ്‌കിന്റെ സേവനങ്ങള്‍ വിപുലീകരിക്കല്‍, കൂടുതല്‍ അംഗങ്ങളെ ഉള്‍ച്ചേര്‍ത്ത് രക്തദാനസേന വിപുലീകരിക്കല്‍, ടാസ്‌ക് ഫോഴ്‌സിലെ പങ്കാളിത്തം, വോളണ്ടിയേഴ്‌സ് ഫോറത്തിലൂടെ കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കും കോവിഡ് മൂലം മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും മരുന്നുകളും ഭക്ഷണസാധനങ്ങളും ഉപവരുമാന മാര്‍ഗ്ഗങ്ങള്‍ക്കാവശ്യമായ സഹായങ്ങളും ലഭ്യമാക്കല്‍, ചികിത്സാ സഹായവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുക, വാക്‌സിനേഷനു പ്രചോദനം നല്‍കുക, കോവിഡ് ബാധിതരായ കുടുംബങ്ങളെ ഫോണിലൂടെ ബന്ധപ്പെട്ട് ആശയവിനിമയം നടത്തുകയും അവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യുക, മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അതിരൂപത ലഭ്യമാക്കുന്ന കൗണ്‍സലിംഗ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വഴിയൊരുക്കുക, വിദേശരാജ്യങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ ബന്ധുജനങ്ങളില്ലാതെ രോഗികളായി കഴിയുന്നവര്‍ക്കും പ്രവാസികളുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്കും അതത് സ്ഥലത്തെ ക്‌നാനായ അസോസിയേഷനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക, കോവിഡ് മരണമുണ്ടാകുന്ന കുടുംബങ്ങളില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും വേണ്ട ഇടപെടലുകളും തുടര്‍ കരുതല്‍ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുക തുടങ്ങിയവയാണ് ക.സി.സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ വിഭാവനം ചെയ്‌തിരിക്കുന്നത്.
ആവശ്യമുള്ള ഭവനങ്ങളില്‍ പൊതിച്ചോറുകളും ആവശ്യമായ ഭക്ഷണസാധനങ്ങളും ലഭ്യമാക്കുക, ആരോഗ്യമേഖലയില്‍ പ്രവൃത്തിപരിചയമുള്ള കെ.സി.ഡബ്ല്യു.എ അംഗങ്ങളെ ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക, ഉന്നത പഠനസൗകര്യത്തിനു സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സാധ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് കെ.സി.ഡബ്ല്യു.എ നടപ്പിലാക്കുന്നത്. ഓണ്‍ലൈനായി സംഘടിപ്പിച്ച അല്‍മായ സംഘടനകളുടെ നേതൃസംഗമത്തില്‍ അതിരൂപതാ വികാരി ജനറാളും കെ.സി.സി കെ.സിഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് കര്‍മ്മരേഖകള്‍ പ്രകാശനം ചെയ്‌തു.