March 2022
March 01 – ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്കു തുടക്കം കുറിച്ചു
KCWA,KCYL ന്റെ പങ്കാളിത്തത്തോടെ KCC സംഘടിപ്പിച്ച പ്രേഷിത കുടിയേറ്റ അനുസ്മരണസന്ദേശ യാത്ര മാർച്ച് 1 ന് കണ്ണൂർ ശ്രീപുരം ബറുമറിയം പാസ്റ്റർ സെന്ററിൽ നിന്ന് അഭി. മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.
March 02 – 06 പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശ യാത്രയ്ക്ക് ഫൊറോനകളിൽ സ്വീകരണം
യൂണിറ്റ് ഫൊറോന ഭാരവാഹികളുടെയും ബഹു. വൈദികരുടേയും സിസ്റ്റർ അഡ്വൈസേഴ്സിന്റേയും നേതൃത്വത്തിലും അംഗങ്ങളുടെ സജീവ സഹകരണത്തോടെ വിവിധ കലാപരിപാടികളോടെ സന്ദേശയാത്രക്ക് ഊഷ്മളമായ സ്വീകരണം നൽകി .
March 07 – സന്ദേശയാത്ര സമാപനവും പ്രതിമ അനാച്ഛാദനവും
മാർച്ച് 1ന് കണ്ണൂരിൽ ആരംഭിച്ച് അതിരൂപതയിലെ14 ഫെറോനകളിലെ സ്വീകരണം ഏറ്റുവാങ്ങി സന്ദേശ യാത്ര വൈകുന്നേരം 5 മണിക്ക് കോട്ടയത്ത് എത്തി ചേർന്നു. തുടർന്നു നടന്ന സമാപന സമ്മേളനത്തിൽ കോട്ടയം ക്രിസ്തു രാജ കത്തീഡ്രൽ അങ്കണത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ക്നായി തോമായുടേയും ഉറഹാ മാർ യൗസേപ്പിന്റേയും പ്രതിമ അതിരൂപതാ മെത്രാപ്പോലീത്താ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു.
March 02
International syro Malabar മാതൃവേദി ഓൺലൈൻ ആയി സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിംഗിലും women’s day celebration ലും എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്തു.
March 08 – 10 വനിതാ ദിനാഘോഷം യൂണിറ്റുകളിലും ഫെറോനകളിലും
March 11 – അതിരൂപതാ വനിതാ ദിനാഘോഷം.
വനിതാ ദിനാഘോഷ പരിപാടികൾ ഇടയ്ക്കാട്ട് ഫെറോനയുടെ ആതിഥേയത്വത്തിൽ ചൈതന്യയിൽ വച്ച് നടത്തപ്പെട്ടു.
ഉദ്ഘാടനം-Dr. P.k Jayasree IAS(District collector Kottayam)
അനുഗ്രഹ പ്രഭാഷണം-Mar Mathew Moolakkattu
വനിതാ ദിന സന്ദേശം – Rev .fr. Michel vettikattu
മുൻ അതിരൂപതാ സെക്രട്ടറിമാരെയും വിവിധ മേഖല കളിൽ പ്രാഗത്ഭ്യം തെളിയിച്ച ക്നാനായ വനിതകളേയും ആദരിച്ചു.250 അംഗങ്ങൾ പങ്കെടുത്തു.
March 12 – ജൂബിലി ദമ്പതി സംഗമം കൈപ്പുഴയിൽ
March 12 – ഫൊറോന കൗൺസിൽ– മലങ്കര, കടുത്തുരുത്തി ഫൊറോനകളിൽ
March 16 – ചുങ്കം ഫൊറോന കൗൺസിൽ
March 23 Executive meeting( on line)
March 23 – 27 ജൂബിലി ഗാന മത്സരം ഫെറോനകളിൽ
March 30 – പിറവം ഫൊറോന കൗൺസിൽ