ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കോട്ടയം അതിരൂപത – June 2021
June 04 – അതിരൂപതയിലെ കോവിഡ് വിമുക്തരുടെ ഓൺ ലൈൻ കൂട്ടായ്മ- ഉദ്ഘാടനം- ശ്രീ. റോഷി അഗസ്റ്റിൻ (ബഹു.കേരള ജലവിഭവ വകുപ്പ് മന്ത്രി). അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവും അതിരൂപതയിലെ വൈദികരും സന്യസ്തരും ഉൾപ്പെടെ 253 പേർ പങ്കെടുത്തു. class- കോവിഡ് രോഗത്തിലൂടെ കടന്നു പോയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
കോവിഡ് രോഗവിമുക്തരെ ശക്തിപ്പെടുത്തുന്നതില്‍ അമ്മമാരുടെ പങ്ക് സുപ്രധാനം- മന്ത്രി റോഷി അഗസ്റ്റിന്‍
കോട്ടയം: കോവിഡ് ബാധിച്ചു രോഗമുക്തി നേടിയ വ്യക്തികളെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തുന്നതിലും പരിപാലിക്കുന്നതിലും അമ്മാരുടെ പങ്ക് സുപ്രധാനമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
June 05 – ഉഴവൂർ ഫൊറോന പ്രവർത്തനോദ്ഘാടനം – കോട്ടയം: കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ഉഴവൂര്‍ ഫൊറോനാ പ്രവര്‍ത്തനോദ്‌ഘാടനം കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലിന്‍സി രാജന്‍ നിര്‍വ്വഹിച്ചു. കെ.സി.ഡബ്ല്യു.എ ഉഴവൂര്‍ ഫൊറോന പ്രസിഡന്റ് ശ്രീമതി ലില്ലി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.ഡബ്ല്യു.എ ഫൊറോന ചാപ്ലെയിന്‍ ഫാ. ജോര്‍ജ്ജ് കപ്പുകാലായില്‍ ആമുഖസന്ദേശം നല്‍കി. ഉഴവൂര്‍ ഫൊറോന വികാരി ഫാ. തോമസ് ആനിമൂട്ടില്‍ കെ.സി.ഡബ്ല്യു.എ ഉഴവൂര്‍ ഫൊറോനയില്‍ നടപ്പിലാക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. അതിരൂപത സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷൈനി സിറിയകിനെ യോഗം ആദരിച്ചു. ഭാരവാഹികളായ ഡാനു ജോസഫ്, ബിബില ജോസ്, ഷൈനി റെജി, ഡോളി ജോസ്, സിസ്റ്റര്‍ അഡ്വൈസർ സി. ലിംസി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. ഫൊറോന യൂണിറ്റ് ഭാരവാഹികളും യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളും പങ്കെടുത്തു.
June 05 – ശനിയാഴ്ച പരിസ്ഥിതി ദിനാചരണം- എല്ലാ unit കളിലും ഫൊറോനകളിലും വൃക്ഷതൈകൾ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
June 14 – മടമ്പം ഫൊറോന പ്രവർത്തനോദ്ഘാടനം
June 16 – ക്നാനായ ആചാര സംരക്ഷണത്തിനായി ഇതര സമുദായ സംഘടനകളോട് ചേർന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന് നിവേദനം നൽകി.
June 19 – വായനാദിനാചരണം- യൂണീറ്റുകളിൽ വായന മൽസരങ്ങളും പുസ്തക വിതരണവും നടത്തി.
June 20 – പിതൃ ദിനാചരണം Unit, ഫൊറോന അതിരൂപതാ തലത്തിൽ എല്ലാ പിതാക്കൻമാർക്കും പിതൃദിനാംശസകൾ നേർന്നു.
June 24 – ഭവനനിർമ്മാണ പദ്ധതിയിലെ പങ്കാളിത്തം. അതിരൂപതയിലെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായി വിവിധ ഇടവകകളിൽ ഭവനനിർമ്മാണ- പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. സുവർണ്ണ ജൂബിലി വർഷത്തിൽ നടപ്പിലാക്കുന്ന വിവിധ കർമ്മപദ്ധതികളോടനുബന്ധിച്ചാണ് പ്രാദേശിക വിഭവസമാഹരണത്തിലൂടെ കെ.സി.ഡബ്ല്യു.എ ഭവനനിർമ്മാണ -പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സുമനസ്സുകളുടെ സഹകരണത്തോടെ പങ്കാളികളാകുന്നത്. പദ്ധതിയുടെ ഭാഗമായി അതിരൂപതാസമിതിയുടെ നേതൃത്വത്തിൽ ഉഴവൂർ ഫൊറനയിലെ പയസ്മൗണ്ടിൽ നിർമ്മിച്ച ഭവനത്തിന് സാമ്പത്തികസഹായം ലഭ്യമാക്കി. കോട്ടയം അതിരൂപതാ വികാരിജനറാളും കെ.സിഡബ്ല്യു,എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഭവനത്തിന്റെ ആശീർവ്വാദകർമ്മം നിർവ്വഹിച്ചു. ഫാ. ബോബി കൊച്ചുപറമ്പിൽ, ഫാ. കുര്യൻ തട്ടാറുകുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി വടശ്ശേരിക്കുന്നേൽ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, പയസ്മൗണ്ട് യൂണിറ്റ് സെക്രട്ടറി ലിസി ആനാലിൽ എന്നിവർ പങ്കെടുത്തു.
അതിരൂപതാ പ്രസിഡന്റിന്റെ Piousmount unit സന്ദർശനം – കെ.സി.ഡബ്ല്യു.എ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായി പയസ്മൗണ്ട് യൂണിറ്റിത്തിയ ലിൻസി രാജനെ യൂണിറ്റ് പ്രസിഡന്റ് ഷൈനി ചൊള്ളമ്പേൽ സ്വീകരിച്ചു. ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ബോബി കൊച്ചുപറമ്പിൽ, രാജൻ വടശ്ശേരിക്കുന്നേൽ, ഫാ. കുര്യൻ തട്ടാർകുന്നേൽ, ലിസി ആനാലിൽ എന്നിവർ സന്നിഹിതരായിരുന്നു.
June2 8 – KCWA രൂപം നൽകിയ കോവിഡ് അതിജീവന കർമ്മ പരിപാടികൾ
മെയ്-ജൂൺ മാസത്തിൽ അതിരൂപത,ഫൊറോന, യൂണിറ്റ് തലത്തിൽ ആകെ Rs 1817235 /- ന്റെ പ്രവർത്തനങ്ങൾ.