ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ കോട്ടയം അതിരൂപത – July 2021
July 06 – നേതൃസംഗമം, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട ചടങ്ങില്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി വടശ്ശേരിക്കുന്നേല്‍, സെക്രട്ടറി ഷൈനി സിറിയക്‌ചൊള്ളമ്പേല്‍, വൈസ്‌പ്രസിഡന്റ് പെണ്ണമ്മ ജയിംസ് വലിയപറമ്പില്‍ എന്നിവരും കെ.സി.ഡബ്ല്യു.എ 2018-2020 പ്രവര്‍ത്തന വര്‍ഷത്തിലെ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, ഭരണസമിതി അംഗങ്ങളായിരുന്ന സിന്‍സി പാറേല്‍, മേഴ്‌സി വെട്ടുകുഴിയില്‍, ജെസ്സി ചെറുപറമ്പില്‍, ബീനാ മാക്കീല്‍ എന്നിവരും പങ്കെടുത്തു. കെ.സി.ഡബ്ല്യു.എയുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്‌തു.
July 06 – ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ 2018-2020 വർഷത്തെ പ്രവർത്തന സ്മരണിക പ്രകാശനം. ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ മൂന്നുവർഷക്കാലത്തെ പ്രവർത്തന സ്മരണിക പ്രകാശനം ചെയ്തു. ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന നേതൃയോഗത്തിൽ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. 2018-2020 വർഷത്തിലെ ഭരണസമിതി നടപ്പിലാക്കിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് പ്രകാശനകർമ്മം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 2018-2020 പ്രവർത്തനകാലയളവിലെ ഭരണസമിതി സഭാ,സമുദായ, സാമൂഹിക വളർച്ചയ്ക്കായി നടപ്പിലാക്കിയ സമഗ്ര പ്രവർത്തനങ്ങളുടെ സംഗ്രഹമാണ് സ്മരണികയിൽ ഉൾച്ചേർത്തിരിക്കുന്നത്. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി വടശ്ശേരിക്കുന്നേൽ, കെ.സി.ഡബ്ല്യു.എ 208-2020 പ്രവർത്തന വർഷത്തിലെ പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ, ഭരണസമിതി അംഗങ്ങളായ സിൻസി പാറേൽ, മേഴ്‌സി വെട്ടുകുഴിയിൽ, ജെസ്സി ചെറുപറമ്പിൽ, ബീനാ മാക്കീൽ എന്നിവരും നിലവിലെ അതിരൂപതാ ഭാരവാഹികളും സന്നിഹിതരായിരുന്നു. 1972 ൽ രൂപീകൃതമായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ എട്ടാമത് ഭരണസമിതിയായ 2018-2020 വർഷത്തിലെ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ വികസന ശാക്തീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പ്രളയകാലത്തും കൊറോണക്കാലത്തും പൊതുനന്മലക്ഷ്യമാക്കി ഒട്ടേറെ പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകി.
July 06 – ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ 2021 ലെ കർമ്മ പദ്ധതികളുടെ പ്രകാശനം
July 06 – ഫാ. സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിച്ചതിനെതിരെ KCWA പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ഫാ. സ്റ്റാൻ സ്വാമി പരിത്യക്തർക്കു നീതി ലഭ്യമാക്കുവാൻ രക്തസാക്ഷിയായ വ്യക്തി – മാർ മാത്യു മൂലക്കാട്ട്
കോട്ടയം: പരിത്യക്തരും ചൂഷണത്തിനു വിധേയരായവരുമായ ഉത്തരേന്ത്യയിലെ ആദിവാസി പിന്നോക്ക വിഭാഗക്കാരുടെ ഉന്നതിക്ക് വേണ്ടി ജീവിതം മാറ്റി വെച്ച ജെസ്യൂട്ട് വൈദികനായ ഫാ. സ്റ്റാൻ സ്വാമി നീതിനിഷേധിക്കപ്പെട്ടവർക്കുവേണ്
July 06 – എക്സിക്യൂട്ടീവ് മീറ്റിംഗ്. July ,Aug, September മാസങ്ങളിലെ പ്രവർത്തന നിർദ്ദേശങ്ങൾ
July 07 – “മാതൃനേതൃത്വത്തിന്റെ പ്രസക്തി” – ലേഖന മത്സരത്തിൽ 42 ഭാരവാഹികൾ പങ്കെടുത്തു.
July 11 – അതിരൂപതാ വർക്കിംഗ് കമ്മറ്റി-July,Aug, September മാസങ്ങളിലെ കർമ്മ പദ്ധതികൾ തീരുമാനങ്ങൾ
July 22 – ചുങ്കംഫൊറോന പ്രവർത്തനോദ്ഘാടനം
July 25- “കൗമാരം കരുതലോടെ” എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ.
കോട്ടയം : കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘കൗമാരം കരുതലോടെ’ എന്ന വിഷയത്തിൽ ഓൺലൈൻ അവബോധ സെമിനാർ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയിലെ 7,8,9,10 ക്ലാസ്സുകളിലെ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. അതിരൂപതയിലെ വിശ്വാസപരിശീലന കമ്മീഷൻ, ചെറുപുഷ്പ മിഷൻലീഗ്, മീഡിയ കമ്മീഷൻ, കെ.സി.വൈ.എൽ, കാർട്ട് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ കൗമാരക്കാർ അഭിമുഖീകരിക്കുന്ന മാനസിക വൈകാരിക ശാരീരിക പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്ന വിഷയത്തിൽ ഡോ. രാജശേഖരൻ നായർ ക്ലാസ്സ് നയിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, ഡോ. സിസ്റ്റർ ലീസാ എസ്.വി.എം, ഡോ. സിസി ജോസ് മഞ്ഞാങ്കൽ, ഡോ. അജിത് ജെയിംസ്, കെ.സി.ഡബ്ല്യു.എ സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ എന്നിവർ പ്രസംഗിച്ചു. 326 പേർ പങ്കെടുത്തു.
July 25- Grand Parents Day. മുത്തശ്ശീമുത്തശ്ശന്മാർക്കും വയോധികർക്കുമായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പ്രത്യേക ദിനം വിവിധ പരിപാടികളോടെ യൂണീറ്റ്, ഫൊറോന, അതിരൂപതയിൽ ആചരിച്ചു.
July 28 – പിറവം ഫൊറോന പ്രവർത്തനോദ്ഘാടനം
July 29 – ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ 2021 ജനുവരി1 മുതൽ ജൂൺ 30 വരെ യുള്ള പ്രവർത്തന റിപ്പോർട്ട് സീറോ മലബാർ മാതൃവേദിക്ക് സമർപ്പിച്ചു.
July 30 – അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി മീറ്റിംഗിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു