Aug 05 – കൈപ്പുഴ ഫൊറോന പ്രവർത്തനോദ്ഘാടനം
Aug 06 – അതിരൂപതാ എക്സിക്യൂട്ടീവ് മീറ്റിംഗ് KCYL അതിരൂപത സമിതിയുടെ മൊബൈൽ ഫോൺ ചലഞ്ചിൽ kcwa യുടെ പങ്കാളിത്തം
മൊബൈൽ ഫോൺ ചലഞ്ചിൽ പങ്കാളികളായി കെ.സി.ഡബ്ല്യു.എ.
തെള്ളകം: ക്നാനായ കാത്തലിക് യൂത്ത് ലീഗ് കോട്ടയം അതിരൂപതാസമിതി വിഭാവനം ചെയ്ത മൊബൈൽ ഫോൺ ചലഞ്ചിലേക്ക് കോട്ടയം അതിരൂപതയുടെ വനിതാ അല്‌മായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ 35,000 രൂപ നൽകി പദ്ധതിയുടെ ഭാഗമായി. കെ.സി.വൈ.എൽ കേന്ദ്ര ഓഫീസിൽവെച്ച് കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ശ്രീമതി ലിൻസി രാജൻ വടശ്ശേരിക്കുന്നേലിന്റെ കയ്യിൽനിന്നും കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ തുക ഏറ്റുവാങ്ങി. കോട്ടയം അതിരൂപത വികാരി ജനറാളും, കെ.സി.ഡബ്ല്യു.എ അതിരൂപത ചാപ്ലയിനുമായ റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് ,കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ
Aug 06 – പത്തായം നിറക്കൽ-വിത്തു ശേഖരണ പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം.
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ ‘പത്തായം നിറയ്ക്കൽ’- വിത്തുശേഖരണവും ലഭ്യമാക്കലും രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കോട്ടയം അതിരൂപതയുടെ കാർഷിക സമൃദ്ധി പദ്ധതിയോടു ചേർന്ന് വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ നടപ്പിലാക്കുന്ന പത്തായം നിറയ്ക്കൽ വിത്തുശേഖരണ-ലഭ്യമാക്കൽ പദ്ധതിയുടെ അതിരൂപതാതല ഉദ്ഘാടനം സംഘടിപ്പിച്ചു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് കെ.സി.ഡബ്ല്യു.എ വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസിന് പച്ചക്കറിവിത്തുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. അതിരൂപതാ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ, ട്രഷറർ എൽസമ്മ സക്കറിയ എന്നിവർ സന്നിഹിതരായിരുന്നു. പത്തായം നിറയ്ക്കൽ പദ്ധതിയിലൂടെ കെ.സി.ഡബ്ല്യു.എ അംഗങ്ങൾ തങ്ങളുടെ പുരയിടത്തിൽ നിന്നും സാധിക്കുന്നത്ര വിത്തുകൾ സമാഹരിച്ച് മറ്റുള്ളവർക്കായി പങ്കുവയ്ക്കും. അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെ വ്യാപനത്തിലൂടെയും പര്സപര കൈമാറ്റത്തിലൂടെയും പരമ്പരാഗത കാർഷികസംസ്‌ക്കാരം പുനരുജ്ജീവിപ്പിക്കാനാണ് കെ.സി.ഡബ്ല്യു.എ ലക്ഷ്യമിടുന്നത്.
Aug 07 – “അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം”- ക്ലാസ്സ് നയിച്ചത് – Dr. ജോൺ ഷെറി-(Ast dir. സംസ്ഥാന ) 322 അംഗങ്ങൾ പങ്കെടുത്തു
Aug 10 – “യൗസേപ്പിതാവിന്റെ പിതൃഭാവം “- ലേഖന മൽസരത്തിൽ140 അംഗങ്ങൾ പങ്കെടുത്തു
Aug 12 – “മാതൃനേതൃത്വത്തിന്റെ പ്രസക്തി”- ലേഖന മത്സരത്തിന്റെ ഫലപ്രഖ്യാപനം
Aug 15 – പെരിക്കല്ലൂർ ഫൊറോന പ്രവർത്തനോദ്ഘാടനം
Aug 17 – കർഷക ദിനാചരണം- മുറ്റത്തൊരു അടുക്കളത്തോട്ടം മത്സര അതിരൂപതാ തല ഉദ്ഘാടനം
ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാ കർഷകദിനാചരണം സംഘടിപ്പിച്ചു.
കോട്ടയം: ചിങ്ങം 1 കർഷകദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ വനിതാ അൽമായസംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ അതിരൂപതാതല കർഷകദിനാചരണം സംഘടിപ്പിച്ചു. പിറവം ഹോളികിംഗ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ്ബ് എം.എൽ.എ ദിനാചരണം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. പിറവം ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസഫ് ശൗര്യാമ്മാക്കിൽ, കെ.സി.സി ഫൊറോന പ്രസിഡന്റ് സാബു നിരപ്പുകാട്ടിൽ, , കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജയ്‌നമ്മ ജോസഫ്, അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേൽ എന്നിവർ പ്രസംഗിച്ചു.
കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തിൽ അതിരൂപതാതലത്തിൽ നടപ്പിലാക്കുന്ന മുറ്റത്തൊരു അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനവും ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ടു.
Aug 17 – ബാഗ്ലൂർ ഫൊറോന പ്രവർത്തനോദ്ഘാടനം
Aug 20 – ഒണാഘോഷം- മത്സരങ്ങൾ- യൂണിറ്റുകളിലും ഫൊറോനകളിലും
Aug 22 – രാജപുരം ഫൊറോന പ്രവർത്തനോദ്ഘാടനം
Aug 28 – അതിരൂപതാ സ്ഥാപന ദിനാചരണത്തോനുബന്ധിച്ച് അതിരൂപതയിലെ അത്മായ സംഘടനകളുടെ നേതൃസംഗമം കൊടുങ്ങല്ലൂരിൽ.
Aug 29 – അതിരൂപതാ സ്ഥാപന ദിനാചരണം എല്ലാ യൂണീറ്റുകളിലും.
Aug 29 – കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111- വാർഷിക ദിനാചാരണത്തിന്റേയും
മലങ്കര പുനരൈക്യ ശതാബ്ദിയുടെയും സമാപന സമ്മേളനത്തിൽ പ്രസിഡന്റ്smt.Lincy Rajan പങ്കെടുത്തു.
Aug 31 – അന്തർദേശീയ സീറോ മലബാർമാതൃവേദി സംഘടിപ്പിച്ച ലേഖന മത്സരത്തിൽ അതിരൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട 3 അംഗങ്ങൾ പങ്കെടുത്തു