9567789732, 0481 - 2790948 (Reception) | 9400331281 (Office)

Blog Detail

KCWA ഓണ്‍ലൈന്‍ തുടര്‍ പഠനക്കളരിക്ക് നവംബര്‍ 13 ന് തുടക്കം

  • November 13, 2021

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍, സമകാലിക സമൂഹത്തില്‍ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന വെല്ലുവിളികളെയും പ്രശ്നങ്ങളെ യും ഒറ്റക്കെട്ടായി ആത്മവിശ്വാസത്തോടെ അതിജീവിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ‘കരുതാന്‍ കരുത്തേകാന്‍ പെണ്‍മക്കളോടൊത്ത്’ ഓണ്‍ലൈന്‍ തുടര്‍ പരിശീലന പഠനക്കളരി സംഘടിപ്പിക്കുന്നു. പരിശീലനക്കളരിയുടെ ഭാഗമായുള്ള ആദ്യസെഷന്‍ നവംബര്‍ 13 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടും. ഫാമിലി കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ ക്ലാസ്സ് നയിക്കും. നവംബര്‍ മാസംമുതല്‍ അഞ്ചു സെഷനുകളായി സംഘടിപ്പിക്കുന്ന പരിശീലനത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള ക്നാനായ സമുദായത്തിലെ എല്ലാ അമ്മമാരും പെണ്‍മക്കളോടൊത്ത് പങ്കെടുക്കും. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് പെണ്‍മക്കള്‍ക്ക് കരുതലും കരുത്തും പകര്‍ന്നു നല്‍കുവാന്‍ അമ്മമാരെ കൂടുതല്‍ പ്രാപ്തരാക്കുന്നതിന് പരിശീലനം വഴിയൊരുക്കും.

 

Golden Jubilee Celebrations
Micro Website Launching Ceremony