ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കായി കെ.സി.ഡബ്ല്യു.എ കടുത്തുരുത്തി ഫൊറോനയുടെ ആതിഥേയത്വത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി പാരിഷ് ഹാളില്‍ ഏകദിനധ്യാനം സംഘടിപ്പിച്ചു. മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട്, കടുത്തുരുത്തി ഫൊറോന വികാരി ഫാദര്‍ എബ്രഹാം പറമ്പേട്ട്, ഫൊറോനയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ വചനചിന്തകള്‍ പങ്കുവച്ചു. ഉച്ചകഴിഞ്ഞ് നടത്തപ്പെട്ട ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും തൂവാനിസ ധ്യാനകേന്ദ്രത്തിലെ ഫാ. റെജി മുട്ടത്തില്‍, ഫാ. സില്‍ജോ ആവണിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സമാപനസന്ദേശം നല്‍കി. കെ.സി.ഡബ്ല്യു. അതിരൂപതാ പ്രസിഡന്റ് ലിന്‍സി രാജന്‍, ഫൊറോന പ്രസിഡന്റ് അല്‍ഫോന്‍സ ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. അതിരൂപതാ ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുത്തു.